India

‘സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഒരു സീറ്റു പോലും തരില്ല’; കോണ്‍ഗ്രസിന് മമതയുടെ താക്കീത്

പശ്ചിമ ബംഗാളില്‍ വീണ്ടും ‘ഇന്ത്യ’ മുന്നണിയെ പ്രതിരോധത്തിലാക്കുന്ന പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സിപിഎമ്മുമായി സഹകരിക്കാതിരുന്നാല്‍ കോണ്‍ഗ്രസിന് സീറ്റ് നല്‍കുന്ന കാര്യം ആലോചിക്കാം എന്നാണ് മമതയുടെ പ്രസ്താവന. സീറ്റ് വിഭജന ചര്‍ച്ചയില്‍ രണ്ട് സീറ്റ് നല്‍കാമെന്ന തങ്ങളുടെ നിലപാട് തള്ളിയ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും നല്‍കില്ലെന്നും അവര്‍ പറഞ്ഞു. […]

India

മമതയെ അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; രാഹുൽ സംസാരിച്ചേക്കും

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമബംഗാളിലേക്ക് കടന്നതോടെ മമത ബാനര്‍ജിയെ അനുനയിപ്പിക്കാന്‍ നീക്കം തുടങ്ങി  കോണ്‍ഗ്രസ്. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയ മമതയോട് രാഹുല്‍  സംസാരിച്ചേക്കും. ബിജെപിക്കെതിരെ ഒറ്റക്ക് പോരാടുമെന്നും ആരുടെയും സഹായം വേണ്ടെന്നുമുളള നിലപാടിലൂടെ സഖ്യത്തെ തള്ളിയ മമത ബാനര്‍ജിയെ അനുനയിപ്പിക്കാനാകും കോണ്‍ഗ്രസിന്‍റെ ശ്രമം. മമതയോട് […]

India

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്. ചടങ്ങ് ആർഎസ്എസ്, ബിജെപി പരിപാടിയെന്ന് വ്യക്തമാക്കിയാണ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസിന്റെ തീരുമാനം. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണമുണ്ടായിരുന്നത്. ജനുവരി 22നു […]

No Picture
India

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുത്; എഐസിസിക്കു കത്തു നല്‍കിയെന്ന് കെ മുരളീധരന്‍

അയോധ്യയിൽ നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് പാർട്ടി കേരള ഘടകത്തിന്റെ നിലപാടെന്ന് കെ മുരളീധരൻ എംപി. ഇക്കാര്യം എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട് എന്നും മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെ വികാരം മാനിച്ചുകൊണ്ടുള്ള തീരുമാനം പാർട്ടി അഖിലേന്ത്യാ നേതൃത്വം […]

India

നിതീഷും അഖിലേഷും മമതയും ഇടഞ്ഞുതന്നെ; കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ മുന്നണി യോഗം മാറ്റി

കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ മുന്നണി യോഗം മാറ്റിവച്ചു. സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നാളത്തെ യോഗം മാറ്റിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അദ്ദേഹത്തിന്റെ വസതിയില്‍ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ […]

Keralam

കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കോൺഗ്രസ് നടത്താനിരുന്ന പാലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ച് ജില്ലാഭരണകൂടം. സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിന്റെ പേരിലാണ് അനുമതി നൽകാതിരുന്നത് എന്നാണ് വിശദീകരണം. നവംബർ 25നാണ് നവകേരളസദസ്. 23നാണ് കോൺഗ്രസ് പാലസ്തീൻ ഐക്യദാർഢ്യ റാലി നടത്താൻ തീരുമാനിച്ചിരുന്നത്. അമ്പതിനായിരത്തോളം പേരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കാനായിരുന്നു […]

India

തിരഞ്ഞെടുപ്പിന് ഒരു മാസം; രാജസ്ഥാനിൽ കോണ്‍ഗ്രസ് അധ്യക്ഷന്റെ വീട്ടിൽ ഇ ഡി റെയ്ഡ്, ഗെലോട്ടിന്റെ മകന് സമൻസ്

തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതസാരയുടെയും സ്വതന്ത്ര എം എല്‍ എ ഓം പ്രകാശ് ഹുഡ്‌ലയുടെയും വസതികളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ദോതസാരയുടെ ജയ്പൂരിലെയും സിക്കാറിലെയും വസതിയിൽ രാവിലെ 8.30 മുതല്‍ […]

Local

ഏറ്റുമാനൂരിന്റെ വികസനം രണ്ടുവർഷമായി മുരടിച്ചു; നാട്ടകം സുരേഷ്: വീഡിയോ റിപ്പോർട്ട്

ഏറ്റുമാനൂർ:  ഏറ്റുമാനൂരിന്റെ വികസനം കഴിഞ്ഞ രണ്ടുവർഷമായി മുരടിച്ചുവെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് . ഏറ്റുമാനൂർ റിംഗ് റോഡിന്റെ ഭാഗമായ കോടതിപ്പടി – തുമ്പശ്ശേരിപ്പടി റോഡ് ഉടൻ നന്നാക്കണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016-ൽ പണം […]

Local

ഏറ്റുമാനൂർ റിംഗ് റോഡ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് കോൺഗ്രസ്

ഏറ്റുമാനൂർ: ഏറ്റുമാനൂർ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായ ഏറ്റുമാനൂർ റിംഗ് റോഡിന്റെ പണികൾ ഉടൻ ആരംഭിക്കണമെന്ന് ഏറ്റുമാനൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആവശ്യപെട്ടു. 20 – 8 – 2016-ൽ ഭരണാനുമതി ലഭിച്ച് 30 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു. അതിരമ്പുഴ ഏറ്റുമാനൂർ പ്രദേശത്ത് 2019 -ൽ സ്ഥലം […]

India

കോണ്‍ഗ്രസിന്റെ നാല് സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടത്തും; ഇത് പാവപ്പെട്ടവരുടെ പ്രശ്‌നം: രാഹുല്‍ഗാന്ധി

കോണ്‍ഗ്രസിന്റെ നാല് സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടത്തുമെന്ന് രാഹുല്‍ഗാന്ധി എംപി. നാല് മണിക്കൂറോളം ജാതി സെന്‍സസ് ചര്‍ച്ച നടത്തിയെങ്കിലും ആര്‍ക്കും എതിര്‍പ്പില്ലെന്നും പ്രതിപക്ഷ സഖ്യം ഇന്ത്യയും ജാതി സെന്‍സസിനെ പിന്തുണയ്ക്കും എന്നാണ് പ്രതീക്ഷയെന്നും  രാഹുല്‍ഗാന്ധി പറഞ്ഞു. പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. ജാതി സെന്‍സസ് […]