Keralam

മുനമ്പം വിധിക്കെതിരെ അപ്പീല്‍ പോകില്ല, എന്താണ് വേണ്ടതെന്ന് കോടതി തീരുമാനിക്കട്ടെ: എം വി ഗോവിന്ദന്‍

കണ്ണൂര്‍: മുനമ്പം ഭൂമി വിഷയത്തില്‍ ഇനി തീരുമാനം കോടതിയുടേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. മുനമ്പത്ത് ഇനി എന്താണ് വേണ്ടതെന്ന് ഹൈക്കോടതി പറയട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കണ്ണൂരില്‍ പ്രതികരിച്ചു. […]

Keralam

‘കേരളത്തിലെ സിപിഐഎം എന്താണ് കാണിക്കുന്നത്, ദേവസ്വം ബോർഡ്‌ ക്ഷേത്രങ്ങളിൽ പുഷ്പനെ അറിയാമോ എന്ന പാട്ടാണ് പാടുന്നത്, ബിജെപിക്ക് വഴിയൊരുക്കുന്നു’; വി ഡി സതീശൻ

കേരളത്തിലെ ലഹരി മാഫിയയുടെ രാഷ്ട്രീയ രക്ഷക്ർതൃത്വം സിപിഐഎം ഏറ്റെടുത്തിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിൽ നിന്ന് പിന്മാറാൻ സിപിഐഎം തയ്യാറാകണം. ലഹരി മാഫിയയുമായി യുവജന വിദ്യാർഥി സംഘടനകൾക്ക് ബന്ധം ഉണ്ട്. ആ സംഘടനകൾക്ക് സംരക്ഷണം നൽകുന്നത് സിപിഐഎംഎന്നും വി ഡി സതീശൻ ആരോപിച്ചു. താൻ ഇക്കാര്യം […]

Keralam

സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കാത്തതില്‍ പരസ്യപ്രതിഷേധം: എ പത്മകുമാറിനെതിരായ നടപടി സംസ്ഥാന സെക്രട്ടേറിയറ്റിലെന്ന് സൂചന

സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കാത്തതില്‍ പരസ്യപ്രതിഷേധം നടത്തിയ എ പത്മകുമാറിനെതിരായ നടപടി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയായേക്കും. ഇന്ന് ചേര്‍ന്ന സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ പത്മകുമാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. പാര്‍ട്ടിക്കെതിരെ മുന്‍ […]

Keralam

‘ആശാവർക്കേഴ്സിന്റെ വേതനം കൂട്ടും, കേരളത്തിന് മുഴുവൻ കുടിശികയും നൽകിയിട്ടുണ്ട്’; ജെ പി നദ്ദ

കേരളത്തിലെ ആശാവർക്കേഴ്സിന്റെ സമരത്തിൽ സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ തള്ളി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. കേരളത്തിന് മുഴുവൻ കുടിശികയും നൽകിയെന്നും എന്നാൽ പണം വിനിയോഗിച്ചതിന്റെ വിവരങ്ങൾ സംസ്ഥാനം കൈമാറിയിട്ടില്ലെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു. ആശാവർക്കേഴ്സിന്റെ വേതനം കൂട്ടുമെന്നും ജെ പി നദ്ദ വ്യക്തമാക്കി. സിപിഐ അംഗം പി […]

Keralam

പരാമർശങ്ങൾ തെറ്റായിപ്പോയി, പാർട്ടിക്കാരനെന്ന നിലയിൽ പരസ്യ പ്രതികരണം പാടില്ലായിരുന്നു; സിപിഐഎം ന് വഴങ്ങി എ പത്മകുമാർ

സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ നടത്തിയ പരസ്യ പ്രതികരണം തെറ്റായിപ്പോയെന്ന് എ പത്മകുമാർ. ഒരു ആശയത്തിന്റെ പിന്നാലെയാണ് താൻ നിൽക്കുന്നത്. മന്ത്രി വീണാ ജോർജിനെതിരായ പരാമർശം വ്യക്തിപരമല്ല. കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഇത്തരം പ്രശ്‌നങ്ങൾ വന്നപ്പോൾ അതിൽ പ്രതികരണം നടത്തിയതാണ്.പാർട്ടിക്കാരനെന്ന നിലയിൽ പരസ്യ പ്രതികരണം പാടില്ലായിരുന്നുവെന്നും മറ്റൊരാളാണ് ഇത്തരത്തിൽ സംസാരിച്ചതെങ്കിൽ […]

Keralam

‘വിവാദങ്ങൾ അവസാനിപ്പിക്കണം’; എ. പത്മകുമാറിനോട് ആവശ്യപ്പെട്ട് എ.കെ ബാലന്‍

പത്തനംതിട്ടയിലെ സിപിഐഎം നേതാവ് എ. പത്മകുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടർന്ന് സിപിഐഎം. മുതിർന്ന നേതാവ് എ കെ ബാലന്‍, പത്മകുമാറുമായി സംസാരിച്ചു. വിവാദങ്ങൾ അവസാനിപ്പിക്കാൻ എ.കെ ബാലന്‍ ആവശ്യപ്പെട്ടു. നാളെ പത്തനംതിട്ട സിപിഐഎം ജില്ലാ കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് നീക്കം. സിപിഐഎം സംസ്ഥാന സമതിയിയിലേക്ക് പരിഗണിക്കാത്തതില്‍ എ പത്മകുമാര്‍ […]

Keralam

‘എം മുകേഷ് ഇവിടെ തന്നെയുണ്ട്, ജോലി തിരക്ക് കാരണമാണ് വരാഞ്ഞത്’; കൊല്ലം എംഎൽഎ സിപിഐഎം സംസ്ഥാന സമ്മേളന വേദിയിൽ

കൊല്ലത്ത് സിപിഐഎം സംസ്ഥാന സമ്മേളന വേദിയിൽ മൂന്നാം ദിവസം എം മുകേഷ് എംഎൽഎ എത്തി. പാർട്ടി സമ്മേളനത്തിൽ സ്ഥലം എംഎൽഎയുടെ അസാന്നിധ്യം ഏറെ ചർച്ചയായിരുന്നു. എം മുകേഷ് ഇവിടെ തന്നെയുണ്ടെന്നാണ് ചോദ്യങ്ങളോട് എംഎൽഎ പ്രതികരിച്ചത്. ജോലി തിരക്ക് കാരണമാണ് സമ്മേള വേദിയിൽ എത്താൻ കഴിയാതിരുന്നത്. ലോഗോ പ്രകാശനത്തിന് താൻ […]

Keralam

‘ഭരണം കഴിയാറായപ്പോള്‍ പൊതുമേഖലയെ സിപിഐഎം വിറ്റുതുലച്ചാല്‍ വമ്പിച്ച ജനകീയ പ്രതിരോധം തീര്‍ക്കും’: കെ.സുധാകരന്‍ എംപി

ഭരണം കഴിയാറായപ്പോള്‍ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കാനുള്ള സിപിഐഎമ്മിന്റെ നീക്കത്തിനെതിരേ വമ്പിച്ച ജനകീയ പ്രതിരോധമുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റപ്പോള്‍ അതിനെതിരേ വന്‍ പ്രചാരണവും സമരങ്ങളും നടത്തിയ പാര്‍ട്ടിയാണിപ്പോള്‍ യുടേണടിച്ചിരിക്കുന്നത്. കേരളത്തിന്റെ പൊതുസ്വത്താണ് പൊതുമേഖലാ സ്ഥാപനങ്ങള്‍. ഭരണം തീരാറാകുമ്പോള്‍ അവ വിറ്റ് […]

Keralam

‘സോഷ്യൽ മീഡിയയിൽ ഫാൻസിനെ കൂട്ടൽ മാത്രമാകരുത് നേതാക്കളുടെ ലക്ഷ്യം’; സിപിഐഎം പ്രവർത്തന റിപ്പോർട്ട്

സോഷ്യൽ മീഡിയയിൽ ഫാൻസിനെ കൂട്ടൽ മാത്രമാകരുത് നേതാക്കളുടെ ലക്ഷ്യമെന്ന് സിപിഐഎം പ്രവർത്തന റിപ്പോർട്ടിൽ പരാമർശം. സ്റ്റേറ്റ് കമ്മിറ്റിയിലെ യുവ നിര കൂടുതൽ സജീവമാകണമെന്നാണ് നിർദേശം. സോഷ്യൽ മീഡിയയിൽ ആക്ടീവാകുന്ന സംസ്ഥാന നേതാക്കളെ കൊണ്ട് പാർട്ടിക്കെന്ത് ഗുണമെന്ന് കൂടി ചിന്തിക്കണമെന്നും പ്രവർത്തന റിപ്പോർട്ടിൽ പരാമർശമുണ്ട് . അതേസമയം രണ്ടാം പിണറായി […]

Keralam

‘ലീഗ് ഒരു വര്‍ഗീയ കക്ഷിയുമായും കൂട്ടുകൂടിയിട്ടില്ല’ ; എം വി ഗോവിന്ദന് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി

ലീഗ് ഒരു വര്‍ഗീയ കക്ഷിയുമായും കൂട്ടുകൂടിയിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യം ചേരുന്നുവെന്നും അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസാണെന്നുമുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിമര്‍ശനത്തിന് മറുപടിയായാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സിപിഎം ചര്‍ച്ച ചെയ്യുന്നത് അവരുടെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സമ്മേളനത്തില്‍ പലതും […]