Keralam

കോൺ​ഗ്രസ് നേതാക്കളുടെ വിമർശനം; ‘ആർക്കെതിരെയും ഒരു പരാതിയുമില്ല, വിമർശനവുമില്ല’; ശശി തരൂർ‌

സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ വിമർശനത്തിൽ പ്രതികരിച്ച് ഡോ. ശശി തരൂർ എംപി. ആരെ കുറിച്ചും ഒന്നും പറയുന്നില്ലെന്ന് ശശി തരൂർ പറഞ്ഞു. വിമർശനങ്ങളിൽ ആർക്കെതിരെയും ഒരു പരാതിയുമില്ലെന്നും വിമർശനവും ഇല്ലെന്നും ശശി തരൂർ വ്യക്തമാക്കി. ശശി തരൂരിനെ വിമർശിച്ച് കെ മുരളീധരനും രാജ്മോഹൻ ഉണ്ണിത്താനും രം​ഗത്തെത്തിയിരുന്നു. ശശി തരൂരിനെ […]

Uncategorized

‘ആദ്യം രാജ്യം, പിന്നെ പാർട്ടി; സർക്കാരിനെയും സൈന്യത്തെയും പിന്തുണച്ചതിന്റെ പേരിൽ വിമർശനം ഉണ്ടായി’; ശശി തരൂർ

ഏത് രാഷ്ട്രീയ പാർട്ടിയിൽ ആയാലും മികച്ച ഇന്ത്യയെ നിർമ്മിക്കുവാൻ ബാധ്യസ്ഥരാണെന്ന് ഡോ. ശശി തരൂർ എംപി. ഗവൺമെന്റിനെയും സൈന്യത്തെയും പിന്തുണച്ചതിന്റെ പേരിൽ എനിക്കെതിരെ വിമർശനം ഉണ്ടായി. പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും ചെയ്യേണ്ടതാണ് താൻ ചെയ്തതെന്നും ഡോ. ശശി തരൂർ പറഞ്ഞു. ആദ്യം രാജ്യം പിന്നെ പാർട്ടിയെന്ന് നിലപാട് ആവർത്ത് […]

District News

ഉമ്മൻ ചാണ്ടി എൻ്റെ ഗുരു, ആർ.എസ്.സിനെയും സിപിഐഎമ്മിനെയും ആശയപരമായി എതിർക്കുന്നു, അവർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല; രാഹുൽ ഗാന്ധി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ നടന്നഅനുസ്മരണ പരിപാടി ഉമ്മൻചാണ്ടി സ്മ‍‍ൃതി സംഗമം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്‌തു. ഉമ്മൻ ചാണ്ടി വ്യക്തിമാത്രമല്ല,കേരള രാഷ്ട്രീയത്തിന്റെ ആവിഷ്ക്കാരമാണെന്ന് രാഹുൽ ഗാന്ധി അനുസ്‌മരിച്ചു.പല അർഥത്തിലും ഉമ്മൻ ചാണ്ടി എൻ്റെ ഗുരു […]

Keralam

സർക്കാർ അനാസ്ഥ മൂലം ഒരു പിഞ്ചു കുഞ്ഞിൻ്റെ ജീവൻ നഷ്ടപ്പെട്ടിട്ടും മന്ത്രി ആഘോഷത്തിലാണ്, എന്തൊരു നെറികെട്ട കൂട്ടരാണ് കേരളം ഭരിക്കുന്നത്?; മന്ത്രി ചിഞ്ചു റാണിക്കെതിരെ സന്ദീപ് വാര്യർ

കൊല്ലം തേവലക്കര ഹൈസ്ക്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ചതിന്റെ ദുഃഖത്തിൽ കേരളം നിൽക്കുന്നതിനിടെ ജില്ലയിൽ നിന്നുള്ള മന്ത്രി ജെ ചിഞ്ചുറാണിയുടെ സൂംബ ഡാൻസിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സർക്കാർ അനാസ്ഥ മൂലം ഒരു പിഞ്ചു കുഞ്ഞിൻ്റെ ജീവൻ നഷ്ടപ്പെട്ടിട്ടും മന്ത്രി ആഘോഷത്തിലാണ്. എന്തൊരു നെറികെട്ട […]

Keralam

‘മുഖ്യമന്ത്രിയെ യുഡിഎഫ് തീരുമാനിക്കും, ശശി തരൂർ ഏത് പാർട്ടിക്കാരനാണെന്ന് ആദ്യം തീരുമാനിക്കട്ടെ’; കെ.മുരളീധരൻ

തന്നെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നുവെന്ന് കാണിക്കുന്ന സർവേ ഫലം പുറത്തുവിട്ട ശശി തരൂർ എം.പിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഭൂരിപക്ഷം കിട്ടിയാൽ യു.ഡി.എഫ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും തരൂർ ഏത് പാർട്ടിക്കാരനാണെന്ന് ആദ്യം തീരുമാനിക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു. വിശ്വപൗരന്‍ വിശ്വത്തിന്റെ കാര്യം നോക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]

Keralam

ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് സർവേ

ഡോ ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് സർവേ. യുഡിഎഫിൽ ഒരു വിഭാഗത്തിന്റെ പിന്തുണ ശശി തരൂരിനാണ്. 28 ശതമാനം പേരുടെ പിന്തുണ തനിനക്കുണ്ടെന്ന് ശശി തരൂർ പറഞ്ഞു. അദ്ദേഹം തന്നെയാണ് വാർത്ത എക്‌സിലൂടെ പങ്കുവച്ചത്. കേരള വോട്ട് വൈബ് നടത്തിയ സർവേയിലാണ് ശശി തരൂരിന് പിന്തുണ ലഭിച്ചത്. യുഡിഎഫിൽ […]

Keralam

‘ബിന്ദുവിന്റേത് മനഃപൂർവമല്ലാത്ത നരഹത്യ; യൂത്ത് കോൺഗ്രസ് നടത്തുന്നത് ജനകീയ പ്രതിഷേധം’; സണ്ണി ജോസഫ്

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ, ബോധപൂർവം ചെയ്യേണ്ട കാര്യങ്ങൾ തക്കസമയത്ത് ചെയ്തില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ബിന്ദുവിന്റേത് മനഃപൂർവമല്ലാത്ത നരഹത്യയാണ്. വിഷയത്തിൽ യൂത്ത് കോൺഗ്രസ് നടത്തുന്നത് ജനകീയ പ്രതിഷേധമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. അമ്മയെ കാണാനില്ല എന്ന് മകൾ പറഞ്ഞിട്ടും മന്ത്രിമാർ ന്യായീകരിക്കാൻ ശ്രമിച്ചു. ഇത് രക്ഷാപ്രവർത്തനതെ […]

Keralam

‘ബിജെപി നിലമ്പൂരിൽ അവർക്ക് കിട്ടിയ വോട്ട് പരിശോധിക്കണം, ദുർബല സ്ഥാനാർത്ഥിയെ നിർത്തിയത് സിപിഐഎമ്മിനെ സഹായിക്കാൻ’: വി ഡി സതീശൻ

രാജീവ്‌ ചന്ദ്രശേഖറിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപി നിലമ്പൂരിൽ അവർക്ക് കിട്ടിയ വോട്ട് പരിശോധിക്കണം. ബിജെപി ദുർബല സ്ഥാനാർത്ഥിയെ നിർത്തിയത് സിപിഐഎമ്മിനെ സഹായിക്കാനാണെന്നും വി ഡി സതീശൻ പറഞ്ഞു. നിലമ്പൂരിലെയും, വയനാട്ടിലെയും വിജയം കോൺഗ്രസിന്‍റേതല്ല, ജമാ അത്തെ ഇസ്ലാമിയുടേതാണ് കോൺഗ്രസിന്‍റെ റിമോട്ട് കൺട്രോൾ ജമാഅത്തെ […]

Keralam

മതേതരത്വത്തിന് വിരുദ്ധമായി നിലനിൽക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മതേതരത്വത്തിന് വിരുദ്ധമായി നിലനിൽക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വയനാട് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജമാ അത്തെ ഇസ്ലാമിയുടെ വോട്ടുകൾ വാങ്ങി. നിലമ്പൂരിലെയും, വയനാട്ടിലെയും വിജയം കോൺഗ്രസിന്‍റേതല്ല, ജമാ അത്തെ ഇസ്ലാമിയുടേതാണ്. കോൺഗ്രസിന്‍റെ റിമോട്ട് കൺട്രോൾ ജമാഅത്തെ ഇസ്ലാമിയുടെ കൈയിലാണ്. കോൺഗ്രസ് അപകടകരമെന്ന് […]

Keralam

‘മന്ത്രി പദവിയിൽ എന്തിനാണ് വീണാ ജോർജ് ഇരിക്കുന്നത്? ആരോഗ്യ മേഖലയിലെ വികസനം പാഴ്‌വാക്കായി’; സണ്ണി ജോസഫ്

ആര്യോ​ഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ച് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. മന്ത്രിപദവിയിൽ എന്തിനാണ് വീണാ ജോർജ് ഇരിക്കുന്നതെന്ന് അദേഹം ചോദിച്ചു. സർക്കാർ മെഡിക്കൽ കോളേജുകൾക്ക് മുൻപിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. മന്ത്രിസ്ഥാനത്ത് വീണാ ജോർജ് തുടരണമെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഡോ. […]