Keralam

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇരട്ട വോട്ട് കണ്ടെത്തിയെന്ന പരാതിയില്‍ നിലപാട് കടുപ്പിച്ച് അടൂര്‍ പ്രകാശ്

കൊച്ചി: ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഇരട്ട വോട്ട് കണ്ടെത്തിയെന്ന പരാതിയില്‍ നിലപാട് കടുപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്. ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും 100 ഇരട്ടവോട്ട് വീതം താന്‍ എടുത്തുപറഞ്ഞിരുന്നു. എന്നാല്‍ ഈ കണക്ക് പോലും കളക്ടര്‍ പരിശോധിച്ചില്ല. അത് അംഗീകരിക്കാനാകില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. […]

Keralam

വടകരയിൽ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി കോൺഗ്രസ്

വടകരയിൽ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി കോൺഗ്രസ് ഹൈക്കോടതിയിൽ. മരിച്ചവർ, വിദേശത്തുള്ളവർ തുടങ്ങിയവരുടെ പേരിൽ കള്ളവോട്ട് ചെയ്യാൻ നീക്കമെന്ന് ആരോപണം. കേന്ദ്രസേനയെ വിന്യസിക്കണമെന്ന് കോൺഗ്രസ്. പോളിംഗ് സ്റ്റേഷനുകളിൽ ക്യാമറ നിരീക്ഷണം വേണം. പാനൂർ സ്ഫോടനവും കോൺഗ്രസ് ഹർജിയിൽ പരാമർശിച്ചു. ആറ്റിങ്ങലിൽ വോട്ടിരട്ടിപ്പ് ആരോപണമാണ് കോൺഗ്രസ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ഉന്നയിക്കുന്നത്. […]

Keralam

മുഖ്യമന്ത്രി സർക്കാർ നേട്ടങ്ങളെ കുറിച്ച് മിണ്ടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി സർക്കാർ നേട്ടങ്ങളെ കുറിച്ച് മിണ്ടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെ കുറിച്ച് ഓർമിപ്പിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയാണ് മുഖ്യമന്ത്രി നേട്ടങ്ങളെ കുറിച്ച് മിണ്ടാത്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാർ എന്ന് കേട്ടാൽ ജനങ്ങൾക്ക് വാശി കൂടും എന്നത് കൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാത്തത്. കഴിഞ്ഞ 8 വർഷമായി […]

Keralam

ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തൃശ്ശൂർ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയും എൻഡിഎയും എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്താവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി സിപിഐഎം ഡീൽ കോൺഗ്രസിൻ്റെ മോഹം മാത്രമാണെന്നും രാഷ്ട്രീയ ചെറ്റത്തരം കാട്ടുന്ന പാർട്ടിയല്ല സിപിഐഎമ്മെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോൺഗ്രസ് കേരള വിരുദ്ധ […]

Keralam

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സുപ്രധാന വഴിത്തിരിവ്

കരുവന്നൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സുപ്രധാന വഴിത്തിരിവ്. തട്ടിപ്പിൽ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്ന് ഇഡി പിഎംഎൽഎ കോടതിയിലറിയിച്ചു. ഏകദേശം 108 കോടി രൂപയുടെ സ്വത്താണ് ഇഡി ഇത്തരത്തിൽ കണ്ടുകെട്ടിയത്. തങ്ങൾ നിക്ഷേപിച്ച പണം വീണ്ടുകിട്ടാൻ സഹായിക്കണമെന്ന് നിക്ഷേപകരിൽ ഒരാൾ നൽകിയ ഹർജി […]

Keralam

പാനൂർ ബോംബ് സ്ഫോടന കേസിൽ പോലീസിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ

കണ്ണൂർ: പാനൂർ ബോംബ് സ്ഫോടന കേസിൽ പോലീസിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കുറ്റക്കാരെങ്കിൽ പോലീസ്‌ അറസ്റ്റ് ചെയ്യും. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്. മുഖം നോക്കാതെ നടപടി എടുക്കും. പാർട്ടി നോക്കി നിലപാട് എടുക്കില്ല. പോലീസ്‌ ജാഗ്രതയോടെ പ്രവർത്തിക്കുന്നത് കൊണ്ടാണ് പലരും പിടിക്കപ്പെടുന്നത്. […]

Keralam

കെ ഫോണ്‍ പദ്ധതിയില്‍ കോടികളുടെ അഴിമതി; പ്രതിപക്ഷ നേതാവ്

കൊച്ചി: ഭരണനേട്ടം എണ്ണി പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും കെ ഫോണിൽ നടന്നത് കോടികളുടെ അഴിമതിയാണെന്നുമുള്ള ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് കിടക്കുകയാണ്. കെ ഫോണ്‍ ഇതുവരെ പൂര്‍ത്തിക്കിയിട്ടില്ല. കമ്പനി കരാര്‍ ഉപേക്ഷിച്ചു 50 ശതമാനം ടെണ്ടര്‍ തുക വര്‍ദ്ധിപ്പിച്ചു.  കമ്പനികള്‍ക്ക് കോടികള്‍ […]

India

ഇൻഡ്യ സഖ്യത്തിനൊപ്പം ആന്ധ്ര പിടിക്കാൻ സിപിഐഎം; ഒരു ലോക്സഭ സീറ്റും എട്ട് നിയമസഭ സീറ്റും നൽകും

ഹൈദരാബാദ്: ഇൻഡ്യ സഖ്യത്തിൻ്റെ സീറ്റ് പങ്കുവെക്കൽ കരാറിൻ്റെ ഭാ​ഗമായി സീറ്റ് വിഭജനത്തിൽ ഒരു ലോക്സഭ സീറ്റും എട്ട് നിയമസഭ സീറ്റും സിപിഐമ്മിന് പങ്കുവെച്ച് കോൺ​ഗ്രസ്. ആന്ധ്രപ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് വൈ എസ് ശർമിളയാണ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അറിയിച്ചത്. പട്ടികജാതി സംവരണ മണ്ഡലമായ അരക്കുലാണ് സിപിഐഎം […]

Keralam

പാനൂർ ബോംബ് സ്ഫോടനക്കേസ്: എൻഐഎ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

പാലക്കാട്: പാനൂർ ബോംബ് സ്ഫോടനക്കേസ് എൻഐഎക്കൊണ്ട് അന്വേഷിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിന്‍റെ തുടക്കം മുതൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കേസിലുൾപ്പെട്ടവരെ രക്ഷിക്കാൻ ശ്രമം നടത്തുന്നതിനാൽ കേന്ദ്ര ഏജൻസി തലത്തിലുള്ള അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുകൊണ്ടുവരാനാകൂയെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനക്കേസുകൾ സ്വഭാവികമായും അന്വേഷിക്കേണ്ടത് എൻഐഎ പോലുള്ള […]

Keralam

ഹൈക്കോടതി വിധി വിചിത്രവിധിയെന്ന് സിപിഎം നേതാവ് എം സ്വരാജ്

കൊച്ചി: തൃപ്പുണുത്തുറ എംഎല്‍എ കെ ബാബുവിന് അനുകൂലമായ ഹൈക്കോടതി വിധി വിചിത്രവിധിയെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഹൈക്കോടതിയില്‍ തെളിവുകളെല്ലാം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. വിധി മറിച്ചാണ് വന്നിരിക്കുന്നതെന്നും സ്വരാജ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കെ ബാബു വിജയിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള തൻ്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു […]