
‘പാതി വില തട്ടിപ്പിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണന് നിർണായക പങ്കുണ്ട്, പിണറായി സംരക്ഷിക്കുന്നു, ബിജെപി – സിപിഐഎം ബന്ധം വ്യക്തം’; സന്ദീപ് വാര്യർ
ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പാതി വില തട്ടിപ്പിൽ രാധാകൃഷ്ണന് നിർണായക പങ്കുണ്ട്. രാധാകൃഷ്ണനെതിരെ എന്തുകൊണ്ട് പോലീസ് കേസ് എടുക്കുന്നില്ല. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യാത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടത് കൊണ്ട്. എ എൻ രാധാകൃഷ്ണനെതിരെ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. […]