Keralam

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; അതിവേഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യാ ഹരിദാസുമാണ് സ്ഥാനാര്‍ഥി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. […]

Keralam

ചേലക്കര ഉപതെരഞ്ഞെടുപ്പ്: കെ എ തുളസി കോൺ​ഗ്രസ് സ്ഥാനാർത്ഥിയായേക്കും

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വി കെ ശ്രീകണ്ഠന്റെ ഭാര്യയെയും പരിഗണിക്കുന്നു. കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ കെ എ തുളസിയുടെ പേരാണ് പരിഗണിക്കുന്നത്. 2016 യു ആർ പ്രദീപിനെതിരെ കെ എ തുളസി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മണ്ഡലത്തിൽ സുപരിചിതമായ മുഖം എന്ന നിലയിലാണ് രമ്യാ ഹരിദാസിനെ പകരമായി […]

India

‘നേതാക്കൾ സ്വന്തം താൽപ്പര്യത്തിന് പരിഗണന നൽകി’; ഹരിയാന തോൽവിയിൽ വിമർശനവുമായി രാഹുൽ ഗാന്ധി

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം വിശകലനം ചെയ്യാന്‍ ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖര്‍ഗെയുടെ നേത്യത്വത്തിൽ വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് യോഗത്തിലാണ് രാഹുൽഗാന്ധിയുടെ വിമർശനം. പാർട്ടി താൽപ്പര്യത്തിന് പകരം നേതാക്കൾ സ്വന്തം താൽപ്പര്യത്തിന് പരിഗണന നൽകിയതാണ് തിരിച്ചടിക്ക് കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭൂപീന്ദർ സിങ് ഹൂഡ , പിസിസി അധ്യക്ഷൻ, നിരീക്ഷകർ […]

India

ഹരിയാനയിലെ തോൽവി വിലയിരുത്താൻ കോൺഗ്രസ് യോഗം

ഹരിയാന തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ഇന്ന് കോൺഗ്രസ് യോഗം. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ 11 മണിക്കാണ് യോഗം ആരംഭിക്കുക.ഭൂപീന്ദർ സിങ് ഹൂഡ , പിസിസി അധ്യക്ഷൻ,നിരീക്ഷകർ എന്നിവർ പങ്കെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ യോഗം ചേരുന്നത്. കോൺ​ഗ്രസ് 36 സീറ്റുകളാണ് ഹരിയാനയിൽ നേടിയത്. […]

India

ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം അധികാരത്തിലേക്ക്

പതിറ്റാണ്ടിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലേക്ക്. ഒമർ അബ്ദുള്ള തന്നെ മുഖ്യമന്ത്രി ആയേക്കും. നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള ബുദ്ഗാം മണ്ഡലത്തിൽ നിന്നും മികച്ച വിജയം നേടി. പിഡിപിയുടെ സെയ്ദ് മുന്ദാസിർ മെഹ്ദിയെ 18000 വോട്ടിനാണ് ഒമറിൻ്റെ വിജയം. ജമ്മു […]

Keralam

‘ജില്ലാ രൂപീകരണസമയത്ത് മലപ്പുറത്തെ കുട്ടി പാകിസ്താന്‍ വിളിച്ചവരാണ് കോണ്‍ഗ്രസുകാര്‍’ : രൂക്ഷവിമര്‍ശനവുമായി കെടി ജലീല്‍

മലപ്പുറത്തെ കുട്ടിപ്പാകിസ്താന്‍ എന്ന് ജില്ലാ രൂപീകരണസമയത്ത് വിളിച്ചവരാണ് കോണ്‍ഗ്രസുകാര്‍ എന്ന് കെടി ജലീല്‍. ജില്ലാ രൂപീകരണത്തെ മാത്രമല്ല കോണ്‍ഗ്രസും ജനസംഘവും എതിര്‍ത്തതെന്നും കാലിക്കറ്റ് സര്‍വകലാശാലയെയും എതിര്‍ത്തുവെന്നും മലബാറിന്റെ അലിഗഡ് ഉണ്ടാകുന്നു എന്ന് പറഞ്ഞുവെന്നും ജലീല്‍ വ്യക്തമാക്കി. കാലിക്കറ്റ് സര്‍വകലാശാല വന്നപ്പോള്‍ മലബാറിലെ അലിഗഡ് സ്ഥാപിതമാകാന്‍ പോകുന്നു എന്നാണ് പറഞ്ഞതെന്ന് […]

Uncategorized

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്; ‘ഫലം’ അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതിയുമായി കോൺഗ്രസ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഫലങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നുവെന്നും ലഭിക്കുന്ന വിവരങ്ങൾ തമ്മിൽ അന്തരം ഉണ്ട് കമ്മീഷന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൻ്റെ ട്രെൻഡുകൾ അപ്ഡേറ്റ് ചെയ്യുന്നതിൽ താമസം നേരിടുന്നത് ചോദ്യം ചെയ്ത് […]

India

ജുലാനയുടെ ഗോദയില്‍ വിനേഷ് ഫോഗട്ടിന്റെ മലര്‍ത്തിയടി; 4000 ത്തിലധികം വോട്ടുകൾക്ക് മുന്നിൽ

ഹരിയാനയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വീണ്ടും ലീഡ് തിരിച്ചു പിടിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി വിനേഷ് ഫോഗട്ട്. ജുലാന മണ്ഡലത്തിൽ 4130 വോട്ടുകൾക്ക് വിനേഷ് ഫോഗട്ട് മുന്നിലാണ്.വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ലീഡിൽ മുന്നിലായിരുന്നു ഫോഗട്ട് പിന്നീട് പിന്നിൽ പോയിരുന്നു. ശേഷമാണ് വിനേഷ് ഫോഗട്ട് വീണ്ടും ലീഡ് നില ഉയർത്തിയത്. ജുലാന സീറ്റിൽ മുൻ […]

Keralam

‘ഹരിയാനയില്‍ ബിജെപി ലീഡ് ചെയ്യുന്നു, ആഘോഷം കോണ്‍ഗ്രസിന്’; പരിഹസിച്ച് ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ വിജ്

  ബിജെപി തെരഞ്ഞെടുപ്പില്‍ ലീഡ് ചെയ്യുകയും കോണ്‍ഗ്രസ് ആഘോഷം നടത്തുകയും ചെയ്യുന്നതിനെ പരിഹസിച്ച് അംബാലയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ വിജ്. കോണ്‍ഗ്രസ് വിജയാഘോഷത്തിലാണ്. കാരണം കോണ്‍ഗ്രസിലെ നിരവധി പ്രവര്‍ത്തകര്‍ക്ക് ഭുപിന്ദര്‍ ഹൂഡ തോല്‍ക്കണമെന്നാണ്- വിജ് പറഞ്ഞു. ഹൈക്കമാന്റ് നിര്‍ദേശിച്ചാല്‍ താന്‍ മുഖ്യമന്ത്രിയാകാമെന്ന് അദ്ദേഹം പരിഹസിച്ചു. അംബാലയില്‍ നിലവില്‍ അദ്ദേഹം […]

India

ഹരിയാനയിൽ താമരപ്പാടങ്ങൾ വാടുന്നു; കേവല ഭൂരിപക്ഷം മറികടന്ന് കോൺഗ്രസ്

ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലേയ്ക്ക്. ലീഡ് നിലയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം കടന്നു. ഹരിയാനയിൽ കോൺഗ്രസിൻ്റെ ലീഡ് നില മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേയ്ക്ക് ഉയർന്നു. കോൺഗ്രസ് 67 സീറ്റിൽ ലീഡ് ചെയ്യുന്നു.ഹരിയാനയിലെ ലീഡ് നിലയിൽ കോൺഗ്രസ് 67 ബിജെപി 21 ഐഎൻഎൽഡി 01 ജെജെപി 00 എന്ന നിലയിലാണ്. ഹരിയാനയിലെ […]