Keralam
വഴങ്ങാതെ ഹൈക്കമാന്‍ഡ്; കെ സുധാകരന് സീറ്റില്ല
കെ സുധാകരന്റെ വാശിക്ക് മുന്നില്‍ വഴങ്ങാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കെ സുധാകരന് കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കില്ല. കെ സുധാകരന്‍ ഇന്ന് തന്നെ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. കെ സുധാകരന്റെ നിര്‍ണായക വാര്‍ത്താ സമ്മേളനം അല്‍പ സമയത്തിനുള്ളില്‍ ഡല്‍ഹിയില്‍ നടക്കും.
