Keralam

അവസരവാദ രാഷ്ട്രീയത്തിന്റെ അവസാനവാക്കാണ് സിപിഎമ്മും മുഖ്യമന്ത്രിയും ; കെ സുധാകരന്‍

അവസരവാദ രാഷ്ട്രീയത്തിന്റെ അവസാനവാക്കാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പിവി അന്‍വറിന്റെ കാര്യത്തിലും സ്വര്‍ണക്കടത്തിലുമൊക്കെ അവ വീണ്ടും മറനീക്കി പുറത്തുവരുകയാണെന്നും സുധാകരന്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തും ഹവാല ഇടപാടുകളും മലപ്പുറം കേന്ദ്രീകരിച്ചു നടക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ പുതിയ കണ്ടെത്തല്‍.  എന്നാല്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തെ […]

Keralam

എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കണം ; നിര്‍ദേശവുമായി ഹൈക്കോടതി

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന എം എം ലോറന്‍സിന്റെ മൃതദേഹം വരുന്ന വ്യാഴാഴ്ചവരെ മോര്‍ച്ചറയില്‍ തന്നെ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി. മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ തനിക്കു വിട്ടുനല്‍കാന്‍ എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് […]

Keralam

മമ്മൂട്ടി താമസിയാതെ സിപിഐഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

മമ്മൂട്ടി താമസിയാതെ സിപിഐഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കാൽ നൂറ്റാണ്ടിലേറെയായി സിപിഐഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സിപിഐഎം ബന്ധത്തിന്‍റെ പേരിലെന്നും ചെറിയാൻ ഫിലിപ്പ് […]

Keralam

പി വി അന്‍വര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ കെ ബാലന്‍

തിരുവനന്തപുരം : പി വി അന്‍വര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ കെ ബാലന്‍. അന്‍വറിനെ പോലെയൊരാളുടെ ഭാഗത്ത് നിന്നും ഇത് പ്രതീക്ഷിച്ചിട്ടില്ല. അന്‍വര്‍ മതത്തെയും വിശ്വാസത്തെയും ഉപയോഗപ്പെടുത്തി. അതൊന്നും അംഗീകരിക്കാന്‍ കഴിയാത്ത സമീപനമാണെന്നും എ കെ ബാലന്‍ പറഞ്ഞു. അന്‍വര്‍ കള്ളപ്രചാരണം […]

Keralam

സിപിഐഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് പി വി അൻവർ എംഎൽഎ

സിപിഐഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് പി വി അൻവർ എംഎൽഎ. ഇന്ന് തീരുമാനിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടമാകും. അതിലേക്ക് പോകണോ എന്ന് സിപിഐഎം ആലോചിക്കണം. 140 മണ്ഡലങ്ങളിലും പി വി അൻവറിൻ്റെ കുടുംബം ഉണ്ട്. പൊതുസമ്മേളനത്തിലേക്ക് വരണമെന്ന് ഫോണിൽ വിളിച്ച് പോലും ഒരാളോട് പറഞ്ഞിട്ടില്ല. പൊതുസമ്മേളനം വിപ്ലവത്തിൻ്റെ ഭാഗമായെന്നും […]

Keralam

തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിച്ചത് പാർട്ടിയാണെന്ന പി വി അൻവറിൻ്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് കെ കെ ശൈലജ

തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിച്ചത് പാർട്ടിയാണെന്ന പി വി അൻവറിൻ്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് കെ കെ ശൈലജ. തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് പാര്‍ട്ടി വിശകലനം ചെയ്തിരുന്നു. പാര്‍ട്ടിക്കാരാണ് പരാജയത്തിന് കാരണം എന്ന് എവിടെയും വിലയിരുത്തിയിട്ടില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി വരാതിരിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നു എന്ന് വിലയിരുത്തിയിട്ടുണ്ട്. ആരോപണങ്ങളില്‍ ഒരു പ്രസക്തിയുമില്ല. […]

Keralam

കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി ; പുഷ്പന്‍ അന്തരിച്ചു

കോഴിക്കോട് : കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു. 54 വയസ്സായിരുന്നു ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1994 നവംബര്‍ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേല്‍ക്കുന്നത്. ഇതോടെ ശരീരം തളര്‍ന്ന് പുഷ്പന്‍ കിടപ്പിലായി. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി […]

Keralam

സിപിഐഎം പ്രത്യാക്രമണം തുടരുന്നതിനിടെ മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി അന്‍വര്‍ എംഎല്‍എ

സിപിഐഎം പ്രത്യാക്രമണം തുടരുന്നതിനിടെ മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി അന്‍വര്‍ എംഎല്‍എ. ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിന് ആര്‍എസ്എസ് മനസ്സാണെന്നാണ് അന്‍വറിന്റെ പുതിയ ആരോപണം.  ന്യൂനപക്ഷങ്ങളെ കള്ളക്കേസില്‍ കുടുക്കാന്‍ കൂട്ടുനിന്നു. നാളത്തെ പൊതുസമ്മേളനത്തില്‍ തെളിവുകള്‍ പുറത്തുവിടുമെന്നും അന്‍വര്‍ പറഞ്ഞു. പി വി അന്‍വര്‍മായുള്ള ബന്ധം […]

Uncategorized

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരേ പരസ്യപോര്‍മുഖം തുറന്ന നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്‍വര്‍ വലതുപക്ഷത്തിന്റെ കോടാലിയായി മാറിയെന്നും പ്രതിപക്ഷത്തിന്റെ കളിപ്പാവയാണെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.  കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വന്ന അന്‍വറിന് സിപിഎമ്മിനെയും അതിന്റെ സംഘടനാ സംവിധാനത്തെക്കുറിച്ചും ഒരു […]

Keralam

പൂരം കലക്കിയ സംഭവത്തില്‍ ഗൂഢാലോചനയുടെ തിരശീല നീക്കുന്ന അന്വേഷണം വേണം; വീണ്ടും വിമര്‍ശിച്ച് സിപിഐ മുഖപത്രം

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ വിഷയത്തിലെ അന്വേഷണത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് വീണ്ടും സിപിഐ മുഖപത്രത്തില്‍ ലേഖനം. ഗൂഢാലോചനയുടെ തിരശീല നീക്കുന്ന അന്വേഷണം അനിവാര്യമാണെന്ന് ജനയുഗം ലേഖനത്തില്‍ പറയുന്നു. ആസൂത്രിതമായ ഗൂഢാലോചന പിന്നില്‍ ഉണ്ടെന്ന് നാള്‍ക്കുനാള്‍ വെളിവാകുന്നു. എഡിജിപി അന്വേഷണം […]