Keralam

കേരളത്തിലെ സാഹചര്യം ഗുരുതരം,ബിജെപി വളർച്ച അറിഞ്ഞില്ല’; സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് പിബി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ. കേരളത്തിൽ ബിജെപിയുടെ വളർച്ച പാർട്ടിക്ക് തിരിച്ചറിയാൻ കഴിയാഞ്ഞത് എന്തുകൊണ്ടെന്ന് പിബി ചോദിച്ചു. കേരളത്തിലെ സാഹചര്യം ഗുരുതരമാണ്. പാർട്ടിക്കെതിരായ വികാരം താഴെ തട്ടിൽ മനസിലാകാത്തത് എന്തുകൊണ്ടെന്ന് പഠിക്കും. തുടർച്ചയായ രണ്ടാം ലോക്സഭയിലും […]

Keralam

രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്‌ചയില്ലെന്ന് സിപിഐ; ഉഭയകക്ഷി ചർച്ചകള്‍ ധാരണയാകാതെ പിരിഞ്ഞു

തിരുവനന്തപുരം: എൽഡിഎഫ് രാജ്യസഭ സീറ്റിലെ ഉഭയകക്ഷി ചർച്ചകൾ ധാരണയാകാതെ പിരിഞ്ഞു. മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടി സീറ്റിൽ വിട്ടുവീഴ്ച വേണമെന്ന സിപിഎമ്മിന്റെ ആവശ്യം സിപിഐ തള്ളി. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സീറ്റ് ആവശ്യത്തിൽ കേരള കോൺഗ്രസ് എമ്മും ഉറച്ചുനിന്നു. മൂന്ന് രാജ്യസഭ […]

Keralam

‘രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല; സിപിഐക്ക് അവകാശപ്പെട്ട സീറ്റ്’; ബിനോയ് വിശ്വം

ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐഎമ്മുമായുള്ള ഉഭയകക്ഷി ചർച്ചയിൽ നിലപാട് വ്യക്തമാക്കി. തർക്കമുണ്ടായാൽ കേരള കോൺഗ്രസ് എം മുന്നണി വിടുമെന്ന സിപിഐഎമ്മിന്റെ ആശങ്ക സിപിഐ മുഖവിലക്കെടുത്തില്ല. വിട്ടുവീഴ്ചക്ക് തയാറാകണമെന്ന് സിപിഐഎം ആവശ്യപ്പെട്ടെങ്കിലും സിപിഐ വഴങ്ങിയില്ല. കേരള കോൺഗ്രസ് എമ്മിന്റെ […]

Keralam

‘ആരെയെങ്കിലും പഴിചാരി നേതാക്കള്‍ക്ക് രക്ഷപെടാനാകില്ല’; പരാജയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ നേതാക്കള്‍. പെന്‍ഷന്‍ മുടങ്ങിയതും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് സിപിഐ നേതാവ് സി ദിവാകരന്‍ പറഞ്ഞു. ആരെയെങ്കിലും പഴിചാരി നേതാക്കള്‍ക്ക് രക്ഷപ്പെടാനാകില്ല. സിപിഐഎമ്മും സിപിഐയും സംഘടനപരമായി പരിശോധന നടത്തണമെന്നും ദിവാകരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സിപിഐ […]

Keralam

വിട്ടുവീഴ്ചയില്ലെന്ന് സി.പി.ഐ ; രാജ്യസഭാ സീറ്റിനെച്ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കം

ലോകസഭാ തെരെഞ്ഞടുപ്പ് പരാജയത്തിന് പിന്നാലെ രാജ്യസഭാ സീറ്റിനെച്ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കം രൂക്ഷം. രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും വിട്ടുവീഴ്ചയില്ലെന്നും സി.പി.ഐ സി.പി.ഐ.എം നേതൃത്വത്തെ അറിയിച്ചു. കേരള കോണ്‍ഗ്രസും ആര്‍ജെഡിയും സീറ്റ് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ശക്തമാക്കി. ഇതിനിടെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സര്‍ക്കാരനെതിരെ കടുത്ത വിമര്‍ശനവുമായി കെ.കെ.ശിവരാമനും എം.വി ശ്രേയാംസ് കുമാറും […]

District News

കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭ സീറ്റുകളില്‍ ഒന്നില്‍ ആവശ്യം ശക്തമാക്കി കേരള കോണ്‍ഗ്രസ് എം

കോട്ടയം: കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭ സീറ്റുകളില്‍ ഒന്നില്‍ ആവശ്യം ശക്തമാക്കി കേരള കോണ്‍ഗ്രസ് എം. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ ഇന്ത്യാ മുന്നണി അധികാരത്തില്‍ വരും. അപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ ജോസ് കെ മാണി കേന്ദ്രമന്ത്രിയാകും. ഇതിനാല്‍ ജോസ് കെ മാണിക്കായി രാജ്യസഭ സീറ്റ് അനുവദിക്കണമെന്നാണ് കേരള […]

Keralam

പീരുമേട് നിയമസഭാ കേസിൽ സിപിഐ എംഎൽഎ വാഴൂർ സോമന് ആശ്വാസം

ഇടുക്കി: പീരുമേട് നിയമസഭാ കേസിൽ സിപിഐ എംഎൽഎ വാഴൂർ സോമന് ആശ്വാസം. വാഴൂര്‍ സോമന്റെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി സിറിയക് തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വസ്തുതകള്‍ മറച്ചുവെച്ചാണ് വാഴൂര്‍ സോമന്റെ സത്യവാങ്മൂലം എന്നാണ് തിരഞ്ഞെടുപ്പ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം. ജസ്റ്റിസ് മേരി തോമസിന്റെ […]

Keralam

രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസം പാസായി; പ്രസിഡന്‍റ് സിപിഐഎം വിട്ടു

ആലപ്പുഴ: കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസിനൊപ്പം മൂന്ന് സിപിഐഎം അംഗങ്ങളും അവിശ്വാസത്തില്‍ ഒപ്പിട്ടു. 25 വര്‍ഷം തുടര്‍ച്ചയായി സിപിഐഎമ്മാണ് രാമങ്കരി പഞ്ചായത്ത് ഭരിച്ചത്. ഭരണം നഷ്ടമായതോടെ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎം വിട്ടു. സിപിഐഎമ്മുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് പ്രസിഡന്റായിരുന്ന രാജേന്ദ്രകുമാര്‍ പറഞ്ഞു. സിപിഐഎം പിന്തുണയോടെയായിരുന്നു […]

District News

തിരുവനന്തപുരം കളക്ടർക്കെതിരെ കോട്ടയത്തും സിപിഐ തുറന്ന പോരിന്

കോട്ടയം : ജനാധിപത്യം മതി രാജവാഴ്ച വേണ്ട എന്നതായിരുന്നു ജോയിന്റ് കൗൺസിൽ പ്രതിഷേധ സമരത്തിൽ ഉന്നയിച്ച മുദ്രാവാക്യം. ഒപ്പം വായ മൂടിക്കെട്ടണോ എന്നൊരു ചോദ്യവും. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഒ.പി വിഭാഗത്തിൽ രോഗികളെ പരിശോധിച്ചു കൊണ്ടിരുന്ന ഡോക്ടറെ നിസാര രോഗത്തിന് ചികിത്സിക്കാൻ തിരുവനന്തപുരം ജില്ലാ കളക്ടർ സ്വന്തം വസതിയിലേക്ക് […]

Keralam

രാജ്യസഭാ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയിൽ തർക്കം

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയിൽ തർക്കം മുറുകുന്നു. സീറ്റ് ആർക്കും വിട്ടു നൽകില്ലെന്നാണ് സിപിഐ നിലപാട്. അതേസമയം, സീറ്റു വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കേരളാ കോൺ​ഗ്രസ് ജോസ് കെ മാണി വിഭാഗം. തങ്ങൾക്ക് അർഹതപ്പെട്ട സീറ്റിൽ മറ്റാരും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്നാണ് സിപിഐ നേതൃത്വം പറയുന്നത്. ഇടതുമുന്നണി യോഗത്തിൽ ആവശ്യം […]