Keralam

കരിമണൽ ഖനനം അവസാനിപ്പിക്കണമെന്ന് ; കെ സി വേണുഗോപാൽ എംപി

തിരുവനന്തപുരം : കരിമണൽ ഖനനം അവസാനിപ്പിക്കണമെന്ന് കെ സി വേണുഗോപാൽ എംപി. ചേർത്തലയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ജനങ്ങളെയും ജനപ്രതിനിധികളെയും വിശ്വാസത്തിലെടുക്കുന്നില്ല. ഏകപക്ഷീയമായ തീരുമാനമാണ് നടക്കുന്നത്. ഭരണപക്ഷത്തുള്ള സിപിഐ പോലും എതിർപ്പ് പ്രകടിപ്പിക്കുന്നു. വയനാട്ടിലെ ദുരന്തത്തിന്റെ മറവിലാണ് കരിമണൽ ഖനന നീക്കമെന്നാണ് സംശയം. മുഖ്യമന്ത്രി ഇടപെട്ട് പരിശോധനകൾ നടത്തണമെ’ന്നും […]

Keralam

കെ.കെ. ശിവരാമനെ എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ സ്ഥാനത്തു നിന്ന് നീക്കി

ഇടുക്കി : മുന്നണി മര്യാദകൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനു പിന്നാലെ സിപിഐ നേതാവ് കെ.കെ. ശിവരാമനെ എൽഡിഎഫിന്‍റെ ഇടുക്കി ജില്ലാ കൺവീനർ സ്ഥാനത്തു നിന്ന് നീക്കി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്‍റെ തീരുമാന പ്രകാരമാണ് നടപടി. ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ സംസ്ഥാനസർക്കാരിനും സിപിഎമ്മിനും എതിരേ ശിവരാമൻ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായപ്രകടനങ്ങൾ വിവാദമായി മാറിയിരുന്നു. […]

Keralam

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചതിൽ CPIയിൽ ഭിന്നത

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചതിൽ സിപിഐ നേതൃയോഗത്തിൽ ഭിന്നത. നടപടി രാഷ്ട്രീയ വിവേകമില്ലായ്മ യെന്ന് വിമർശനം. പഞ്ചാബിൽ നിന്നുള്ള അംഗങ്ങൾ ആണ് കടുത്ത വിമർശനം ഉന്നയിച്ചത്. വിഷയം നേരത്തെ തന്നെ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നതായി ആനി രാജ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ പാർട്ടിക്ക് കത്ത് […]

Keralam

മുതിർന്ന നേതാവ് കെ പ്രകാശ് ബാബുവിനെ വീണ്ടും ഒഴിവാക്കി സിപിഐ സംസ്ഥാന നേതൃത്വം

തിരുവനന്തപുരം : മുതിർന്ന നേതാവ് കെ പ്രകാശ് ബാബുവിനെ വീണ്ടും ഒഴിവാക്കി സിപിഐ സംസ്ഥാന നേതൃത്വം. ദേശീയ സെക്രട്ടേറിയേറ്റിലേക്ക് ഉള്ള ഒഴിവിൽ പകരം ആനി രാജയെ നിർദ്ദേശിച്ചു. സംസ്ഥാനത്തെ ഏറ്റവും സീനിയറായ ദേശിയ എക്സിക്യൂട്ടീവ് അംഗമായ കെ പ്രകാശ് ബാബുവിനെ ഒഴിവാക്കിയാണ് ആനി രാജയെ നിർദ്ദേശിച്ചത്. കാനം രാജേന്ദ്രന്റെ […]

Keralam

സിവിൽ സപ്ലൈസ് വകുപ്പിലെ സ്ഥലംമാറ്റത്തിന് കോഴ ; സിപിഐയിലും കോഴ വിവാദം

സിപിഐയിലും കോഴ വിവാദം. സിവിൽ സപ്ലൈസ് വകുപ്പിലെ സ്ഥലംമാറ്റത്തിന് പാർട്ടി നേതാക്കൾ ഉദ്യോഗസ്ഥരിൽ നിന്നും കോഴ വാങ്ങുന്നതായി പരാതി. സിപിഐ മണ്ഡലം സെക്രട്ടറിമാർക്കെതിരായാണ് പരാതി ഉയർന്നത്. പണം നൽകാൻ വിസമ്മതിച്ച ഉദ്യോഗസ്ഥനെ കോന്നിയിൽ നിന്ന് ഹോസ്ദുർഗിലേക്ക് സ്ഥലം മാറ്റിയതായും പരാതി ഉയർന്നു. ജോയിൻ കൗൺസിൽ നേതാവിനെയാണ് പണം നൽകാൻ […]

Keralam

രാജ്യസഭാ സീറ്റിനെ ചൊല്ലി സിപിഐയില്‍ ചേരിതിരിഞ്ഞ് വിമര്‍ശനം

തിരുവനന്തപുരം : രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള വാഗ്വാദം സിപിഐയില്‍ മുറുകുന്നു. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച് നേതൃത്വം ഇരു വിഭാഗങ്ങളായി തിരിഞ്ഞ് വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെട്ടത്. പി പി സുനീറിന് രാജ്യസഭാ സീറ്റ്  നല്‍കിയതിനെ എതിര്‍ത്ത് വി എസ് സുനില്‍കുമാര്‍ രംഗത്തെത്തിയതാണ് ചര്‍ച്ചകളുടെ തുടക്കം. സുനീര്‍ ചെറുപ്പമാണെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും […]

Keralam

തൃശൂർ മേയർ പദവി ഒഴിയണമെന്ന് സിപിഐ; മുന്നണിയുടെ നിലപാടല്ലെന്ന് സിപിഎം

തൃശൂർ: തൃശൂർ മേയർ എം.കെ. വർഗീസിനെതിരേ സിപിഐ. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം ഉയർത്തിക്കാട്ടിയാണ് സിപിഐ മേയർക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പു സമയത്ത് മേയർ സുരേഷ് ഗോപിയെ പുകഴ്ത്തിയപ്പോൾ ചർച്ച ടെയ്തിരുന്നിട്ടും പിന്നീടും തുടർച്ചയായി മേയർ ഇത് തുടരുന്നുവെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പറഞ്ഞു. ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തത്. തൃശൂർ […]

Keralam

ജനങ്ങളോട് ഇടപഴകുമ്പോൾ കൂറും വിനയവുമാണ് വേണ്ടത് ; അസഹിഷ്ണുതയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം: ജനങ്ങളോട് ഇടപഴകുമ്പോൾ കൂറും വിനയവുമാണ് വേണ്ടത്. അസഹിഷ്ണുതയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബ്രാഞ്ച് സെക്രട്ടറിമാർക്കയച്ച കത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം പറയുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതു പക്ഷത്തിന് പഴയ ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും ജനവിശ്വാസം തകർന്നതിൽ സ്വയം പരിശോധന ആവശ്യമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. എല്ലാ തലങ്ങളിലും […]

Keralam

ധനവകുപ്പ് തികഞ്ഞ പരാജയം, സപ്ലൈകോ പ്രതിസന്ധി തിരിച്ചടിയായി’; മന്ത്രിമാർക്കെതിരെ ഇടുക്കി സിപിഐ

കട്ടപ്പന: മുഖ്യമന്ത്രിക്കും സിപിഐഎം മന്ത്രിമാർക്കും നേരെ സിപിഐ ഇടുക്കി കമ്മറ്റികളിൽ കടന്നാക്രമണം. സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവിലും ജില്ലാ കൗൺസിലിലുമാണ് വിമർശനമുയർന്നത്. സർക്കാരിൻ്റെ സാമ്പത്തിക നയം തിരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചു. ധനവകുപ്പ് തികഞ്ഞ പരാജയമാണ്. സിപിഐ വകുപ്പുകളുടെ നിറം മങ്ങാൻ ധനവകുപ്പ് കാരണമായെന്നും വിമർശനമുയർന്നു. സിപിഐയുടെ മന്ത്രി ജി […]

India

പി പി സുനീറും ജോസ് കെ മാണിയും ഹാരിസ് ബീരാനും ഇനി രാജ്യസഭാ എംപിമാര്‍; ഉത്തരവിറങ്ങി

ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. പി പി സുനീര്‍, ജോസ് കെ മാണി, ഹാരിസ് ബീരാന്‍ എന്നിവര്‍ രാജ്യസഭാംഗങ്ങളായി. ഇവരെല്ലാവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി ഉത്തരവിറങ്ങി. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ സുനീര്‍. നിലവില്‍ ഹൗസിംഗ് ബോര്‍ഡ് […]