Keralam

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് ഒളിപ്പിച്ച് വെച്ചിരിക്കുകയാണെന്ന ഇടത് ആരോപണം ബാലിശമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് ഒളിപ്പിച്ച് വെച്ചിരിക്കുകയാണെന്ന ഇടത് ആരോപണം ബാലിശമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഒളിപ്പിച്ചുവെച്ച സ്ഥലം അവര്‍ക്ക് അറിയുമെങ്കില്‍ കൂടെപോകാന്‍ താന്‍ തയ്യാറാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പാര്‍ട്ടിക്ക് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചിട്ടില്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടി എടുത്തതെന്നും […]

Keralam

പുതിയ നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ; യുവതിക്കെതിരെ ജില്ലാ കോടതിയിൽ സീൽഡ് കവറിൽ രേഖകൾ നൽകി

യുവതിക്കെതിരെ കൂടുതൽ തെളിവുമായി രാഹുൽ മാങ്കൂട്ടത്തിൽ. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സീൽഡ് കവറിൽ രേഖകൾ നൽകിയത്. ഗർഭചിദ്രം സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ളതാണ് രേഖ. പരാതി നൽകാൻ മറ്റൊരാൾ യുവതിയെ സമ്മർദ്ദപ്പെടുത്തുന്നതിന്റെ രേഖകൾ സമർപ്പിച്ചു. ഗർഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖകളും നല്‍കിയിട്ടുണ്ട്. […]

Keralam

‘ഇതിനേക്കാളൊക്കെ ചെയ്ത എത്രയോ ആളുകളുണ്ട്’; രാഹുലിന്‍റെ രാഷ്ട്രീയ ജീവിതം ഹനിക്കരുത്: കെ സുധാകരന്‍

കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍  എംഎല്‍എ ചെയ്തത് തെറ്റു തന്നെയാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇയാള്‍ ചെയ്തത് ശരിയാണെന്നൊന്നും താന്‍ പറഞ്ഞിട്ടില്ല. രാഹുലിന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കരുതെന്നാണ് പറഞ്ഞത്. ശിക്ഷയ്ക്ക് അര്‍ഹതയുണ്ടെങ്കില്‍ രാഹുല്‍ ശിക്ഷിക്കപ്പെടട്ടെയെന്നും കെ സുധാകരന്‍ പറഞ്ഞു. രാഹുലിനെതിരെ ഇപ്പോള്‍ കേസ് വന്നല്ലോ. ആ […]

Keralam

രാഹുലിനെതിരെ കടുത്ത നടപടി വേണമായിരുന്നു; പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു: രമേശ് ചെന്നിത്തല

കൊച്ചി: ലൈംഗികാരോപണം ഉയര്‍ന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി വേണമായിരുന്നു എന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല . സസ്പെൻഷൻ പാർട്ടി കൂട്ടായി എടുത്ത തീരുമാനമാണ്. വ്യത്യസ്ത അഭിപ്രായമായിട്ടും താന്‍ അതിനോട് യോജിക്കുകയായിരുന്നു എന്നും കോൺ​ഗ്രസ് പ്രവർത്തകസമിതി അം​ഗമായ രമേശ് ചെന്നിത്തല വ്യക്തമാക്കി. രാഹുൽ വിഷയത്തിൽ പാർട്ടിക്ക് ഇരട്ടത്താപ്പില്ല. […]

India

മുഖ്യമന്ത്രി പദവിയെ ചൊല്ലി തർക്കം; സിദ്ധരാമയ്യ, ഡി കെ ശിവകുമാർ എന്നിവരെ ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

മുഖ്യമന്ത്രി പദവിയെ ചൊല്ലി കർണാടക കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ ഇടപെടലുമായി ഹൈക്കമാൻഡ്. മുഖ്യമന്ത്രി സിദ്ധരാമയ്യ , ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. പ്രശ്നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. മുഖ്യമന്ത്രി പദത്തിലെ രണ്ടര വർഷമെന്ന ടേം […]

Keralam

പാലക്കാട് കോൺഗ്രസിന് തിരിച്ചടി; പെരിങ്ങോട്ടുകുറിശ്ശിയിൽ രണ്ട് സ്ഥാനാർത്ഥികളുടെ പത്രിക തള്ളി

പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസിന് തിരിച്ചടി. രണ്ട് സ്ഥാനാർത്ഥികളുടെ പത്രിക തള്ളി. 12ാം വാര്‍ഡായ പെരിങ്ങോട്ടുകുറിശ്ശിയില്‍ ടി കെ സുജിത, 15ാം വാര്‍ഡായ വടക്കുമുറിയില്‍ ദീപ ഗിരീഷ് എന്നിവയുടെ നാമനിര്‍ദേശ പത്രികകളാണ് തള്ളിയത്. പഞ്ചായത്തില്‍ തൊഴിലുറപ്പ് കരാറില്‍ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്. കഴിഞ്ഞ ആറ് പതിറ്റാണ്ടായി കോണ്‍ഗ്രസ് […]

Uncategorized

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. തെരുവുനായ ശല്യത്തിൽ നിന്നും കേരളത്തെ മുക്തമാകുമെന്ന് വി ഡി സതീശൻ പറഞ്ഞു. ആശ്രയ 2.0: മുൻ യു.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന ‘ആശ്രയ’ പദ്ധതിയുടെ രണ്ടാം ഘട്ടം പുനരാരംഭിക്കും. എല്ലാവർക്കും മുടക്കമില്ലാതെ ഗുണനിലവാരമുള്ള കുടിവെള്ളം. ശരി തെറ്റുകളെ വിലയിരുത്തിയ […]

India

കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി ശശി തരൂർ എം പി. ട്രമ്പ്- മംദാനി കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പങ്കുവച്ചാണ് ഒളിയമ്പ്

കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി ശശി തരൂർ എം പി. ട്രമ്പ്- മംദാനി കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പങ്കുവച്ചാണ് ഒളിയമ്പ്. ജനാധിപത്യം ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്ന് തരൂർ കുറിച്ചു. തിരഞ്ഞെടുപ്പുകളിൽ ആവേശത്തോടെ പോരാടുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യത്തിന്റെ പൊതു താൽപ്പര്യങ്ങൾക്കായി പരസ്പരം സഹകരിക്കാൻ പഠിക്കുക. ഇന്ത്യയിലും ഇത്തരത്തിൽ കാണാൻ താൻ ആഗ്രഹിക്കുന്നു, […]

India

എസ്‌ഐആര്‍: കേരളത്തിലെ ഹര്‍ജികള്‍ പ്രത്യേകമായി പരിഗണിക്കും; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്

ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍   നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. കേരളത്തിലെ ഹര്‍ജികള്‍ പ്രത്യേകമായി പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, എസ്വിഎന്‍ ഭട്ടി, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കേരളത്തില്‍ അടുത്തമാസം […]

Keralam

2016 ല്‍ പിണറായി വിജയനെതിരെ; ഇക്കുറി പഞ്ചായത്ത് പിടിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍ മത്സരരംഗത്ത്  

കണ്ണൂര്‍: മുന്‍ കെപിസിസി അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മമ്പറം ദിവാകരന്‍ മത്സരിക്കുന്നത്. 2016 ല്‍ ധര്‍മ്മടം നിയമസഭ മണ്ഡലത്തില്‍ പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നേതാവാണ് മമ്പറം ദിവാകരന്‍. […]