Keralam

‘പാർട്ടി എന്ത് തീരുമാനമെടുത്താലും സ്വീകരിക്കും’; സി സി മുകുന്ദൻ ഒടുവിൽ പാർട്ടിയ്ക്ക് വഴങ്ങുന്നു

സിപിഐ നേതൃത്വവുമായി ഇടഞ്ഞ നാട്ടിക എംഎൽഎ സി സി മുകുന്ദൻ ഒടുവിൽ പാർട്ടിയ്ക്ക് വഴങ്ങുന്നു. പാർട്ടി എന്ത് തീരുമാനമെടുത്താലും സ്വീകരിക്കുമെന്ന് സി സി മുകുന്ദൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം. തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നും പാർട്ടി എന്ത് നിലപാട് എടുത്താലും സ്വീകരിക്കുമെന്നും മുകുന്ദൻ […]

Keralam

‘സെക്രട്ടറിക്കെതിരെ ആക്ഷേപം നടത്തിയവർ പാർട്ടിയിൽ തുടരുന്നത് ദയാദാക്ഷിണ്യത്തിൽ’; ആദ്യ പരാമർശം തിരുത്തി ബിനോയ് വിശ്വം

സെക്രട്ടറിക്കെതിരെ ആക്ഷേപ പരാമർശം നടത്തിയവർ പാർട്ടിയിൽ തുടരുന്നത് ദയാ ദാക്ഷിണ്യത്തിലെന്ന് ബിനോയ് വിശ്വം. തൻറെ ദയാ ദാക്ഷിണ്യത്തിലാണ് നേതാക്കൾ പാർട്ടിയിൽ തുടരുന്നത് എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ആദ്യ പരാമർശം. എന്നാൽ ഇത് തിരുത്തണമെന്ന് സംസ്ഥാന കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. തുടർന്ന് “സ്റ്റേറ്റ് കൗൺസിലിന്റെ ദയയിലാണ് തുടരുന്നത്” എന്ന് ബിനോയ് […]

Keralam

ബിനോയ് വിശ്വത്തിനെതിരായ സംഭാഷണം: ഖേദപ്രകടനവുമായി സിപിഐ നേതാക്കള്‍; സ്വീകരിക്കാതെ ബിനോയ് വിശ്വം

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ സംഭാഷണം പുറത്തുവന്ന സംഭവത്തില്‍ ഖേദ പ്രകടനവുമായി നേതാക്കള്‍. സംഭാഷണത്തില്‍ ഏര്‍പ്പെട്ട കമലാ സദാനന്ദനും കെ.എം. ദിനകരനുമാണ് ഖേദം അറിയിച്ചത്. സംസ്ഥാന സെക്രട്ടറിയെ ഫോണില്‍ വിളിച്ച് നേതാക്കള്‍ ഖേദം അറിയിച്ചു. നാണംകെട്ടിറങ്ങി പോകേണ്ടി വരുമെന്ന പരാമര്‍ശം ബിനോയ് വിശ്വത്തെ കുറിച്ചല്ലെന്ന് കെ.എം. ദിനകരന്‍ […]

Keralam

ഇ.എസ്.ബിജിമോൾക്ക് സിപിഐയുടെ വിലക്ക്; ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കരുത്

സിപിഐ നേതാവ് ഇ.എസ്.ബിജിമോൾക്ക് വിലക്ക് ഏർപ്പെടുത്തി സംസ്ഥാന എക്സിക്യൂട്ടീവ്. ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനാണ് വിലക്ക്. സമ്മേളന മാർഗരേഖ നടപ്പാക്കുന്നതിൽ ഇ.എസ് ബിജിമോൾ വീഴ്ച വരുത്തിയെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി. പാർട്ടി സംസ്ഥാന കൗൺസിലിലെ ക്ഷണിതാവാണ് മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ ഏലപ്പാറ മണ്ഡലം സമ്മേളനവുമായി […]

District News

സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബ; മണിക്കൂറുകൾക്കകം പിൻവലിച്ചു

സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്ററിൽ ആണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രം പ്രചരിച്ചതിന് പിന്നാലെ പിൻവലിക്കാൻ ജില്ലാ നേതൃത്വം നിർദേശം നൽകി. പിന്നീട് ജില്ലാ സെക്രട്ടറിയുടെ നിർദേശപ്രകാരം മണിക്കൂറുകൾക്കകം പോസ്റ്റർ പിൻവലിച്ചു. ജില്ലാ സെക്രട്ടറി വി ബി ബിനു […]

Keralam

മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം; ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ വിളക്കുകൊളുത്താന്‍ ശ്രമം; തടഞ്ഞ് സിപിഐ

മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നിൽ സംഘർഷം. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ വിളക്കുകൊളുത്താൻ ബിജെപി പ്രവർത്തകർ. സംഘടിച്ചെത്തിയ സിപിഐ പ്രവർത്തകർ ശ്രമം തടഞ്ഞതോടെ തർക്കമായി. ആലപ്പുഴ ചാരുംമൂട്ടിലെ വീടിനു മുന്നിലാണ് പ്രതിഷേധം. പ്രദേശത്ത് വൻ പൊലീസ് സന്നാഹം. രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട പ്രതിഷേധം കഴിഞ്ഞ കുറച്ച് […]

Keralam

‘രാജ്ഭവനെ ആര്‍എസ്എസിന്റെ ക്യാമ്പ് ഓഫീസ് ആക്കരുത് ‘ ; പ്രതികരണവുമായി ബിനോയ് വിശ്വം

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഭാരതാംബയുടെ മുഖച്ഛായ ഇതാകണമെന്ന് ആരാണ് തീരുമാനിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ഭാരതാംബ, ഭാരതമാതാവ് എന്നത് സങ്കല്‍പ്പം മാത്രമാണ്. അത് കോടാനുകോടി ഇന്ത്യക്കാരെ അന്നും ഇന്നും എന്നും ആവേശം കൊള്ളിക്കുന്ന ഒരു പ്രതീകമാണ്. ആ പ്രതീകത്തിന് […]

General

‘വ്യക്തികൾക്ക് മത്സരിക്കാൻ വിലക്കില്ല; പാനൽ തയാറാക്കിയുളള മത്സരത്തിനാണ് വിലക്ക്’; ബിനോയ് വിശ്വം

സമ്മേളനങ്ങളിലെ മത്സര വിലക്ക്, പാർട്ടി യോഗത്തിൽ വിശദീകരിച്ച് CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വ്യക്തികൾക്ക് മത്സരിക്കാൻ വിലക്കില്ലെന്നും പാനൽ തയാറാക്കിയുളള മത്സരത്തിനാണ് വിലക്കെന്നും സംസ്ഥാന എക്സിക്യൂട്ടീവിൽ ബിനോയ് വിശ്വം വിശദീകരിച്ചു. എലപ്പുള്ളിയിലെ വൻകിട മദ്യനിർമാണ ശാല വിഷയത്തിൽ കുടിവെളളത്തിനും കൃഷി ആവശ്യത്തിനുളള ജലത്തിലും ഉറപ്പ് ലംഘിച്ചാൽ പ്രതിഷേധിക്കാനും […]

Keralam

കെ.ഇ.ഇസ്മയിലിനെ സസ്പെൻഡ് ചെയ്തു; നടപടി പി. രാജുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങളിൽ

മുതിർന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയിലിനെ സസ്പെൻഡ് ചെയ്തു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പി. രാജുവിൻ്റെ മരണത്തിലെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തിൽ ഇസ്മയിലിനോട് വിശദീകരണം തേടിയിരുന്നു. നേരത്തെ പുറത്താക്കണമെന്ന അഭിപ്രായമായിരുന്നു ഉയര്‍ന്നുവെന്നിരുന്നത്. എന്നാല്‍ കെഇ ഇസ്മയിലിനെ പാര്‍ട്ടിയുടെ വൃത്തത്തില്‍ […]

Keralam

പി രാജുവിന്റെ മരണത്തിൽ പാർട്ടിക്കെതിരെ നടത്തിയ പരസ്യ പ്രതികരണം; കെ ഇ ഇസ്മയിലിനോട് വിശദീകരണം തേടാൻ സിപിഐ

മുന്‍ എംഎൽഎയും  സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി രാജുവിന്‍റെ മരണത്തിന് പിന്നാലെ മുതിർന്ന നേതാവ് കെ ഇ ഇസ്മയിൽ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിൽ നടപടിയെടുക്കാൻ ഒരുങ്ങി സിപിഐ. നടപടി എടുക്കുന്നതിന് മുന്നോടിയായി പാർട്ടി ഇക്കാര്യങ്ങളിൽ ഇസ്മയിലിനോട് വിശദീകരണം തേടും. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൻ്റേതാണ് തീരുമാനം. […]