India

ഹിമാചലില്‍ തത്കാലം പ്രതിസന്ധിയില്ല; വിക്രമാദിത്യ വഴങ്ങി, കോണ്‍ഗ്രസിന് ആശ്വാസം

ഹിമാചല്‍ പ്രദേശില്‍ തത്കാലം പ്രതിസന്ധിയില്ലെന്ന് കോണ്‍ഗ്രസ് നിരീക്ഷകര്‍. ഇത് വ്യക്തമാക്കി എഐസിസി നിരീക്ഷകര്‍ ഇന്ന് കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും. വിമതനീക്കം നടത്തിയ എംഎല്‍എമാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും നിരീക്ഷകര്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ തീരുംവരെ മന്ത്രിസ്ഥാനത്ത് രാജിവയ്ക്കില്ലെന്ന് വിക്രമാദിത്യ സിങും വ്യക്തമാക്കിയതോടെയാണ് കോണ്‍ഗ്രസ് ക്യാംപില്‍ ആശ്വാസത്തിന്റെ കാറ്റ് വീശിത്തുടങ്ങുന്നത്. കര്‍ണാടക ഉപമുഖ്യമന്ത്രി […]

India

അനിശ്ചിതത്വങ്ങൾക്കിടെ ഹിമാചൽ പ്രദേശിൽ ബജറ്റ് പാസാക്കി സർക്കാർ

ഡൽഹി: അനിശ്ചിതത്വങ്ങൾക്കിടെ ഹിമാചൽ പ്രദേശിൽ ബജറ്റ് പാസാക്കി സർക്കാർ.  ജയറാം ഠാക്കൂർ അടക്കം 14 ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ബജറ്റ് പാസാക്കിയത്.  ഇന്നലെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ അഭിഷേക് മനു സിങ്വി പരാജയപ്പെട്ടതോടെ സർക്കാർ‌ പ്രതിസന്ധിയിലായിരുന്നു.  ആറ് കോൺ​​ഗ്രസ് എംഎൽഎമാരും കോൺഗ്രസിന് പിന്തുണ നൽകിയിരുന്ന […]

India

മുതിർന്ന കോൺഗ്രസ് നേതാവ് റാണാ ഗോസ്വാമി പാർട്ടിവിട്ടു

ഗുവാഹട്ടി: മുതിർന്ന കോൺഗ്രസ് നേതാവ് റാണാ ഗോസ്വാമി പാർട്ടിവിട്ടു.  അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനത്തുനിന്നും കോൺഗ്രസിൻ്റെ സജീവ അംഗത്വത്തിൽനിന്നും റാണ രാജിവെച്ചു.  ബിജെപിയിൽ ചേരുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.  ഇന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായും പിന്നീട് ബിജെപി ദേശീയ അധ്യക്ഷൻ ജെപി […]

Keralam

യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി;മുസ്ലീംലീഗിന് രണ്ട് സീറ്റ് തന്നെ, മൂന്നാം സീറ്റിന് പകരം രാജ്യസഭാ പ്രതിനിധി

മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ തട്ടിനിന്ന യുഡിഎഫിന്റെ കേരളത്തിലെ സീറ്റ് വിഭജനം സമവായത്തിലെത്തി.  മുസ്ലീം ലീഗ് ഇത്തവണയും രണ്ട് ലോക്‌സഭാ സീറ്റുകളില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.  കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വീഡി സതീശന്‍ എന്നിവരാണ് ഇത് സംബന്ധിച്ച […]

India

മഹാരാഷ്ട്രയിൽ മുന്‍മന്ത്രിയും രാജിവെച്ചു; കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി.  മുന്‍ മന്ത്രിയും പിസിസി വർക്കിങ്ങ് പ്രസിഡൻ്റുമായ ബസവരാജ് പാട്ടീല്‍ മുരുംകാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.  മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ രാജിക്ക് പിന്നാലെയാണ് ബസവരാജ് പാട്ടീലിന്റെ രാജി.  മറാത്ത്‌വാഡാ മേഖലയില്‍ നിന്നുള്ള […]

Keralam

ലീ​ഗിൻ്റെ മൂന്നാം സീറ്റ്; തീരുമാനം കേരള നേതാക്കൾ എടുക്കണം; ഹൈക്കമാൻഡ് ‍

ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീ​ഗിന് മൂന്നാം സീറ്റ് അനുവദിക്കുന്നതിൽ ഹൈക്കമാൻഡ് ഇടപെടില്ല. ഉത്തരവാദിത്തം കേരള നേതൃത്വത്തിനാണെന്നും തീരുമാനം കേരള നേതാക്കൾ എടുക്കട്ടെയെന്നും എഐസിസി.  മൂന്നാം സീറ്റ് വിഷയത്തിൽ കോൺഗ്രസുമായി മുസ്ലിം ലീ​ഗ് ചർച്ച നടത്തിയിരുന്നു.  ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീ​ഗിന് മൂന്നാം സീറ്റില്ലെന്നും പകരം രാജ്യസഭാ സീറ്റ് നൽകാമെന്നുള്ള നിലപാടിലാണ് […]

India

കോണ്‍ഗ്രസുമായുള്ള സഖ്യരൂപവത്കരണം: കെജ്‌രിവാള്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യത- AAP എം.എല്‍.എ.

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള പാര്‍ട്ടി തീരുമാനം തുടര്‍ന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് മന്ത്രിയും എ.എ.പി. എം.എല്‍.എയുമായ സൗരഭ് ഭരദ്വാജ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്താലും എ.എ.പി.- കോണ്‍ഗ്രസ് സഖ്യത്തെ അത് ബാധിക്കില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ […]

India

നിലപാട് മാറ്റി മമത; കോൺ​ഗ്രസുമായി സീറ്റ് ധാരണയ്ക്ക് തയ്യാറെന്ന് തൃണമൂൽ കോൺ​ഗ്രസ്

ന്യൂ ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സീറ്റ് വിഹിതത്തെക്കുറിച്ച് സംസാരിക്കാൻ തയ്യാറാണെന്ന് തൃണമൂൽ കോൺഗ്രസ്. പശ്ചിമ ബംഗാൾ, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സീറ്റുകൾ പങ്കുവയ്ക്കാനാണ് തൃണമൂൽ കോൺഗ്രസ് തയ്യാറായിരിക്കുന്നതെന്നാണ് വിവരം. ഒരു മാസം മുമ്പാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ലോക്സഭാ […]

India

സംസ്ഥാനത്ത് കോണ്‍ഗ്രസിന് 17 ലോക്‌സഭ സീറ്റുകള്‍ നല്‍കാമെന്ന് എസ്പി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് വിഭജന കാര്യത്തില്‍ ധാരണയെത്താനാവാതെ എസ്പിയും കോണ്‍ഗ്രസും. തിങ്കളാഴ്ച രാത്രി നടന്ന ചര്‍ച്ചയില്‍ മൂന്ന് സീറ്റുകളെ ചൊല്ലിയാണ് ധാരണയിലെത്താന്‍ കഴിയാതെ പോയത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 17 ലോക്‌സഭ സീറ്റുകള്‍ നല്‍കാമെന്നാണ് എസ്പിയുടെ വാഗ്ദാനം. കോണ്‍ഗ്രസ് ആവശ്യപ്പെട്ട മൊറാദാബാദ്, ബിജ്‌നോര്‍, ബല്ലിയ സീറ്റുകളെ ചൊല്ലിയാണ് സീറ്റ് […]

Keralam

ടി പി കേസിലെ ഹൈക്കോടതി വിധി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആയുധമാക്കും

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ വന്ന ടി പി വധക്കേസിലെ ഹൈക്കോടതി വിധി വടകരയിൽ ചർച്ചയാക്കാനൊരുങ്ങി കോൺഗ്രസ്. ഇടത് കോട്ടയായിരുന്ന വടകര തിരിച്ചുപിടിക്കാൻ ജനകീയ മുഖമായ കെ കെ ശൈലജയെ ഇറക്കുവാനാണ് സിപിഐഎം പദ്ധതി. ഈ അവസരത്തിലാണ് ടി പി ചന്ദ്രശേഖരൻ വധം വീണ്ടും സജീവ ചർച്ചയാകുന്നത്. […]