Keralam

ഇടതു നയങ്ങൾക്ക് വിരുദ്ധം; വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിൽ സിപിഐയിലും എതിർപ്പ്

തിരുവനന്തപുരം: വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് ഇടതു നയങ്ങൾക്ക് വിരുദ്ധമെന്ന് സിപിഐ. വിദേശ സർവകലാശാലകളേയും വിദേശ സർവകലാശാലകളെയും പോത്സാഹിപ്പിക്കുമെന്നാണ് ബജറ്റ് നയം. നിര്‍ണ്ണായക നിലപാട് മാറ്റത്തിൽ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായില്ലെന്ന വിമര്‍ശനവും സിപിഐക്കുണ്ട്. ഇടതുമുന്നണി ചര്‍ച്ചചെയ്യാതെ മുന്നണി നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ എങ്ങനെ പ്രഖ്യാപനത്തിലേക്ക് പോകുമെന്ന വിമര്‍ശനം കഴിഞ്ഞ ദിവസം […]

Keralam

കണ്ണീരണിഞ്ഞ് തലസ്ഥാനം; കാനത്തിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ട് വന്ന മൃതദേഹം പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. പാർട്ടി ആസ്ഥാനമായ പിഎസ് സ്മാരക മന്ദിരത്തിൽ പൊതു ദർശനം തുടങ്ങി. നിരവധി നേതാക്കളും അണികളും […]

Keralam

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ. 1950 നവംബർ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന […]

Keralam

കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; എന്‍ ഭാസുരാംഗനെ പുറത്താക്കി സിപിഐ

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ സിപിഐ നേതാവും ബാങ്ക് മുന്‍ പ്രസിഡന്‍റുമായ എസ്. ഭാസുരാംഗനെതിരെ ഒടുവില്‍ നടപടിയുമായി സിപിഐ നേതൃത്വം. ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കികൊണ്ടാണ് നടപടി. ഇന്ന് ചേര്‍ന്ന ജില്ല എക്സിക്യൂട്ടീവ് യോഗത്തിലാണ് ഭാസുരാംഗനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിനുള്ള തീരുമാനമെടുത്തത്. കണ്ടല സഹകരണ […]

Keralam

‘കുറ്റക്കാരെങ്കിൽ ശിക്ഷിക്കട്ടെ’; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കാനം രാജേന്ദ്രൻ

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണത്തിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടേയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണസമിതിയാണ് തീരുമാനങ്ങളെടുത്തത്. ഇഡി അന്വേഷണം നടത്തി കുറ്റക്കാരെങ്കിൽ ശിക്ഷിക്കട്ടെ. സഹകരണബാങ്കുകളിലെ പ്രശ്നങ്ങൾ നിയമങ്ങൾ ശക്തമാക്കുന്നതോടെ പരിഹരിക്കപ്പെടുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. മന്ത്രിസഭാ പുന:സംഘടനയെ പറ്റി ആലോചനകളൊന്നും നടന്നിട്ടില്ലെന്നും […]

District News

പുതുപ്പള്ളിയിൽ ജയ സാധ്യത ചാണ്ടി ഉമ്മനെന്ന് സി.പി.ഐ; ജയ്ക്കിന്റെ പരാജയം നേരിയ വോട്ടിന്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനായിരിക്കും ജയസാധ്യതയെന്ന് സി.പി.ഐ.  സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവിൽ കോട്ടയത്ത് നിന്നുള്ള സി.കെ ശശിധരൻ സമർപ്പിച്ച റിപ്പോർട്ടിലാണ് തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പരാമർശമുള്ളത്. എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്‍റെ പരാജയം നേരിയ വോട്ടിനായിരിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം ചാണ്ടി ഉമ്മന്‍റെ ജയം […]

Keralam

ആലപ്പുഴയില്‍ വീണ്ടും സിപിഎം-സിപിഐ പോര്; കുട്ടനാട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ സിപിഐയിലേക്ക്

ആലപ്പുഴ: ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴയില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ പോരിന് കളമൊരുങ്ങുന്നു. കുട്ടനാട്ടില്‍ സിപിഎം വിട്ട് വരാന്‍ അപേക്ഷ നല്‍കിയ 222 പേര്‍ക്ക് അംഗത്വം നല്‍കാൻ നാളെ സിപിഐ മണ്ഡലം കമ്മിറ്റി യോഗം ചേരും. മുൻ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ ഉള്‍പ്പെടെ പട്ടികയിലുണ്ടെന്നാണ് സിപിഐയുടെ അവകാശവാദമെങ്കിലും ഒരൊറ്റ പ്രവര്‍ത്തകന്‍ […]

Keralam

പാലക്കാട് സി.പി.ഐയിൽ വീണ്ടും കൂട്ടരാജി; 20 ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു

പാലക്കാട്: വിഭാഗീയതയിൽ പുകയുന്ന പാലക്കാട് സി.പി.ഐയിൽ വീണ്ടും കൂട്ടരാജി. നെന്മാറ, മണ്ണാർക്കാട്, എലവഞ്ചേരി മണ്ഡലങ്ങളിൽ നിന്ന് 20 ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു. മണ്ണാർക്കാട് രണ്ട് ബാങ്ക് ഡയറക്ടർമാരും രണ്ട് പഞ്ചായത്തംഗങ്ങളും രാജിവെച്ചു. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനെതിരെയും കെ.ഇ ഇസ്മായിൽ പക്ഷത്തിനെതിരെയും ജില്ലാ നേതൃത്വം സ്വീകരിച്ച ഏകപക്ഷീയമായ നിലപാടിലാണ് […]