
രാജീവിൻ്റെ കൂടെ അമേഠിയിലേക്ക്; വന്‍മരങ്ങളുടെ നിഴലായി നിന്ന കിശോരിലാല്‍ ശര്‍മ, ഇനി സ്മൃതി ഇറാനിയുടെ എതിരാളി
1983-ല്‍ അമേഠിയിലേക്ക് രാജീവ് ഗാന്ധിക്കൊപ്പം വന്നതാണ് കിശോരിലാല്‍ ശര്‍മ. പിന്നീട്, അമേഠിയിലേയും റായ്ബറേലിയിയേലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കിഷോരിലാല്‍ പരിചിതമുഖമായി. ആദ്യം രാജീവ് ഗാന്ധിക്കൊപ്പം, പിന്നീട് സോണിയയുടേയും രാഹുലിന്റേയും സന്തതസഹചാരി. ഇപ്പോള്‍, രാഹുല്‍ കളം മാറിയ അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. നാല് പതിറ്റാണ്ട് വന്‍മരങ്ങളുടെ നിഴലായി നിന്ന് രണ്ട് മണ്ഡലങ്ങളില്‍ […]