Keralam

സുധാകരന്‍റെ അറസ്റ്റ്; ശനിയാഴ്ച കരിദിനമായി ആചരിക്കുമെന്ന് കോൺഗ്രസ്

കെ സുധാകരനെതിരായ നടപടിയിൽ ശക്തമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. മോൺസൺ മാവുങ്കൾ ഉൾപ്പെടെയുള്ള തട്ടിപ്പുകേസിൽ കെ.സുധാകരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ഏഴ് മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക തട്ടിപ്പു കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. […]

India

കർണാടകയിൽ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര; വാഗ്ദാനം നടപ്പിലാക്കി കോൺഗ്രസ്

കര്‍ണാടകയില്‍ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലായി. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തിപദ്ധതിയുടെ ഉദ്ഘാടനം ബെംഗളൂരുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഗതാഗതമന്ത്രി രാമലിംഗ റെഡ്ഢിയും ചേര്‍ന്ന് നിര്‍വഹിച്ചു. സൗജന്യ യാത്രയുടെ ആദ്യ ടിക്കറ്റ്  ‘ശക്തി സ്മാർട്ട് കാർഡ് ‘തിരഞ്ഞെടുത്ത  5 വനിതാ യാത്രികർക്ക്  മുഖ്യമന്ത്രി സിദ്ധരാമയ്യ  പ്രതീകാത്മകമായി വിതരണം ചെയ്തു. സൗജന്യ കന്നിയാത്രയിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡി കെ […]

India

ബി ജെ പിയ്ക്ക് തിരിച്ചടി; മധ്യപ്രദേശിൽ ബജ്റങ് സേന കോൺഗ്രസിൽ ലയിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന മധ്യപ്രദേശിൽ, തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റങ് സേന കോൺഗ്രസിൽ ലയിച്ചു. തീവ്ര ഹിന്ദുത്വ ആശയങ്ങളുമായി സജീവമായ, ആർഎസ്എസ് -ബിജെപി ബന്ധമുള്ള സംഘടനയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ കോൺഗ്രസിൽ ലയിച്ചത്. ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്ന മുതിർന്ന ബിജെപി നേതാവു കൂടിയായ ബജ്റങ് സേന കൺവീനർ […]

India

സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; പുതിയ പാർട്ടി?

ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി കൊമ്പു കോർത്തു നിൽക്കുന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് സ്വന്തം പാർട്ടി രൂപീകരിക്കുന്നു. ഈ മാസം 11 നു പുതിയ പാർട്ടിയുടെ പ്രഖ്യാപനമുണ്ടാകും. സച്ചിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷികമായ അന്നു നടത്തുന്ന റാലിയിലായിരിക്കും പ്രഖ്യാപനം. “പ്രഗതിശീൽ കോൺഗ്രസ്’ എന്നാണു പുതിയ […]

India

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാം, തിരിച്ചും സഹായിക്കണം: മമത ബാനര്‍ജി

കൊല്‍ക്കത്ത: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മമത ബാനർജിയുടെ പ്രതികരണം. “കോൺഗ്രസ് ശക്തമായ സ്ഥലങ്ങളിൽ അവർ പോരാടട്ടെ. ഞങ്ങൾ അവർക്ക് പിന്തുണ നൽകും, അതിൽ തെറ്റൊന്നുമില്ല. എന്നാൽ മറ്റ് രാഷ്ട്രീയ പാർട്ടികളെയും […]

India

കര്‍ണാടക മുഖ്യമന്ത്രി തീരുമാനം വൈകും; ഖാര്‍ഗെയെ ചുമതലപ്പെടുത്തി കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം

കര്‍ണാടക മുഖ്യമന്ത്രി ആരാകുമെന്ന തീരുമാനം വീണ്ടും വൈകാന്‍ സാധ്യത. പുതിയ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയെ ചുമതലപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം പ്രമേയം പാസ്സാക്കി. ‘പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷന് അധികാരമുണ്ടെന്ന് നിയമസഭാ കക്ഷിയോഗം ഏകകണ്ഠമായി തീരുമാനിക്കുന്നു’. റിപ്പോര്‍ട്ട് ഹൈക്കമാന്റിന് കൈമാറുമെന്നും […]

India

കര്‍ണാടകയിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലേക്ക്

ബെംഗളൂരു: കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ തുടങ്ങി 5 മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസിന് അനുകൂലമായി വൻ തരംഗം. ഏറ്റവും ഒടുവിലത്തെ വിവരം കോൺഗ്രസിന് 133 സീറ്റുകളിൽ ലീഡുണ്ട്. 66 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിഎസ് 22 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവർ 4 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കര്‍ണാടകയില്‍ […]

India

മോദി പ്രഭാവം ഏശിയില്ല; കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറ്റം

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കം. നിലവില്‍ 118 സീറ്റുകള്‍ക്കാണ്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 73, ജെഡിഎസ് 26, മറ്റുള്ളവര്‍ 8 എന്നിങ്ങനെയുമാണ് സീറ്റ് നില. കോണ്‍ഗ്രസിന് അനുകൂലമായ ഫലസൂചനകള്‍ പുറത്തുവന്നതോടെ ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. ഭരണത്തുടര്‍ച്ചയുണ്ടാകാത്ത […]

India

തൂക്കുസഭയെങ്കിൽ പ്ലാൻ ബിയുമായി കോൺഗ്രസ്; ബിജെപിക്ക് ഓപ്പറേഷൻ കമലയെങ്കിൽ, കോൺഗ്രസിന് ഓപ്പറേഷൻ ഹസ്ത

കർണാടകയിൽ ഇത്തവണയും തൂക്കുസഭയെങ്കിൽ എന്ത് പ്രതീക്ഷിക്കാം? 2018ലേത് പോലെ ജെഡിഎസിനെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമോ ദേശീയ പാർട്ടികൾ? ഇല്ലെന്ന സൂചനയാണ് കർണാടകയിൽ നിന്ന് കിട്ടുന്നത്. കേവല ഭൂരിപക്ഷം കടന്ന് 122 നു മുകളിൽ സീറ്റുകൾ ലഭിച്ചില്ലെങ്കിൽ ഏതു നിമിഷവും അട്ടിമറിയാവുന്ന സർക്കാരാകും കർണാടകയിൽ രൂപപ്പെടുക എന്ന് കോൺഗ്രസിനും ബിജെപിക്കും […]

India

കർണാടകയിൽ ബിജെപിക്ക് തിരിച്ചടി പ്രവചിച്ച് അഭിപ്രായ സർവ്വേകൾ

കര്‍ണാടകത്തില്‍ ബിജെപിക്ക് തോല്‍വി പ്രവചിച്ച് ഇന്ത്യ ടുഡേ-സി വോട്ടര്‍ സര്‍വേ. 74-86 സീറ്റുകളില്‍ ഒതുങ്ങുമെന്ന് പ്രവചനം. കോൺഗ്രസ് 107- 119 സീറ്റുകള്‍ നേടുമെന്നും സർവേ ഫലം. കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ ബിജെപിക്ക് തലവേദനയായിരിക്കുകയാണ് അഭിപ്രായ സർവേ. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കു […]