Keralam

റെഡ് ആര്‍മിയെ തള്ളി മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍

പാലക്കാട് : റെഡ് ആര്‍മിയെ തള്ളി മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. റെഡ് ആര്‍മിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. റെഡ് ആര്‍മി തന്റെ പേരുമായി ബന്ധപ്പെടുത്താന്‍ ഗൂഢശ്രമം നടക്കുന്നു. വലതുപക്ഷ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. അവരുടെ ലക്ഷ്യം പാര്‍ട്ടി സമ്മേളനം ആണെന്നും പി ജയരാജന്‍ പറഞ്ഞു.’പാര്‍ട്ടിയുടെ […]

India

ആശുപത്രിയില്‍ കഴിയുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില തൃപ്തികരമെന്ന് പാര്‍ട്ടി

ന്യൂഡല്‍ഹി : ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കഴിയുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില തൃപ്തികരമെന്ന് പാര്‍ട്ടി. യെച്ചൂരി ചികിത്സയോടു മെച്ചപ്പെട്ട നിലയില്‍ പ്രതികരിക്കുന്നുണ്ടെന്ന് പാര്‍ട്ടി അറിയിച്ചു. കടുത്ത ശ്വാസകോശ അണുബാധയെത്തുടര്‍ന്നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എയിംസില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം. ആശുപത്രി […]

Keralam

പി.വി അൻവറിന്റെ പരാതി; സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്തേക്കും

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി,എഡിജിപി എം.ആർ അജിത് കുമാർ എന്നിവർക്കെതിരെ പി.വി അൻവർ എംഎൽഎ നൽകിയ പരാതി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്തേക്കും. പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ നേരിട്ടുകണ്ടാണ് അൻവർ പരാതി നൽകിയിരുന്നത്.അരമണിക്കൂറോളം നടത്തിയ കൂടിക്കാഴ്ചയിൽ പുറത്തു ഉന്നയിച്ച ആരോപണങ്ങളുടെ വിശദാംശങ്ങൾ പാർട്ടി സെക്രട്ടറിയെ […]

Keralam

സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് എം.മുകേഷിനെ മാറ്റി

സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് എം.മുകേഷിനെ മാറ്റി. സി.പി.ഐ.എമ്മിന്റെ നിർദ്ദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്. ഫെഫ്ക അധ്യക്ഷൻ ബി.ഉണ്ണികൃഷ്ണൻ അടക്കം ബാക്കിയുള്ള 9 പേരും സമിതിയിൽ തുടരും. നവംബര്‍ പകുതിക്ക് ശേഷം കൊച്ചിയിൽ കോൺക്ലേവ് സംഘടിപ്പിക്കാനാണ് തീരുമാനം. ചലച്ചിത്ര വികസന കോര്‍പറേഷൻ ചെയര്‍മാൻ ഷാജി എൻ കരുണിനാകും നടത്തിപ്പ് ചുമതല. […]

Keralam

പി.വി അൻവർ ഉയർത്തിയ ആരോപണം: സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ CPIM

പി.വി അൻവർ ഉയർത്തിയ ആരോപണത്തിൽ സിപിഐഎമ്മിൽ ഗൗരവമായ ചർച്ച നടക്കും. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം പ്രത്യേകമായി പരിഗണിക്കും. ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയായതിനാൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാനാണ് പാർട്ടിയുടെ തീരുമാനം. പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ കൂടി ആരംഭിച്ച പശ്ചാത്തലത്തിൽ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കുമെങ്കിലും, സ്വന്തം […]

Keralam

കെ.രാധാകൃഷ്ണൻ എംപി യുടെ ഓഫീസ് പാർട്ടി കെട്ടിടത്തിൽ ; വിമർശനവുമായി എഐവൈഎഫ്

ആലത്തൂര്‍ എംപി കെ രാധാകൃഷ്ണന്റെ ഓഫീസിനെ ചൊല്ലി മുന്നണിക്കകത്ത് നിന്ന് തന്നെ വിമര്‍ശനം. നിലവില്‍ എംപി ഓഫീസ് പ്രവര്‍ത്തിക്കുന്നത് സിപിഐഎം ഏരിയാ കമ്മറ്റി ഓഫീസിലാണെന്നും ഇത് പൊതുജനതാല്പര്യത്തിന് വിരുദ്ധമാണെന്നും എഐവൈഎഫ് ആലത്തൂര്‍ മണ്ഡലം കമ്മറ്റിയുടെ വിമര്‍ശനം. എല്‍ഡിഎഫിന്റെ മാത്രം എംപി അല്ല കെ രാധാകൃഷ്ണന്‍. എല്ലാ വിഭാഗം ജനങ്ങള്‍ക്കും […]

Keralam

ജലീലിനു പിന്നാലെ പ്രതിഭയും, അന്‍വറിനെ പിന്തുണച്ച് കൂടുതല്‍ എംഎല്‍എമാര്‍

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാറിനെതിരേയും മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി ശശിക്കെതയിരേയും പിവി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഇടതുമുന്നണിയില്‍ പൊട്ടിത്തെറിക്ക് വഴിവയ്ക്കുന്നു. അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് ചുവടുപിടിച്ച് പിന്തുണയുമായി ഇടത് എംഎല്‍എമാരും സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐയും അവരുടെ യുവജന പ്രസ്ഥാനമായ എഐവൈഎഫും രംഗത്തു വന്നതോടെ മുന്നണിയിലെ ഭിന്നസ്വരം പരസ്യവിഴുപ്പലക്കുകള്‍ക്ക് […]

District News

സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ കേരള കോൺഗ്രസ് എമ്മിൽ അതൃപ്തി; അടിയന്തര യോഗം ചേർന്നു

കോട്ടയം : സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ കേരള കോൺഗ്രസ് എമ്മിൽ അതൃപ്തി. ഇന്നലെ രാത്രി കോട്ടയത്തെ സംസ്ഥാന സമിതി ഓഫീസിൽ കേരള കോൺഗ്രസ് എം പാർലിമെൻ്ററി പാർട്ടി അടിയന്തര യോഗം ചേർന്നു. വിവാദങ്ങളിൽ ക്യാമ്പിനറ്റിലും എൽഡിഎഫിലും അതൃപ്തി അറിയിച്ചേക്കും. എന്നാൽ പരസ്യ പ്രതികരണങ്ങൾ നടത്തി മുന്നണിയെ പ്രതിസന്ധിയിൽ ആക്കില്ലെന്നാണ് […]

Keralam

കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി

കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഉത്തരേന്ത്യയില്‍ ബിജെപി കാണിക്കുന്ന പണിയാണ് കേരളത്തില്‍ സിപിഐഎം കാണിച്ചതെന്നും ഇപ്പോള്‍ കാഫിര്‍ എങ്ങനെയെങ്കിലും ഇറക്കി വച്ചാല്‍ മതി എന്നായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  ആ കളി ഞങ്ങളോട് വേണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.  വടകരയിലെ […]

Keralam

ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ഒരധികാരപദവിയും വേണ്ടെന്നും കെ ടി ജലീൽ എംഎൽഎ

കൊച്ചി : ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ഒരധികാരപദവിയും വേണ്ടെന്നും കെ ടി ജലീൽ എംഎൽഎ. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്ന് ഫേസ്ബുക്കിൽ കുറിച്ച ജലീൽ അതിനായി ഒരു പോർട്ടൽ തുടങ്ങുമെന്നും കൂട്ടിച്ചേർത്തു.  വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന “സ്വർ​ഗസ്ഥനായ ഗാന്ധിജി”യെന്ന പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തിൽ ഉണ്ടാകും. അവസാന ശ്വാസം വരെ […]