Keralam

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മമ്പറം ദിവാകരന്‍

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മമ്പറം ദിവാകരന്‍. രണ്ട് വര്‍ഷം മുന്‍പ് മമ്പറം ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കിയതാണ്. കെ സുധാകരന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് മത്സരമെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞു. കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത വന്നതോടെയാണ് മമ്പറം ദിവാകരന്റെ പ്രഖ്യാപനം. എല്‍ഡിഎഫിനെതിരെയും ബിജെപിക്കെതിരെയും മത്സരിക്കും. […]

Keralam

പാർട്ടി തീരുമാനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ടി.എൻ പ്രതാപൻ

തൃശൂർ: പാർട്ടി തീരുമാനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ടി.എൻ പ്രതാപൻ. തൃശൂരിൽ ടി.എൻ പ്രതാപനെ മാറ്റി കെ. മുരളീധരനെ കളത്തിലിറക്കുകയാണെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു പ്രതാപൻ. രാഷ്ട്രീയത്തിലാവശ്യം സംഘബലമല്ല, മറിച്ച് ബുദ്ധിപരമായ നീക്കമാണ്. തൃശൂർ ഉൾപ്പെടെയുള്ള കേരളത്തിലെ ലോക്സഭാ സീറ്റുകളിലെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. […]

Keralam

ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍

തിരുവനന്തപുരം: ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍.  കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായവ്യത്യസങ്ങളുണ്ട്.  എന്നാല്‍ മറ്റൊരു പാര്‍ട്ടിയില്‍ പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും പത്മജ വ്യക്തമാക്കി.  മണ്ഡലം കമ്മിറ്റി പുനഃസംഘടനയില്‍ തൻ്റെ നിര്‍ദേശം പരിഗണിച്ചില്ല.  പാര്‍ട്ടിയില്‍ ഏറെക്കാലമായി തഴയപ്പെടുകയാണെന്നും പത്മജ പ്രതികരിച്ചു.  പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോകുന്നുവെന്നായിരുന്നു പ്രചരണം.

India

കോണ്‍ഗ്രസിൻ്റെ ശക്തികേന്ദ്രമായ റായ്ബറേലിയില്‍ നിന്ന് ഇത്തവണ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിൻ്റെ ശക്തികേന്ദ്രമായ റായ്ബറേലിയില്‍ നിന്ന് ഇത്തവണ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്.  കഴിഞ്ഞ തവണ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് പരാജയപ്പെട്ട രാഹുല്‍ ഗാന്ധി ഇത്തവണയും അമേഠിയില്‍ മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു.  അതോടൊപ്പം സിറ്റിങ് സീറ്റായ വയനാട്ടിലും രാഹുല്‍ സ്ഥാനാര്‍ഥിയാവും. ഇരുമണ്ഡലങ്ങളിലും മത്സരിക്കാനുള്ള സന്നദ്ധത […]

India

മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യമായ മഹാവിഘാസ് അഘാഡിയുടെ സീറ്റ് പങ്കിടലില്‍ ധാരണ

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യമായ മഹാവിഘാസ് അഘാഡിയുടെ സീറ്റ് പങ്കിടലില്‍ ധാരണ.  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ശിവസേന 20 സീറ്റില്‍ മത്സരിക്കും. ആകെയുള്ള 48 സീറ്റില്‍ കോണ്‍ഗ്രസ് 18 സീറ്റിലും എന്‍സിപി ശരത് പവാര്‍ വിഭാഗം 10 സീറ്റിലുമാണ് ജനവിധി തേടുക.പ്രാദേശിക പാര്‍ട്ടിയായ വഞ്ചിത് […]

India

ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നതിൽ ;കോൺഗ്രസിൽ പുനരാലോചന

ദില്ലി: വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നതിൽ കോൺഗ്രസിൽ പുനരാലോചന.  പ്രിയങ്ക ഗാന്ധിയെ റായ്ബറേലിയിൽ മത്സരിപ്പിക്കാൻ നേരത്തെ ആലോചിച്ചിരുന്നു.  സോണിയ ഗാന്ധി സ്ഥിരമായി മത്സരിച്ച് ജയിച്ചുവന്ന മണ്ഡലത്തിൽ ഇക്കുറി പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം.  സമാജ്‌വാദി പാര്‍ട്ടി സംസ്ഥാനത്ത് കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കാനുള്ള പൂര്‍ണ പിന്തുണ അറിയിച്ചിരുന്നു.  […]

Keralam

സംസ്ഥാനത്തെ 15 സീറ്റുകളില്‍ സിറ്റിങ് എംപിമാരെ മാത്രം ഉള്‍പ്പെടുത്തി, കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റിയുടെ പട്ടിക

തിരുവനന്തപുരം : സംസ്ഥാനത്തെ 15 സീറ്റുകളില്‍ സിറ്റിങ് എംപിമാരെ മാത്രം ഉള്‍പ്പെടുത്തി, കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റിയുടെ പട്ടിക.  ആലപ്പുഴ സീറ്റില്‍ ആരെന്ന കാര്യം പിന്നീട് തീരുമാനിക്കും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും മല്‍സരിക്കട്ടെയെന്നാണ് തീരുമാനം.  പരാതികളും ജയസാധ്യതകളും പരിശോധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാവും അന്തിമ തീരുമാനം […]

Keralam

കണ്ണൂരിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടിക കേന്ദ്രം തീരുമാനിക്കും,

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടികയിൽ കേന്ദ്ര നേതൃത്വം ഉടൻ അന്തിമ തീരുമാനം കൈക്കൊള്ളും.  പട്ടികയിൽ ആലപ്പുഴ ഒഴിച്ചിടും.  കണ്ണൂരടക്കമുള്ള മാറ്റങ്ങളും കേന്ദ്രനേതൃത്വം തീരുമാനിക്കും.  അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പേര് തന്നെയാണ് സ്ക്രീനിങ് കമ്മിറ്റി നിർദേശിച്ചത്.  വയനാട്ടിൽ രാഹുൽ ഗാന്ധി മൽസരിക്കുമോ എന്നതിൽ തീരുമാനമായതിന് ശേഷം […]

India

ഹിമാചലില്‍ വിട്ടുവീഴ്ചയില്ലാതെ കോണ്‍ഗ്രസ്‌; കൂറുമാറിയ ആറ് കോണ്‍ഗ്രസ് MLA മാരെ സ്പീക്കര്‍ അയോഗ്യരാക്കി

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയില്‍ അനുനയ നീക്കങ്ങള്‍ നടത്തുന്നതിനിടെ വിമതര്‍ക്കെതിരെ നടപടിയുമായി സ്പീക്കര്‍.  രാജ്യസഭാതിരഞ്ഞെടുപ്പില്‍ കൂറുമാറി ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ ഹിമാചല്‍ സ്പീക്കര്‍ അയോഗ്യരാക്കി.  ബജറ്റ് സമ്മേളനത്തില്‍ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.  രജിന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് […]