India

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായി രാജസ്ഥാനില്‍ മത്സരിച്ചേക്കും

ജയ്പൂര്‍: രാജസ്ഥാനില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ മുന്നണിയുടെ ഭാഗമായിട്ടാണ് കോണ്‍ഗ്രിസിനൊപ്പം കൈ കോര്‍ത്ത് സിപിഎം മത്സരിക്കുന്നത്. സിക്കര്‍ സീറ്റിലാകും സിപിഎം സ്ഥാനാര്‍ത്ഥികൾ മത്സരിക്കുക. സിപിഎമ്മിന് പുറമെ, രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആര്‍എല്‍പി), ഭാരത് ആദിവാസി പാര്‍ട്ടി (ബിഎപി) എന്നിവയും ഇന്ത്യ […]

India

‘കേന്ദ്ര നിലപാടുകളോട് യോജിക്കാനാകില്ല’; ബിജെപി ഹരിയാന എംപി ബ്രിജേന്ദ്ര സിങ് കോൺഗ്രസിൽ

ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ച് ഹരിയാന എംപി ബ്രിജേന്ദ്ര സിംങ്. നിർബന്ധിത രാഷ്ട്രീയ കാരണങ്ങളാൽ രാജി വെക്കുകയാണെന്നാണ് വിശദീകരണം. ബിജെപി വിട്ട ബ്രിജേന്ദ്ര സിങ് കോൺഗ്രസിൽ ചേർന്നു. എക്‌സിൽ രാജി പ്രഖ്യാപനം നടത്തിയതിന് തൊട്ടു പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തിയായിരുന്നു കോൺഗ്രസ് പ്രവേശനം. “ആശയപരവും […]

Keralam

സ്ഥാനാര്‍ഥികളായി വനിതകളെ പരിഗണിച്ചില്ല: കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദ്

കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദ്. സ്ഥാനാര്‍ഥികളായി വനിതകളെ പരിഗണിച്ചില്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കും മതിയായ പരിഗണന ലഭിച്ചില്ലെന്നും ഷമാ മുഹമ്മദ് വിമര്‍ശനം ഉന്നയിച്ചു. 50 ശതമാനം സ്ത്രീ പ്രാതിനിധ്യം എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനം. കഴിഞ്ഞതവണ രണ്ടു വനിതകള്‍ മത്സര രംഗത്ത് ഉണ്ടായിരുന്നു. […]

Keralam

സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാരം അവസാനിപ്പിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാരം അവസാനിപ്പിച്ച് കോണ്‍ഗ്രസ്. വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ്റെ മരണം സിബിഐക്ക് വിട്ടതോടെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് നടത്തിവന്ന നിരാഹാര സമരം ആറാം ദിനം അവസാനിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍, കെഎസ്‌യു അധ്യക്ഷന്‍ […]

Keralam

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മമ്പറം ദിവാകരന്‍

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മമ്പറം ദിവാകരന്‍. രണ്ട് വര്‍ഷം മുന്‍പ് മമ്പറം ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കിയതാണ്. കെ സുധാകരന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് മത്സരമെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞു. കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത വന്നതോടെയാണ് മമ്പറം ദിവാകരന്റെ പ്രഖ്യാപനം. എല്‍ഡിഎഫിനെതിരെയും ബിജെപിക്കെതിരെയും മത്സരിക്കും. […]

Keralam

പാർട്ടി തീരുമാനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ടി.എൻ പ്രതാപൻ

തൃശൂർ: പാർട്ടി തീരുമാനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ടി.എൻ പ്രതാപൻ. തൃശൂരിൽ ടി.എൻ പ്രതാപനെ മാറ്റി കെ. മുരളീധരനെ കളത്തിലിറക്കുകയാണെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു പ്രതാപൻ. രാഷ്ട്രീയത്തിലാവശ്യം സംഘബലമല്ല, മറിച്ച് ബുദ്ധിപരമായ നീക്കമാണ്. തൃശൂർ ഉൾപ്പെടെയുള്ള കേരളത്തിലെ ലോക്സഭാ സീറ്റുകളിലെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. […]

Keralam

ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍

തിരുവനന്തപുരം: ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍.  കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായവ്യത്യസങ്ങളുണ്ട്.  എന്നാല്‍ മറ്റൊരു പാര്‍ട്ടിയില്‍ പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും പത്മജ വ്യക്തമാക്കി.  മണ്ഡലം കമ്മിറ്റി പുനഃസംഘടനയില്‍ തൻ്റെ നിര്‍ദേശം പരിഗണിച്ചില്ല.  പാര്‍ട്ടിയില്‍ ഏറെക്കാലമായി തഴയപ്പെടുകയാണെന്നും പത്മജ പ്രതികരിച്ചു.  പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോകുന്നുവെന്നായിരുന്നു പ്രചരണം.

India

കോണ്‍ഗ്രസിൻ്റെ ശക്തികേന്ദ്രമായ റായ്ബറേലിയില്‍ നിന്ന് ഇത്തവണ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിൻ്റെ ശക്തികേന്ദ്രമായ റായ്ബറേലിയില്‍ നിന്ന് ഇത്തവണ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്.  കഴിഞ്ഞ തവണ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് പരാജയപ്പെട്ട രാഹുല്‍ ഗാന്ധി ഇത്തവണയും അമേഠിയില്‍ മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു.  അതോടൊപ്പം സിറ്റിങ് സീറ്റായ വയനാട്ടിലും രാഹുല്‍ സ്ഥാനാര്‍ഥിയാവും. ഇരുമണ്ഡലങ്ങളിലും മത്സരിക്കാനുള്ള സന്നദ്ധത […]

India

മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യമായ മഹാവിഘാസ് അഘാഡിയുടെ സീറ്റ് പങ്കിടലില്‍ ധാരണ

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യമായ മഹാവിഘാസ് അഘാഡിയുടെ സീറ്റ് പങ്കിടലില്‍ ധാരണ.  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ശിവസേന 20 സീറ്റില്‍ മത്സരിക്കും. ആകെയുള്ള 48 സീറ്റില്‍ കോണ്‍ഗ്രസ് 18 സീറ്റിലും എന്‍സിപി ശരത് പവാര്‍ വിഭാഗം 10 സീറ്റിലുമാണ് ജനവിധി തേടുക.പ്രാദേശിക പാര്‍ട്ടിയായ വഞ്ചിത് […]