സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടിക ശേഖരിച്ച് വോട്ടുറപ്പിയ്ക്കണം; തദ്ദേശ തിരഞ്ഞെടുപ്പിൽ തന്ത്രങ്ങളുമായി സി.പി.ഐ.എം
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാൻ പുതിയ തന്ത്രങ്ങളുമായി സി.പി.ഐ.എം. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടിക ശേഖരിച്ച് ഇവരുടെ വോട്ടുറപ്പിയ്ക്കണമെന്ന് നിർദേശം. വികസന-ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പ്രതികരണങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം. എൽ.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ വികസന നേട്ടങ്ങൾ പാർട്ടി ചാനലിൽ പരസ്യം നൽകാനും സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചു. […]
