
സരിൻ പക്വത കാണിക്കണമായിരുന്നു, പാർട്ടിയെ അധിക്ഷേപിക്കുന്നത് നല്ലതല്ല; കെ സി വേണുഗോപാൽ
ഡോ. പി സരിൻ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഒരാളെ മാത്രമേ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ കഴിയുകയുള്ളൂ കോൺഗ്രസിൽ നിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൂടുതൽ പക്വത വേണമായിരുന്നുവെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. സ്ഥാർത്ഥിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല എന്നാൽ പാർട്ടിയെ അധിക്ഷേപിക്കുന്നത് അത്ര നല്ലതല്ല. […]