Keralam

മുതലപ്പൊഴിയിൽ വ്യാപക പ്രതിഷേധം അഴിച്ചുവിട്ട് കോൺഗ്രസ് പ്രവർത്തകർ

തിരുവനന്തപുരം : മുതലപ്പൊഴിയിൽ വ്യാപക പ്രതിഷേധം അഴിച്ചുവിട്ട് കോൺഗ്രസ് പ്രവർത്തകർ. കേന്ദ്രമന്ത്രി ജോർജ് കുര്യൻ പങ്കെടുത്ത ചർച്ച അവസാനിച്ച ശേഷമായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കേന്ദ്രമന്ത്രിയുടെ ചർച്ചയിൽ പ്രശ്നപരിഹാരത്തിനായുള്ള യാതൊന്നും ഉണ്ടായില്ലെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. സ്ത്രീകളടക്കമുള്ള നിരവധി പ്രവർത്തകർ ചർച്ച നടന്ന ഓഫിസ് ഉപരോധിക്കുകയാണ്. ഇതിനിടെ […]

India

ലോക്സഭാ നടപടികൾ ബഹിഷ്കരിച്ച് പാർലമെന്റിന് പുറത്ത് പ്രതിഷേധവുമായി ‘ഇൻഡ്യ’ സഖ്യം.

ന്യൂഡൽഹി: ലോക്സഭാ നടപടികൾ ബഹിഷ്കരിച്ച് പാർലമെന്റിന് പുറത്ത് പ്രതിഷേധവുമായി ‘ഇൻഡ്യ’ സഖ്യം. കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം. ഇന്നത്തെ ലോക്സഭ നടപടികൾ ആരംഭിച്ചതും നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാൽ വിഷയത്തിൽ അടിയന്തരപ്രമേയ ചർച്ച ആവശ്യപ്പെട്ടപ്പോൾ […]

Keralam

എടുക്കാത്ത വായ്പ തിരിച്ചടക്കാൻ നോട്ടീസ് ; പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ സംഘത്തിനെതിരെ വീണ്ടും പരാതി

പെരുമ്പാവൂര്‍ : എടുക്കാത്ത വായ്പ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് കിട്ടിയതിന്റെ ഞെട്ടലിലാണ് പെരുമ്പാവൂരുകാർ. തിരിച്ചടവ് ആവശ്യപ്പെട്ട് നിരവധി പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ സംഘത്തില്‍ നിന്നും നോട്ടീസ് എത്തിയത്. ഏഴ് വര്‍ഷം മുന്‍പ് 20 ലക്ഷം രൂപ വായ്പ എടുത്തെന്നാണ് നോട്ടീസിലുള്ളത്. കോണ്‍ഗ്രസ് ഭരിക്കുന്ന പെരുമ്പാവൂര്‍ […]

India

സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിക്ക് വിമർശനം

സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി വിമർശനം. ബംഗാളിലെ കോണ്ഗ്രസ് സഖ്യത്തിന്റെ പേരിലാണ് വിമർശം കോണ്ഗ്രസ് സഖ്യം പാർട്ടിക്ക് ഗുണം ചെയ്തില്ലെന്ന് അംഗങ്ങൾ. കേരളത്തിലെ തിരിച്ചടി ദേശീയതലത്തിൽ ആഘാതം ഉണ്ടാക്കി എന്നും, അടിത്തട്ടിൽ ഉള്ള തിരുത്തൽ നടപടികൾ ആവശ്യമാണെന്നും കേന്ദ്ര കമ്മറ്റിയിൽ ആവശ്യമുയർന്നു. വർഷങ്ങൾക്ക് […]

Keralam

സിപിഐഎം കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും

സിപിഐഎം കണ്ണൂർ ജില്ല കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. പാർട്ടി വിട്ട യുവനേതാവ് മനു തോമസിന്റെ വെളിപ്പെടുത്തൽ വിവാദങ്ങൾക്കിടെയാണ് യോഗം. സംസ്ഥാന സമിതിയംഗം പി ജയരാജനും യോഗത്തിൽ പങ്കെടുക്കും. പി ജയരാജനെതിരെ മനു തോമസ് കടുത്ത വിമർശനം ഉന്നയിച്ചെങ്കിലും സിപിഐഎം നേതൃത്വം ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. […]

Keralam

സിപിഐഎം കൊല്ലാന്‍ നോക്കിയാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കും ; കെ സുധാകരന്‍

പാര്‍ട്ടിക്കെതിരേ ശബ്ദിച്ചതിന് ടിപി ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ രീതിയില്‍ ഇനിയും ആരെയെങ്കിലും സിപിഐഎം കൊല്ലാന്‍ നോക്കിയാല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയും, പാര്‍ട്ടിയും നല്കുന്ന സംരക്ഷണമാണ് കൊലയാളികളുടെ പിന്‍ബലം. പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ ടിപി ചന്ദ്രശേഖരന്‍ മാതൃകയില്‍ തീര്‍ത്തുകളയാം […]

Keralam

മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്

കണ്ണൂര്‍: സിപിഐഎം നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ച മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്. പാർട്ടിയിലെ അനീതി ചോദ്യം ചെയ്ത മനു തോമസ് ഇപ്പോൾ നീതിയുടെ പക്ഷത്താണെന്നും കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറെങ്കിൽ സ്വീകരിക്കുമെന്നും കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്  പറഞ്ഞു. എന്നാൽ മനു തോമസ് […]

India

ഭരണഘടന ഉയർത്തിപ്പിടിച്ച് രാഹുൽ സത്യപ്രതിജ്ഞ ചെയ്തു; സാക്ഷിയായി സോണിയയും പ്രിയങ്കയും

ന്യൂഡൽഹി: ഭരണഘടന ഉയർത്തി പിടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൃഢപ്രതിജ്ഞ ചെയ്താണ് രാഹുൽ സത്യവാചകം ചൊല്ലിയത്. ഭരണപക്ഷത്തിൻ്റെ ഭാഗത്തേക്ക് ഭരണഘടന ഉയർത്തി കാട്ടിയാണ് രാഹുൽ ചേംബറിലേക്ക് കയറിയത്. പ്രതിപക്ഷം നിറഞ്ഞ കയ്യടികളോടെയും മുദ്രാവാക്യങ്ങളോടെയും രാഹുലിനെ സ്വീകരിച്ചു. ഇംഗ്ലീഷിലാണ് രാഹുൽ സത്യവാചകം ചൊല്ലിയത്. […]

India

ഭരണഘടനയുടെ പതിപ്പുമായി ‘ഇന്ത്യ’ സഖ്യത്തിലെ എംപിമാർ ഒന്നിച്ച് പാര്‍ലമെന്റിലേക്ക്

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന് രാവിലെ പതിനൊന്നിന് ആരംഭിക്കും. അംഗങ്ങളുടെ സത്യപ്രതിജ്ഞ ആണ് ഇന്നത്തെ അജണ്ട. രാവിലെ പതിനൊന്നിന് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലും. മലയാളി എംപിമാരുടെ സത്യപ്രതിജ്ഞ ഉച്ചതിരഞ്ഞാണ്. അതേസമയം, സമ്മേളനത്തിന്റെ ആദ്യദിനം തന്നെ സഭ പ്രക്ഷുബ്ധമായേക്കും. ഇന്ത്യ സഖ്യത്തിലെ […]

Keralam

പെരിയ കൊലക്കേസ് പ്രതിയുടെ വിവാഹത്തില്‍ പങ്കെടുത്ത നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്

കാസര്‍കോട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത നേതാക്കളെ കെപിസിസി പുറത്തക്കി. ബാലകൃഷ്ണന്‍ പെരിയ, രാജന്‍ പെരിയ, പ്രമോദ് പെരിയ എന്നിവരയൊണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്ന കെപിസിസി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിലെ 13-ാം […]