
പി പി ദിവ്യയ്‌ക്കെതിരെ സംഘടനാ നടപടി ഉടനില്ല; സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ചയാക്കിയില്ല
കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയ്‌ക്കെതിരായ സംഘടനാ നടപടി ഉടന്‍ ഉണ്ടായേക്കില്ല. വിഷയം സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്തില്ല. ദിവ്യക്കെതിരെ തത്ക്കാലം നടപടി വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്നാണ് സൂചന. ഇന്ന് പതിവ് അജണ്ടകള്‍ മാത്രമാണ് ജില്ലാ സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായത്. […]