Keralam

സിഎഎ: ബഹുജന പ്രക്ഷോഭത്തിന് സിപിഎം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപിയുടെ വർഗ്ഗീയ ഇടപെടലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിയമം നടപ്പാക്കില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. അത് മുഖ്യമന്ത്രി നൽകിയ ഉറപ്പാണ്. ഇതിനെതിരെ മുഖ്യമന്ത്രി അടക്കം പങ്കെടുക്കുന്ന ബഹുജന റാലി സംഘടിപ്പിക്കും. സിഎഎ സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാൻ […]

Banking

പറവൂർ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവ്

കൊച്ചി: എറണാകുളം പറവൂർ സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സിപിഎം പ്രാദേശിക നേതാക്കള്‍ ഉൾപ്പെടെ 24 പേർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഉത്തരവിട്ടത്. ബാങ്ക് മുൻ പ്രസിഡന്‍റുമാരും ഇപ്പോഴത്തെ പ്രസിഡന്‍റും മുൻ സെക്രട്ടറിമാരും ഇപ്പോഴത്തെ സെക്രട്ടറിയുമടക്കമുള്ളവര്‍ക്കെതിരെയാണ് കോടതി […]

Keralam

ടി വി രാജേഷിന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല

കണ്ണൂർ:  സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ടി വി രാജേഷിന്. പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിലാണ് ടിവി രാജേഷിന് ചുമതല നൽകാൻ തീരുമാനിച്ചത്.  എം. വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ടി വി രാജേഷിൻ്റെ പേര് നിർദ്ദേശിക്കുകയും ജില്ലാ കമ്മിറ്റി അംഗീകാരം നൽകുകയും […]

Keralam

വടകര ലോക്സഭാ മണ്ഡലങ്ങളിൽ വിജയപ്രതീക്ഷയിൽ ഇടതു സ്ഥാനാർഥികൾ

കോഴിക്കോട് : വിജയ പ്രതീക്ഷയിൽ കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളിലെ ഇടത് സ്ഥാനാർത്ഥികൾ.  കോഴിക്കോട് മണ്ഡലം ഇക്കുറി ഇടതുമുന്നണി തിരിച്ചു പിടിക്കുമെന്നും ടി പി ചന്ദ്രശേഖരൻ വധക്കേസ് വിധി തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം പ്രതികരിച്ചു.  ടി.പി കേസ് വിധി തെരഞ്ഞെടുപ്പിനെ ബാധിക്കില്ല.  സിറ്റിംഗ് […]

Keralam

‘രാഷ്ട്രീയത്തിനപ്പുറം സ്ത്രീകൾ ഇത് ഏറ്റെടുക്കും’; എറണാകുളത്തെ സിപിഐഎം സ്ഥാനാർത്ഥി കെ ജെ ഷൈൻ

കൊച്ചി: പാർട്ടി നൽകിയത് വലിയ അംഗീകാരമെന്ന് എറണാകുളത്തെ സിപിഐഎം സ്ഥാനാർത്ഥി കെ ജെ ഷൈൻ പറഞ്ഞു. ഇത് സ്ത്രീകൾക്ക് സിപിഐഎം നൽകുന്ന പരിഗണനയുടെ തെളിവാണ്. സ്ത്രീ സമൂഹത്തിന് കിട്ടുന്ന അം​ഗീകാരമാണ്. രാഷ്ട്രീയത്തിനപ്പുറം സ്ത്രീകൾ ഇത് ഏറ്റെടുക്കും. സമൂഹത്തിൻ്റെ എല്ലാ മേഖലയിൽ നിന്നും ഉറച്ച പിന്തുണ ലഭിക്കുമെന്നും കെ ജെ […]

Keralam

ടി പി കേസിലെ ഹൈക്കോടതി വിധി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആയുധമാക്കും

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ വന്ന ടി പി വധക്കേസിലെ ഹൈക്കോടതി വിധി വടകരയിൽ ചർച്ചയാക്കാനൊരുങ്ങി കോൺഗ്രസ്. ഇടത് കോട്ടയായിരുന്ന വടകര തിരിച്ചുപിടിക്കാൻ ജനകീയ മുഖമായ കെ കെ ശൈലജയെ ഇറക്കുവാനാണ് സിപിഐഎം പദ്ധതി. ഈ അവസരത്തിലാണ് ടി പി ചന്ദ്രശേഖരൻ വധം വീണ്ടും സജീവ ചർച്ചയാകുന്നത്. […]

Keralam

പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും സാധ്യത; സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പ്രാഥമിക ചർച്ചകള്‍ക്കായി സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത്. 15 സീറ്റുകളിലെക്കുള്ള സ്ഥാനാർത്ഥി സാധ്യതകളാണ് നേതൃയോഗം പരിഗണിക്കുന്നത്. മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും പരിഗണന കിട്ടിയേക്കുമെന്നാണ് സൂചന. ഈ മാസം അവസാനത്തോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.    

District News

സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം; കാഞ്ഞിരപ്പള്ളിയില്‍ സിപിഐഎം, കേരള കോണ്‍ഗ്രസ് (എം) ഭിന്നത

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സിപിഐഎം-കേരള കോണ്‍ഗ്രസ്(എം) ഭിന്നത. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഭിന്നതയ്ക്ക് കാരണം. രണ്ട് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങള്‍ വേണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചു. എന്നാല്‍ സിപിഐഎം ഇതില്‍ തീരുമാനം അറിയിച്ചില്ല. തുടര്‍ന്ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കേരള കോണ്‍ഗ്രസ് (എം) […]

Keralam

ആരെങ്കിലും മുന്നണിമാറ്റത്തിനായി വെള്ളം അടുപ്പത്തുവച്ചിട്ടുണ്ടെങ്കിൽ ആ തീ കത്താൻ പോകുന്നില്ല; സാദിഖലി ശിഹാബ് തങ്ങൾ

വയനാട്: മുസ്ലിം ലീഗ് സി.പി.എമ്മുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. യു.ഡി.എഫിൽ നിന്ന് പോകുന്നതിനേക്കാൾ ആയിരം ഇരട്ടി കാരണങ്ങൾ മുന്നണിയിൽ ഉറച്ചുനിൽക്കാനുണ്ട്. ആരെങ്കിലും മുന്നണിമാറ്റത്തിനായി വെള്ളം അടുപ്പത്തുവച്ചിട്ടുണ്ടെങ്കിൽ ആ തീ കത്താൻ പോകുന്നില്ലെന്നും തങ്ങൾ പറഞ്ഞു. യു.ഡി.എഫിനെ ശക്തിപ്പെടുത്തുക എന്ന ഉത്തരവാദിത്തത്തിൽനിന്ന് ഒരിഞ്ച് […]

District News

കൂട്ടിക്കലിൽ സ്നേഹവീടുകളൊരുങ്ങി, താക്കോൽ ​ദാനം നാളെ

കോട്ടയം: കൂട്ടിക്കൽ തേമ്പുഴയിൽ സിപിഐഎം നിർമിച്ച 25 സ്നേഹ വീടുകളുടെ താക്കോൽദാനം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഉരുൾപൊട്ടലിൽ കിടപ്പാടം നഷ്ടമായ 25 കുടുംബങ്ങൾക്കാണ് പാർട്ടി വീട് നിർമ്മിച്ച് നൽകുന്നത്. 2021 ഒക്ടോബർ 16നാണ് കൂട്ടിക്കലിനെ പ്രളയം തകർത്തത്. കാഞ്ഞിരപ്പള്ളി ഏരിയായിലെ മുഴുവൻ പാർട്ടിയംഗങ്ങളിൽ നിന്നും പണംസ്വരൂപിച്ച് […]