Keralam

എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. സിപിഐഎം എംഎൽഎ പി വി അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. വിഷയം ഡിജിപി അന്വേഷിക്കും. എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കും. ചില പ്രശ്നങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്. പ്രശ്നങ്ങളെ […]

Keralam

എൽഡ‍ിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയിട്ടും ഇ പി ജയരാജനെ വിടാതെ പി ജയരാജൻ

തിരുവനന്തപുരം : എൽഡ‍ിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയിട്ടും ഇ പി ജയരാജനെ വിടാതെ പി ജയരാജൻ. ഇപിക്കെതിരായ റിസോർട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്പാദന പരാതിയിലും എന്ത് നടപടി എടുത്തുവെന്ന് സിപിഐഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ ചോദിച്ചു.  വൈദേകം റിസോർട്ടിനെപ്പറ്റി നൽകിയ പരാതി എന്തായെന്ന പി ജയരാജന്റെ […]

Keralam

പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാ പ്രശ്നങ്ങളും പാർട്ടിയും സർക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ പറ‍ഞ്ഞു. പിവി അൻവറിന്റെ വിമർശനം മുഖ്യമന്ത്രിയുടെ […]

Keralam

പിവി അൻവറിന്റെ ആരോപണത്തിൽ മൗനം തുടർന്ന് സിപിഎം ; പാർട്ടി പ്രതിരോധത്തിൽ

ആഭ്യന്തര വകുപ്പിനെതിരായ പിവി അൻവർ എം.എൽ.എയുടെ ആരോപണത്തിൽ മൗനം തുടർന്ന് സിപിഐഎം. വിമർശനം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീണ്ടതോടെ പാർട്ടി പ്രതിരോധത്തിലായി. വിവാദങ്ങളിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.  പാർട്ടി അച്ചടക്ക നടപടി നേരിട്ട് പ്രധാന പദവികൾ ഇല്ലാതിരുന്ന പി ശശിയെ കഴിഞ്ഞ എറണാകുളം സംസ്ഥാന സമ്മേളനത്തോടെയാണ് സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. […]

Keralam

ഹരിപ്പാട് സിപിഐഎമ്മിൽ കൂട്ടരാജി; 36 അംഗങ്ങൾ രാജിവെച്ചു, കൂട്ടത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റും

ആലപ്പുഴ: ഹരിപ്പാട് സിപിഐഎമ്മിൽ കൂട്ടരാജി. കുമാരപുരത്തെ 36 സിപിഐഎം അ​ഗംങ്ങളാണ് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കും രാജിക്കത്ത് നൽകിയത്. രാജിക്കത്ത് നൽകിയവരിൽ പാർട്ടി ഭരിക്കുന്ന കുമാരപുരം പഞ്ചായത്ത് പ്രസിഡൻ്റും ഉൾപ്പെടുന്നു. പാർട്ടി ഭരിക്കുന്ന കുമാരപുരം സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ തുടർന്നാണ് നടപടി. ബാങ്കിലെ […]

Keralam

സി.പി.എം-ലെ കൊട്ടാര വിപ്ലവത്തിൽ ഇ.പി.ജയരാജൻ വധിക്കപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

സി.പി.എം-ലെ കൊട്ടാര വിപ്ലവത്തിൽ ഇ.പി.ജയരാജൻ വധിക്കപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. എം.വി.രാഘവനും കെ. ആർ ഗൗരിയമ്മയ്ക്കും ശേഷം സി.പി.ഐ.എം പുകച്ചു പുറത്താക്കുന്ന ഉന്നതനാണ് ഇ.പി.ജയരാജൻ. ഡി.വൈ.എഫ്.ഐ യുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡണ്ടായ ഇ.പി.ജയരാജൻ കേരളത്തിൽ പിണറായി വിജയൻ കഴിഞ്ഞാൽ സി.പി.ഐ.എം ലെ ഏറ്റവും സീനിയറായ നേതാവാണ് ജയരാജൻ […]

Keralam

‘രാജി വയ്ക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല’; മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം

തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ നടന്‍ എം മുകേഷ് എംഎല്‍എ രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനം. ലൈംഗിക ആരോപണങ്ങളില്‍ എംഎല്‍എ സ്ഥാനം രാജിവച്ച കീഴ്‌വഴക്കമില്ലെന്നാണ് ഇന്നു ചേര്‍ന്ന സംസ്ഥാന സമിതി വിലയിരുത്തിയത്. രാജി ആവശ്യമേ ഉദിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃയോഗം വ്യക്തമാക്കി. നാളെ പാര്‍ട്ടി ബ്രാഞ്ച് […]

Keralam

‘പ്രതിപക്ഷം പറഞ്ഞത് സത്യമെന്ന് തെളിഞ്ഞു, ജയരാജൻ ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടി’; വി.ഡി സതീശൻ

എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ നീക്കിയതിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പ്രതിപക്ഷം പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിലെ സിപിഐഎം നേതാക്കൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ഉറപ്പായിരിക്കുന്നു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജയരാജൻ ജാവദേക്കറെ കണ്ടത്. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ കേസ് ദുർബലപ്പെടുത്താനാണ് ജയരാജൻ ബിജെപി […]

Keralam

ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കി

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മുതിർന്ന സിപിഐഎം നേതാവ് ഇ പി ജയരാജനെ നീക്കി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലായിരുന്നു തീരുമാനം. അച്ചടക്ക നടപടിയുടെ ഭാ​ഗമായാണ് നീക്കം. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി കൂടിയാണ് നടപടി. ഇ പി ജയരാജൻ ബിജെപി നേതാവ് […]

Keralam

സിപിഐഎമ്മിലും പവര്‍ഗ്രൂപ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം : സിപിഐഎമ്മിലും പവര്‍ഗ്രൂപ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുറ്റവാളികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുന്ന പവര്‍ഗ്രൂപ്പാണ് സിപിഐഎമ്മിലുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോപണ വിധേയരായ ആളുകളെ പൂര്‍ണമായും സംരക്ഷിക്കുന്ന നിലപാടാണ് സിപിഐഎമ്മിന്റേതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. ശരിയായ രീതിയിലുള്ള അന്വേഷണമല്ല നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ കുറ്റവാളികള്‍ക്ക് കുടപിടിച്ചുകൊടുക്കുകയാണ് […]