India

ഇന്ത്യൻ ജനാധിപത്യം തകർന്നുവെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി

ഇന്ത്യൻ ജനാധിപത്യം തകർന്നുവെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ ബിജെപി കയ്യടക്കി കഴിഞ്ഞു. ആഗോള ജനാധിപത്യ വ്യവസ്ഥയ്ക്കെതിരായ ആക്രമണം ആണ് ബിജെപി നടത്തുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ജർമ്മനിയിലെ സംവാദ പരിപാടിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം “ബിജെപി പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത് ഭരണഘടനയെ ഇല്ലാതാക്കുക എന്നതാണ്. സംസ്ഥാനങ്ങൾ […]

Keralam

‘തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാനാണ് ആഗ്രഹം;മത്സരിക്കാന്‍ താത്പര്യമില്ല’; ഗുരുവായൂരില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് മുരളീധരന്റെ മറുപടി

തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാനാണ് താത്പര്യമെന്നും തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കെ മുരളീധരന്‍. ബാക്കിയെല്ലാം പാര്‍ട്ടി പറയുമെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ മുരളീധരനെ ഗുരുവായൂരില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചയുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു പ്രതികരണം. ഗുരുവായൂരില്‍ മത്സരിക്കുമെന്നത് മാധ്യമവാര്‍ത്ത മാത്രം. ഞാന്‍ ഗുരുവായൂരപ്പന്റെ […]

Keralam

കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍: ലീഡര്‍ കെ കരുണാകരന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 15 വര്‍ഷം

കേരള രാഷ്ട്രീയത്തിലെ ചാണക്യനായിരുന്ന ലീഡര്‍ കെ കരുണാകരന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 15 വര്‍ഷം. നാല് തവണ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന കരുണാകരന് മുന്നില്‍ നിരവധി പ്രതിബന്ധങ്ങളുണ്ടായിരുന്നു. ഒരുവേള കോണ്‍ഗ്രസില്‍ നിന്ന് ഡിഐസി രൂപീകരിച്ച് പുറത്തേക്ക് പോയി, ശേഷം വീണ്ടും അകത്തേക്ക്. എന്നാല്‍, എത്രകാലം കഴിഞ്ഞാലും ലീഡര്‍ എന്ന വിളിപ്പേരും […]

Keralam

‘പുതിയ കേരളത്തെ അവതരിപ്പിക്കും, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ യുഡിഎഫ് ജാഥ പ്രതിപക്ഷ നേതാവ് നയിക്കും’; വി ഡി സതീശൻ

നിയമസഭ സീറ്റ് ചർച്ച ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫെബ്രുവരിയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തും. പ്രതിപക്ഷ നേതാവ് നയിക്കും. പുതിയ കേരളത്തെ അവതരിപ്പിക്കും. യുഡിഫ് അടിത്തറ വിപുലീകരിക്കും, ഇപ്പോൾ കാണുന്ന യുഡിഫ് ആയിരിക്കില്ല നിയമസഭ തിരഞ്ഞെടുപ്പിൽ. പതിറ്റാണ്ടുകളായി ഇടത് സഹായത്രികർ […]

Keralam

‘സിപിഐഎമ്മിനെ ജനം തൂത്തെറിയും, സിപിഐഎം അക്രമങ്ങള്‍ നടത്തുന്നത് സര്‍വനാശത്തിന്’; പി.കെ കുഞ്ഞാലിക്കുട്ടി

തീരഞ്ഞടുപ്പ് പരാജയം ഉള്‍കൊള്ളാന്‍ സിപിഐഎം തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പെരിന്തൽമണ്ണ നഗരസഭ യു ഡി എഫ് പിടിച്ചതിൻ്റെ അസ്വസ്ഥതയാണ് സിപിഐഎമ്മിന്. തോൽവി സിപിഐഎമ്മിന് ഉൾക്കൊള്ളാനാകുന്നില്ല. സിപിഐഎമ്മിനെ ജനം തൂത്തെറിയും. മലപ്പുറത്തെ ജനങ്ങള്‍് സിപിഎമ്മിനെ മൈക്രോ മൈനോരിറ്റിയാക്കി മാറ്റി. അത് അംഗീകരിക്കാനുള്ള പ്രയാസമാണ് ഇത്തരത്തില്‍ അക്രമങ്ങള്‍ നടത്താന്‍ […]

India

‘നന്നായി ഗൃഹപാഠം ചെയ്യുന്ന നേതാവ്, എല്ലാവർക്കും മാതൃക’; എൻ കെ പ്രേമചന്ദ്രനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

എൻ കെ പ്രേമ ചന്ദ്രൻ എംപിയെ പ്രകീർത്തിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി.എൻ കെ പ്രേമചന്ദ്രൻ ഗൃഹപാഠം ചെയ്യുന്ന നേതാവ്. എല്ലാവർക്കും മാതൃക എന്നും പ്രധാന മന്ത്രി പറഞ്ഞു. പാര്ലമെന്റ് ഹൗസിലെ ചായ സൽക്കാരത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ. അത് അംഗീകരിച്ച് പ്രിയങ്ക ഗാന്ധിയും, കുമാരി ഷെൽജ എംപിയും, കേന്ദ്ര […]

Keralam

കോൺഗ്രസിന്റെ കോർ കമ്മിറ്റി യോഗം ഇന്ന്

കോൺഗ്രസിന്റെ കോർ കമ്മിറ്റി യോഗം ഇന്ന്. കോർ കമ്മറ്റി രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് കെ.പി.സി.സി ഓഫീസിൽ നടക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഉള്ള യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയാവും. തിരഞ്ഞെടുപ്പ് അവലോകനവും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗം ചർച്ച ചെയ്യും. ജനുവരിയോടു കൂടി തന്നെ നിയമസഭാ […]

Keralam

‘തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം മഹാത്മാഗാന്ധിയുടെ പ്രതിമ തല്ലി തകർക്കുന്നു, ഇന്ദിര ഗാന്ധിയുടെ പ്രതിമ വികൃതമാക്കി, ശക്തമായ പ്രതികരണം ഞങ്ങളിൽ നിന്നുണ്ടാകും’: വി ഡി സതീശൻ

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കണ്ണൂരിൽ വ്യാപക അതിക്രമമാണ് സിപിഐഎമ്മിന്‍റെ നേൃത്വത്തിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പയ്യന്നൂരിലും പാനൂരിലും ബോംബുകളും വടിവാളുകളുമായി ചില അക്രമിസംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. പല സ്ഥലത്തും ഇതെല്ലാം പോലീസ് നോക്കിനിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽ ബോംബ് പൊട്ടി കൈ പോയതിന് പടക്കം പൊട്ടി […]

Keralam

‘ഗാന്ധിജിയുടെ പേര് വെട്ടിമാറ്റിയത് ഗോഡ്സെയിസം നടപ്പാക്കുന്ന മോദി സർക്കാരിന്റെ നയത്തിന്റെ ഭാഗം’: വി.എം.സുധീരൻ

ഗാന്ധിജിയുടെ പേര് വെട്ടിമാറ്റിയത് ഗോഡ്സെയിസം നടപ്പാക്കുന്ന മോദിസർക്കാരിന്റെ നയത്തിന്റെ ഭാഗമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ഗ്രാമങ്ങളെയും ഗ്രാമീണ ജനതയെയും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വിജയകരമായി ഇപ്പോഴും നടപ്പിലാക്കിവരുന്ന പദ്ധതിയാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. അതിൽ നിന്ന് മഹാത്മാ […]

Keralam

ജനവിധി അട്ടിമറിക്കുന്നതിനോട് യോജിപ്പില്ല; തിരുവനന്തപുരത്ത് സിപിഎം സഹകരണം ആലോചിച്ചിട്ടില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബിജെപിയെ അകറ്റിനിര്‍ത്താന്‍ സിപിഎമ്മുമായി സഹകരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ ആലോചിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനവിധി അട്ടിമറിക്കാനുള്ള നടപടികള്‍ക്കൊന്നും കോണ്‍ഗ്രസ് ഉണ്ടാകില്ല. മറ്റു കാര്യങ്ങളൊക്കെ പാര്‍ട്ടി കൂടിയാലോചിച്ച് തീരുമാനിക്കേണ്ടതാണെന്ന് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലേറുന്നത് ഒഴിവാക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്തേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു […]