Keralam

വയനാട്: ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; സി ഷുക്കൂറിന് കാല്‍ലക്ഷം രൂപ പിഴ

കൊച്ചി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാന്‍ വിവിധ സംഘടനകള്‍ പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരന് 25,000 രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. […]

India

ഭര്‍ത്താവിന്റെ എടിഎം കാര്‍ഡ് ഭാര്യയ്ക്കും ഉപയോഗിക്കാം; വീട്ടമ്മമാരെ ഉള്‍പ്പെടുത്തി ജോയിന്റ് അക്കൗണ്ട് തുടങ്ങണം: സുപ്രീംകോടതി

ന്യൂഡൽഹി: വരുമാനമില്ലാത്ത വീട്ടമ്മമാർക്ക് ഭർത്താക്കന്മാർ സാമ്പത്തിക പിന്തുണ നൽകണമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനുള്ള മുസ്ലീം സ്ത്രീയുടെ അവകാശം സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലാണ് കോടതിയുടെ പരാമർശം. ഭർത്താവിന്റെ സാമ്പത്തിക ഉറവിടങ്ങളിൽ അവർക്കും പങ്കാളിത്തം വേണം. ജോയിന്റ് ബാങ്ക് അക്കൗണ്ട് വഴിയോ എടിഎം കാർഡുകൾ വഴിയോ […]

Keralam

ടാങ്കര്‍ വെളളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ അധികാരമില്ല; ഭക്ഷ്യ സുരക്ഷ വകുപ്പിന് കോടതി മുന്നറിയിപ്പ്

തിരുവനന്തപുരം : കുടിവെളള ടാങ്കറിലൂടെ വിതരണം ചെയ്യുന്ന കുടിവെളളത്തിന്‍റെ ഭക്ഷ്യ സുരക്ഷ മാനദണ്ഡം പരിശോധിക്കാനുളള നിയമപരമായ അധികാരം ഭക്ഷ്യ സുരക്ഷ വകുപ്പിനില്ലെന്ന് കോടതി. ടാങ്കറിലെ കുടിവെളളത്തിന് ഗുണനിലവാരം ഇല്ലെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് ചുമത്തിയ മൂന്ന് ലക്ഷം രൂപ പിഴ റദ്ദാക്കിയാണ് അപ്പലേറ്റ് ട്രൈബൂണല്‍ ഉത്തരവ്. ടാങ്കര്‍ […]

Keralam

പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ്: വിചാരണയ്ക്കായി ആലപ്പുഴയിൽ പ്രത്യേക കോടതി

പോപ്പുലർ ഫൈനാൻസ് തട്ടിപ്പ് കേസ് വിചാരണയ്ക്കായി ആലപ്പുഴയിൽ പ്രത്യേക കോടതി രൂപീകരിക്കാൻ മന്ത്രിസഭ യോഗ തീരുമാനം. ഇതിനായി ഒൻപത് തസ്തികകൾ സൃഷ്ടിക്കും. ആലപ്പുഴ ഡിസ്ട്രിക്ട് സെന്ററിൽ സംസ്ഥാനം മുഴുവൻ അധികാരപരിധിയുള്ള കോടതിയാണ് സ്ഥാപിക്കുക. 2019ലെ ബാനിംഗ് ഓഫ് അൺ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ആക്ട് സെക്ഷൻ പ്രകാരമാണ് കോടതി […]

Keralam

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്തിന് ജീവപര്യന്തവും 10 വർഷം തടവും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രണയനൈരാശ്യത്തിന്റെ പകയില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് വിഷ്ണുപ്രിയ (23) യെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക കുറ്റത്തിനാണ് […]

Keralam

ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

തിരുവനന്തപുരം: ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. തിരുവനന്തപുരം സിജെഎം കോടതിയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ജെസ്‌നയുടെ പിതാവ് ജെയിംസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. പിതാവ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. സിബിഐ സമര്‍പ്പിച്ച കേസ് ഡയറിയും ജെസ്‌നയുടെ പിതാവ് ജെയിംസ്, മുദ്രവെച്ച […]

Keralam

തേഞ്ഞിപ്പാലം പോക്സോ കേസ്: രണ്ടു പ്രതികളെയും കോടതി വെറുതെ വിട്ടു

കോഴിക്കോട്: മലപ്പുറം തേഞ്ഞിപ്പാലം പോക്സോ കേസിൽ രണ്ടു പ്രതികളെയും കോഴിക്കോട് പോക്സോ കോടതി വെറുതെ വിട്ടു. ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തത് വിചാരണയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് പ്രോസിക്യൂഷൻ നിലപാട്. പെൺകുട്ടിയെ ബന്ധുക്കളായ ചെറുപ്പക്കാർ പീഡിപ്പിച്ചുവെന്നാണ് കേസ്. 2017 ലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. മൂന്ന് വർഷത്തിന് ശേഷം 2020ലാണ് […]

Keralam

മാസപ്പടി വിവാദം; കോടതിയില്‍ കൂടുതൽ രേഖകൾ ഹാജരാക്കി മാത്യു കുഴൽ നാടൻ

കൊച്ചി: മാസപ്പടി വിവാദത്തിൽ കോടതിയിൽ കൂടുതൽ രേഖകൾ ഹാജരാക്കി മാത്യു കുഴൽ നാടൻ. പ്രസ്തുത രേഖകൾ അന്വേഷണം പ്രഖ്യാപിക്കാൻ പര്യാപ്തമാണോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. കേസ് വിധി പറയാനായി ഈ മാസം ആറിലേക്ക് മാറ്റി. മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരായ മാസപ്പടി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു […]

Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

പാലക്കാട്: രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ അന്വേഷണം നടത്തി കേസെടുക്കാന്‍ കോടതി നിര്‍ദേശം. നാട്ടുകല്‍ എസ്ച്ച്ഒക്കാണ് മണ്ണാര്‍ക്കാട് കോടതി നിര്‍ദേശം നല്‍കിയത്. ഹൈകോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ഡിഎന്‍എ പരിശോധിച്ച് രാഹുലിൻ്റെ പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു അന്‍വറിൻ്റെ പരാമര്‍ശം. […]

Movies

വിചാരണക്കോടതിക്കെതിരേ രൂക്ഷ വിമർശനവുമായി ആക്രമിക്കപ്പെട്ട നടി

തിരുവനന്തപുരം: വിചാരണക്കോടതിക്കെതിരേ രൂക്ഷ വിമർശനവുമായി ആക്രമിക്കപ്പെട്ട നടി. കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് വിചാരണക്കോടതി നടത്തിയ ജുഡീഷ്യൽ അന്വേഷണത്തിന്‍റെ റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെയാണ് നടി സമൂഹമാധ്യമ അക്കൗണ്ടിലൂടെ കോടതിയെ വിമർശിച്ചത്. നിലവിൽ ഈ കോടതിയിൽ തന്‍റെ സ്വകാര്യത സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ഭീതി പകരുന്നതാണെന്നും […]