Keralam

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുമായി ബന്ധം പുലർത്തുന്നത് അംഗീകരിക്കാനാവില്ല; കെപിസിസി അന്വേഷണസമിതി

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളുമായി നേതാക്കൾ ബന്ധം പുലർത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അന്വേഷണ സമിതി അംഗം പി എം നിയാസ്. ഏത് പാർട്ടി നേതാവാണെങ്കിലും പ്രതികളുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള നടപടിയുണ്ടാകുമെന്നും പി എം നിയാസ് പറഞ്ഞു. രാജ്‌മോഹൻ ഉണ്ണിത്താനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയ പരസ്യ ആരോപണം […]

No Picture
Keralam

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം വേണം: ചര്‍ച്ച ശക്തമാകുന്നു

തിരുവനന്തപുരം: കെ സുധാകരന്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരിച്ചെത്തിയതിനു ശേഷവും പുതിയ അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചകള്‍ സംസ്ഥാന കോണ്‍ഗ്രസില്‍ തുടരുന്നു. ക്രിസ്ത്യന്‍ സമുദായത്തിന് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തില്‍ പ്രാതിനിധ്യമില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ചകള്‍ തുടരുന്നതെന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്ത്യന്‍ സമൂഹത്തിന്റെ പിന്തുണ തിരിച്ചുപിടിക്കാന്‍ സമുദായത്തില്‍പ്പെട്ട […]

India

കോൺഗ്രസിന് ചരിത്രത്തിൽ തെറ്റ് പറ്റിയിട്ടുണ്ട്, തെറ്റ് തിരുത്തി മുന്നോട്ട് പോവും: രാഹുൽ ഗാന്ധി

ലഖ്‌നൗ: സ്വാതന്ത്രാനന്തര ചരിത്രത്തിൽ ഭരണത്തിലിരിക്കെ കോൺഗ്രസിനും തെറ്റ് പറ്റിയിട്ടുണ്ടന്നും എന്നാൽ ഇനി അങ്ങോട്ടുള്ള യാത്രയിൽ തെറ്റ് തിരുത്തിയാവും പാർട്ടി മുന്നോട്ട് പോകുക എന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലഖ്‌നൗവിൽ നടന്ന രാഷ്ട്രീയ സംവിധാൻ സമ്മേളൻ റാലിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. വരും കാലത്ത് കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ […]

India

സ്ത്രീകളുടെ അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ വീതം വാഗ്ദാനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ സ്ത്രീകളുടെ അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്. ഒരാള്‍ക്ക് രണ്ടു ഭാര്യമാരുണ്ടെങ്കില്‍ രണ്ടുലക്ഷം രൂപ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ രത്‌ലം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാന്തിലാല്‍ ഭൂരിയയാണ് ഈ വാഗ്ദാനം മുന്നോട്ടു വെച്ചത്. കോണ്‍ഗ്രസിന്റെ […]

India

വോട്ട് ചെയ്ത് ബിജെപി നേതാവിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍; വീഡിയോ പുറത്ത്

മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ വോട്ട് ചെയ്തതിന്റെ വീഡിയോ പുറത്ത്. ബിജെപി പ്രാദേശിക നേതാവ് വിനയ് മെഹറിന്റെ മകന്‍ വോട്ട് ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. ബിജെപി നേതാവിനൊപ്പം പോളിങ് ബൂത്തിലെത്തിയ കുട്ടി, വോട്ട് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. താമര ചിഹ്നത്തിനാണ് വോട്ട് ചെയ്യുന്നത്. ചിഹ്നം വിവി പാറ്റില്‍ […]

India

‘ക്രിക്കറ്റ് ടീമില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കും’; വീണ്ടും വിദ്വേഷ പരാമർശവുമായി മോദി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രക്രിയ അവസാന ഘട്ടങ്ങളിലേക്കു കടക്കവെ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് വീണ്ടും വിദ്വേഷപരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കായികമേഖലയിൽ മതാടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു മുന്‍തൂക്കം നല്‍കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്നാണ് മോദിയുടെ പുതിയ പരാമർശം. ആരൊക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തുടരണം, തുടരണ്ട എന്നത് തീരുമാനിക്കുന്നതും ഈ മാനദണ്ഡം […]

India

കോണ്‍ഗ്രസുമായുള്ള ലയന സൂചന നല്‍കി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള ലയന സൂചന നല്‍കി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി അടുക്കുമെന്നും ചില സാഹചര്യത്തില്‍ അവര്‍ കോണ്‍ഗ്രസില്‍ ലയിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു. അടുത്ത ഏതാനും വര്‍ഷത്തില്‍ നിരവധി പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി അടുത്ത് പ്രവര്‍ത്തിക്കും. അവരുടെ പാര്‍ട്ടിക്ക് അതാണ് നല്ലതെന്ന വിശ്വാസം […]

Keralam

ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസ്; മാത്യു കുഴൽനാടനെതിരെ എഫ്ഐആർ

ഇടുക്കി: ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസിൽ മാത്യു കുഴൽനാടനെതിരെ എഫ്ഐആർ. ഇടുക്കി വിജിലൻസ് യൂണിറ്റ് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസിലെ 16-ാം പ്രതിയാണ് മാത്യുകുഴൽനാടൻ. കേസിൽ ആകെ 21 പ്രതികളാണുള്ളത്. ഇന്നലെ വൈകീട്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്രമക്കേട് ഉണ്ടെന്ന് അറിഞ്ഞിട്ട് മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയെന്ന് […]

India

ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ 50% സംവരണ പരിധി ഉയർത്തും; രാഹുൽ ഗാന്ധി

രത്‌ലം (മധ്യ പ്രദേശ്): ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ സംവരണത്തിനു നിലവിലുള്ള 50 ശതമാനം എന്ന പരിധി ഒഴിവാക്കുമെന്ന് രാഹുൽ ഗാന്ധി. ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ള ജനങ്ങൾക്ക് മതിയായ സംവരണം ഉറപ്പാക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നതെന്നും മധ്യ പ്രദേശിലെ രത്‌ലമിൽ […]

India

കാണാതായ കോണ്‍ഗ്രസ് നേതാവ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് തോട്ടത്തില്‍ കത്തിക്കരിഞ്ഞ്

ചെന്നൈ: തമിഴ്‌നാട്ടില്‍ കാണാതായ കോണ്‍ഗ്രസിൻ്റെ മൃതദേഹം കണ്ടെത്തി. രണ്ട് ദിവസം മുമ്പ് കാണാതായ കെ പി കെ ജയകുമാറിനെയാണ് സ്വന്തം തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണെന്ന് പൊലീസ് അറിയിച്ചു. തിരുനെല്‍വേലി ഈസ്റ്റ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായ ജയകുമാറിനെ കാണാനില്ലെന്ന് പറഞ്ഞ് മകന്‍ പോലീസില്‍ പരാതി […]