Keralam

കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണെയും കൗണ്‍സിലര്‍മാരെയും പൂട്ടിയിട്ട് പ്രതിഷേധം

തൃശൂര്‍: കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണെയും കൗണ്‍സിലര്‍മാരെയും പൂട്ടിയിട്ട് പ്രതിഷേധം. സി വി ശ്രീരാമന്‍ ട്രസ്റ്റിന് ഭൂമി കൈമാറുന്നതിനെ ചൊല്ലിയാണ് തര്‍ക്കം. കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുറി പൂട്ടിയിടുകയായിരുന്നു. കോണ്‍ഗ്രസ്, ആര്‍എംപി, ബിജെപി കൗണ്‍സിലര്‍മാര്‍ ചേര്‍ന്നാണ് ചെയര്‍പേഴ്‌സണെയും കൗണ്‍സിലര്‍മാരെയും പൂട്ടിയിട്ടത്. പിന്നീട് ചെയര്‍പേഴ്‌സനെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ യുഡിഎഫ് […]

Keralam

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി വയനാട് മണ്ഡലത്തിലെത്തി

മലപ്പുറം : തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി വയനാട് മണ്ഡലത്തിലെത്തി. രണ്ട് മണ്ഡലങ്ങളിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുലിന് വൻ വരവേൽപ്പാണ് നൽകിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ വാഹനത്തിൽ കയറി ജനങ്ങളെ കണ്ടു. നിരവധി പേരാണ് റോഡിന് ഇരുവശവും രാഹുലിനെ കാണാൻ […]

Keralam

തൃശൂര്‍ കോണ്‍ഗ്രസിലെ കൂട്ടയടി: ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും എംപി വിന്‍സെന്റും രാജിവെച്ചു

തൃശൂര്‍: തൃശൂര്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവെച്ചു. ഡിസിസി ഓഫീസിലെത്തിയാണ് ജോസ് വള്ളൂര്‍ രാജി പ്രഖ്യാപിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ തോല്‍വിയെയും തുടര്‍ന്ന് ഡിസിസി ഓഫീസുണ്ടായ സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണ് രാജി. ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ എംപി വിന്‍സെന്റും രാജി […]

Keralam

‘ചേലക്കരയിൽ ഒരു വരുത്തി വേണ്ട’; രമ്യാ ഹരിദാസിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനെതിരെ പോസ്റ്റർ

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ രമ്യ ഹരി​ദാസിനെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനെതിരെ പോസ്റ്റർ. സേവ് കോൺ​ഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചേലക്കരയിൽ രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കാൻ നീക്കം തുടങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് പോസ്റ്റ് പതിച്ചത്. ചേലക്കരയിൽ പുറമേ നിന്ന് ഒരാൾ ‍മത്സരത്തിന് വരേണ്ട എന്ന തരത്തിലാണ് പോസ്റ്റർ. ചേലക്കര ടൗണിലെ […]

Keralam

ലോക്‌സഭാ തെരെഞ്ഞെടുപ്പ് മുന്നേറ്റം, നന്ദി പ്രകാശന യാത്രയുമായി കോൺഗ്രസ്

ലോക്‌സഭാ തെരെഞ്ഞെടുപ്പ് മുന്നേറ്റത്തിൽ നന്ദി പ്രകാശന യാത്രയുമായി കോൺഗ്രസ്. ഉത്തർപ്രദേശിൽ ഈ മാസം 11 മുതൽ 15 വരെ യാത്ര സംഘടിപ്പിക്കാൻ തീരുമാനം. ജൂൺ 11 മുതൽ 15 വരെ നടക്കുന്ന ധന്യവാദ് യാത്ര യു.പിയിലെ 403 നിയമസഭ മണ്ഡലങ്ങളിലുമെത്തും. മുതിർന്ന പാർട്ടി നേതാക്കളും പ്രവർത്തകരും യാത്രയുടെ ഭാഗമാവും. […]

Keralam

തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമാകും, അധ്യക്ഷനാകാനോ മത്സരിക്കാനോ ഇല്ല’; സ്വരം കടുപ്പിച്ച് മുരളീധരന്‍

തൃശൂര്‍: പൊതു പ്രവര്‍ത്തനത്തില്‍ നിന്നും തല്‍ക്കാലം മാറിനില്‍ക്കുന്നുവെന്നാവര്‍ത്തിച്ച് കെ മുരളീധരന്‍. തദ്ദേശ തിരഞ്ഞെടുപ്പ് വരുമ്പോള്‍ സജീവമായി ഉണ്ടാവും. അത് പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പാണ്. അതുവരെ തല്‍ക്കാലം മാറിനില്‍ക്കുകയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. തൃശൂരിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലരുതെന്നും അന്വേഷണ കമ്മീഷനെ പ്രഖ്യാപിക്കേണ്ടതില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. അപ്രതീക്ഷിത […]

Keralam

‘ഉറപ്പായും ജയിക്കുമായിരുന്ന വടകര വിട്ട് തൃശൂർ പോയത് ഏറ്റവും വലിയ തെറ്റ്’; കെ മുരളീധരൻ

ഉറപ്പായും ജയിക്കുമായിരുന്ന വടകര വിട്ട് തൃശൂർ പോയത് ഏറ്റവും വലിയ തെറ്റായിപ്പോയെന്ന് കെ മുരളീധരൻ. തെറ്റുകാരൻ ഞാൻ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും തന്റെ മനസിൽ ഉള്ളത് വർഗീയതയ്‌ക്കെതിരായ പോരാട്ടമാണ്. അതിന് തയാറെടുത്താണ് തൃശൂരിലേക്ക് പോയതെന്ന് കെ മുരളീധരൻ പറഞ്ഞു. ട്വന്റിഫോറിന്റെ ആൻസർ പ്ലീസ് എന്ന അഭിമുഖ പരിപാടിയിലാണ് […]

Keralam

തോല്‍പ്പിക്കാന്‍ ശ്രമിച്ചു, വോട്ട് കുറഞ്ഞതിന് പിന്നില്‍ ചില നേതാക്കള്‍: ശശി തരൂര്‍

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി നിയുക്ത എം പി ശശി തരൂര്‍. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രവർത്തകർ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ലെന്നാണ് പരാതി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തരൂര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. അട്ടിമറി ശ്രമം അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്ക് എതിരെയും […]

Keralam

ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസ് അഹങ്കരിക്കരുതെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസ് അഹങ്കരിക്കരുതെന്ന് കെപിസിസി മാധ്യമ സമിതി അധ്യക്ഷന്‍ ചെറിയാന്‍ ഫിലിപ്പ്. ബൂത്ത് കമ്മിറ്റി ഇല്ലാത്തിടത്ത് പോലും കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി. ഇതില്‍ നേതാക്കള്‍ അഹങ്കരിക്കുകയോ സമചിത്തത കൈവിടുകയോ ചെയ്യരുതെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. രാഹുല്‍ ഗാന്ധി തരംഗവും ഭരണ വിരുദ്ധ വികാരവുമാണ് […]

Keralam

ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ കോണ്‍ഗ്രസ് ; കെപിസിസി നേതൃയോഗം അടുത്തയാഴ്ച

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനുശേഷം ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ കോണ്‍ഗ്രസ്. കെപിസിസി നേതൃയോഗം അടുത്തയാഴ്ച ചേരാനാണ് ആലോചന. ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അനൗദ്യോഗിക ചര്‍ച്ചയും പാര്‍ട്ടിക്കുള്ളില്‍ ആരംഭിച്ചു. ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിന് മുന്നിലെ പ്രധാന അജണ്ട. രാഹുല്‍ ഗാന്ധി രാജിവെച്ചാല്‍ വയനാട്ടിലും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. ഉപതെരഞ്ഞെടുപ്പുകള്‍ക്കൊപ്പം […]