India

കോണ്‍ഗ്രസുമായുള്ള സഖ്യരൂപവത്കരണം: കെജ്‌രിവാള്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യത- AAP എം.എല്‍.എ.

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള പാര്‍ട്ടി തീരുമാനം തുടര്‍ന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് മന്ത്രിയും എ.എ.പി. എം.എല്‍.എയുമായ സൗരഭ് ഭരദ്വാജ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്താലും എ.എ.പി.- കോണ്‍ഗ്രസ് സഖ്യത്തെ അത് ബാധിക്കില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ […]

India

നിലപാട് മാറ്റി മമത; കോൺ​ഗ്രസുമായി സീറ്റ് ധാരണയ്ക്ക് തയ്യാറെന്ന് തൃണമൂൽ കോൺ​ഗ്രസ്

ന്യൂ ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സീറ്റ് വിഹിതത്തെക്കുറിച്ച് സംസാരിക്കാൻ തയ്യാറാണെന്ന് തൃണമൂൽ കോൺഗ്രസ്. പശ്ചിമ ബംഗാൾ, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സീറ്റുകൾ പങ്കുവയ്ക്കാനാണ് തൃണമൂൽ കോൺഗ്രസ് തയ്യാറായിരിക്കുന്നതെന്നാണ് വിവരം. ഒരു മാസം മുമ്പാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ലോക്സഭാ […]

India

സംസ്ഥാനത്ത് കോണ്‍ഗ്രസിന് 17 ലോക്‌സഭ സീറ്റുകള്‍ നല്‍കാമെന്ന് എസ്പി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് വിഭജന കാര്യത്തില്‍ ധാരണയെത്താനാവാതെ എസ്പിയും കോണ്‍ഗ്രസും. തിങ്കളാഴ്ച രാത്രി നടന്ന ചര്‍ച്ചയില്‍ മൂന്ന് സീറ്റുകളെ ചൊല്ലിയാണ് ധാരണയിലെത്താന്‍ കഴിയാതെ പോയത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 17 ലോക്‌സഭ സീറ്റുകള്‍ നല്‍കാമെന്നാണ് എസ്പിയുടെ വാഗ്ദാനം. കോണ്‍ഗ്രസ് ആവശ്യപ്പെട്ട മൊറാദാബാദ്, ബിജ്‌നോര്‍, ബല്ലിയ സീറ്റുകളെ ചൊല്ലിയാണ് സീറ്റ് […]

Keralam

ടി പി കേസിലെ ഹൈക്കോടതി വിധി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആയുധമാക്കും

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ വന്ന ടി പി വധക്കേസിലെ ഹൈക്കോടതി വിധി വടകരയിൽ ചർച്ചയാക്കാനൊരുങ്ങി കോൺഗ്രസ്. ഇടത് കോട്ടയായിരുന്ന വടകര തിരിച്ചുപിടിക്കാൻ ജനകീയ മുഖമായ കെ കെ ശൈലജയെ ഇറക്കുവാനാണ് സിപിഐഎം പദ്ധതി. ഈ അവസരത്തിലാണ് ടി പി ചന്ദ്രശേഖരൻ വധം വീണ്ടും സജീവ ചർച്ചയാകുന്നത്. […]

India

ബിജെപിക്ക് ഒരു വർഷത്തിനിടെ ഇലക്ട്റൽ ബോണ്ട് വഴി കിട്ടിയത് 1300 കോടി; കോൺഗ്രസിന് 171 കോടി

ദില്ലി: 2022-23 സാമ്പത്തിക വർഷം ഇലക്ട്റൽ ബോണ്ടുകളിലൂടെ ബിജെപിക്ക് ലഭിച്ചത് ഏകദേശം 1300 കോടി രൂപ. ഇതേ കാലയളവിൽ കോണ്‍ഗ്രസിന് ഇലക്ടറൽ ബോണ്ടുകളിലൂടെ കിട്ടിയതാവട്ടെ ഇതിന്റെ ഏഴിലൊന്ന് തുക മാത്രവും. 2022-23 സാമ്പത്തിക വര്‍ഷം ബിജെപിക്ക് സംഭവനയായി ആകെ കിട്ടിയത് 2120 കോടി രൂപയാണ്. ഇതിന്റെ 61 ശതമാനവും […]

India

‘സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഒരു സീറ്റു പോലും തരില്ല’; കോണ്‍ഗ്രസിന് മമതയുടെ താക്കീത്

പശ്ചിമ ബംഗാളില്‍ വീണ്ടും ‘ഇന്ത്യ’ മുന്നണിയെ പ്രതിരോധത്തിലാക്കുന്ന പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സിപിഎമ്മുമായി സഹകരിക്കാതിരുന്നാല്‍ കോണ്‍ഗ്രസിന് സീറ്റ് നല്‍കുന്ന കാര്യം ആലോചിക്കാം എന്നാണ് മമതയുടെ പ്രസ്താവന. സീറ്റ് വിഭജന ചര്‍ച്ചയില്‍ രണ്ട് സീറ്റ് നല്‍കാമെന്ന തങ്ങളുടെ നിലപാട് തള്ളിയ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും നല്‍കില്ലെന്നും അവര്‍ പറഞ്ഞു. […]

India

മമതയെ അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; രാഹുൽ സംസാരിച്ചേക്കും

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമബംഗാളിലേക്ക് കടന്നതോടെ മമത ബാനര്‍ജിയെ അനുനയിപ്പിക്കാന്‍ നീക്കം തുടങ്ങി  കോണ്‍ഗ്രസ്. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയ മമതയോട് രാഹുല്‍  സംസാരിച്ചേക്കും. ബിജെപിക്കെതിരെ ഒറ്റക്ക് പോരാടുമെന്നും ആരുടെയും സഹായം വേണ്ടെന്നുമുളള നിലപാടിലൂടെ സഖ്യത്തെ തള്ളിയ മമത ബാനര്‍ജിയെ അനുനയിപ്പിക്കാനാകും കോണ്‍ഗ്രസിന്‍റെ ശ്രമം. മമതയോട് […]

India

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്. ചടങ്ങ് ആർഎസ്എസ്, ബിജെപി പരിപാടിയെന്ന് വ്യക്തമാക്കിയാണ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസിന്റെ തീരുമാനം. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണമുണ്ടായിരുന്നത്. ജനുവരി 22നു […]

No Picture
India

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുത്; എഐസിസിക്കു കത്തു നല്‍കിയെന്ന് കെ മുരളീധരന്‍

അയോധ്യയിൽ നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് പാർട്ടി കേരള ഘടകത്തിന്റെ നിലപാടെന്ന് കെ മുരളീധരൻ എംപി. ഇക്കാര്യം എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട് എന്നും മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെ വികാരം മാനിച്ചുകൊണ്ടുള്ള തീരുമാനം പാർട്ടി അഖിലേന്ത്യാ നേതൃത്വം […]

India

നിതീഷും അഖിലേഷും മമതയും ഇടഞ്ഞുതന്നെ; കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ മുന്നണി യോഗം മാറ്റി

കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ മുന്നണി യോഗം മാറ്റിവച്ചു. സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നാളത്തെ യോഗം മാറ്റിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അദ്ദേഹത്തിന്റെ വസതിയില്‍ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ […]