Keralam

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നതര്‍ക്ക് കുരുക്കായി മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നതര്‍ക്ക് കുരുക്കായി മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി. തെരഞ്ഞെടുപ്പ് ഫണ്ടിനായി 45 ലക്ഷം രൂപ വാങ്ങിയ യുഡിഎഫ് എംപി 15 ലക്ഷം രൂപ മാത്രം തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കിയെന്ന് ഉള്‍പ്പെടെ അനന്തു കൃഷ്ണന്‍ പൊലീസിനോട് പറഞ്ഞു. എറണാകുളം ജില്ലയിലെ യുഡിഎഫ് എംഎല്‍എ 7 ലക്ഷം […]

India

മത്സരിച്ച ആറ് സീറ്റിലും 500 വോട്ടുകള്‍ തികച്ചു നേടാനായില്ല; നോട്ടയ്ക്കും പിന്നില്‍; ഡല്‍ഹിയില്‍ ഇടത് പാര്‍ട്ടികളുടെ സ്ഥിതി ഇങ്ങനെ

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് കനത്ത നാണക്കേട്. ആറ് സീറ്റില്‍ മത്സരിച്ച ഇടത് സ്ഥാനാര്‍ഥികള്‍ക്ക് ഒന്നില്‍ പോലും 500 വോട്ടുകള്‍ തികച്ചു നേടാന്‍ ആയില്ല. ആറ് മണ്ഡലങ്ങളിലും നോട്ടയ്ക്കും ഏറെ പിന്നിലാണ് ഇടത് പാര്‍ട്ടികള്‍. ദേശീയ പാര്‍ട്ടിയായ സിപിഐഎം രണ്ട് സീറ്റുകളില്‍ ആണ് ഡല്‍ഹി നിയമ സഭ […]

Uncategorized

‘എം എം മണിയുടെ പ്രസ്താവനകൾ പാർട്ടിയെ കുഴപ്പത്തിലാക്കുന്നു’; സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം

സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ എം എം മണിക്ക് വിമർശനം. എംഎം മണിയുടെ പ്രസ്താവനകൾ പലപ്പോഴും പാർട്ടിയെ കുഴപ്പത്തിലാക്കുന്നു. നാടൻ പ്രയോഗം എന്ന പേരിൽ നടത്തുന്ന പരാമർശങ്ങൾ അതിരുകടക്കുന്നുവെന്നും നേതാക്കൾ വിമർശിച്ചു. മന്ത്രി റോഷി അഗസ്റ്റിനും കേരള കോൺഗ്രസ് എമ്മിനും ആഭ്യന്തര വകുപ്പിനെതിരെയും പാർട്ടിയിൽ വിമർശനം ഉയർന്നിരുന്നു. പാര്‍ട്ടിക്കാര്‍ […]

Keralam

ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ തടയും: കെ.സുധാകരന്‍ എംപി

കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഇന്ധന സെസും മോട്ടാര്‍ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പിടിക്കുന്നതിന് പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്ന തീരുമാനവുമായി സര്‍ക്കാര്‍ […]

Keralam

എറണാകുളത്ത് സിപിഐ – സിപിഐഎം സംഘർഷം; സിപിഐ നേതാവിന് പരുക്ക്

എറണാകുളം വൈപ്പിൻ മാലിപ്പുറത്ത് സിപിഐ – സിപിഐഎം സംഘർഷം. സിപിഐ എളങ്കുന്നപുഴ ലോക്കൽ കമ്മിറ്റി അംഗം ജിതേഷിന് പരുക്കേറ്റു. സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് പരാതി. മത്സ്യ സേവ സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. എന്നാൽ സിപിഐയുടെ ആരോപണം സിപിഐഎം നിഷേധിച്ചു. അതേസമയം 24-ാം പാർടി […]

Keralam

എം.മെഹബൂബ്‌ സിപിഐഎം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തിരഞ്ഞെടുത്തു. വടകരയിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് പുതിയ സെക്രട്ടറിയെയും ജില്ലാ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തത്. മൂന്ന് ടേം പൂർത്തിയാക്കിയ പി മോഹനൻ മാസ്റ്റർ സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തിരഞ്ഞെടുത്തത്. നിലവിൽ കൺസ്യൂമർ ഫെഡ് ചെയർമാനും […]

Keralam

‘കേരളത്തിൽ ഭൂരിപക്ഷ വർഗീയതക്കെതിരെ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുന്നു; രണ്ടും ഇവിടെ വേണ്ട’; മുഖ്യമന്ത്രി

കേരളത്തിൽ ഭൂരിപക്ഷ വർഗീയതക്കെതിരെ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ആത്മഹത്യാപരവും അപകടകരവുമാണ്. രണ്ടും ഇവിടെ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷം ഇതിനെ എതിർക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ സിപിഐഎം സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യുഡിഎഫ് നാല് വോട്ടിനായി വർഗീയതയെ […]

Keralam

ആലപ്പുഴ സിപിഐഎമ്മിലെ വിഭാഗീയത; കൊഴിഞ്ഞു പോക്കിന് കാരണം നേതാക്കന്മാർ തമ്മിലുള്ള വ്യക്തിവൈരാഗ്യമെന്ന് മുഖ്യമന്ത്രി

ആലപ്പുഴ സിപിഐഎമ്മിലെ വിഭാഗീയതയിൽ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവർത്തകരുടെ കൊഴിഞ്ഞു പോക്കിന് കാരണം നേതാക്കന്മാർ തമ്മിലുള്ള വ്യക്തിവൈരാഗ്യമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളന ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടും മുതിർന്ന നേതാവ് ജി സുധാകരൻ വിട്ടുനിന്നു. മുകളിൽ നിന്ന് ആരും സംരക്ഷിക്കാൻ ഇല്ലാഞ്ഞിട്ടും വിഭാഗീയ പ്രവർത്തനം […]

Uncategorized

വീണ്ടും സിപിഐഎം വിപ്പ് ലംഘനം; തോട്ടപ്പുഴശ്ശേരി പഞ്ചായത്തില്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തോറ്റു

പത്തനംതിട്ടയില്‍ വീണ്ടും സിപിഐഎം വിപ്പ് ലംഘനം. തോട്ടപ്പുഴശ്ശേരി പഞ്ചായത്തില്‍ പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി തോറ്റു. പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍സ് ചെയ്യപ്പെട്ട ആര്‍ കൃഷ്ണകുമാര്‍ ആണ് പുതിയ പ്രസിഡന്റ്. കോണ്‍ഗ്രസ് പ്രതിനിധികളും സിപിഎമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 4 പേരും ഒന്നിച്ചതോടെയാണ് സിപിഐഎം സ്ഥാനാര്‍ഥി അജിത ടി ജോര്‍ജ് തോറ്റത്. […]

Keralam

പെട്ടി വിവാദത്തിൽ എൻ.എൻ കൃഷ്ണദാസിന് സിപിഐഎമ്മിന്റെ താക്കീത്; ഐ.സി ബാലകൃഷ്ണൻ രാജിവെക്കണമെന്നും എം.വി ​ഗോവിന്ദൻ

പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ പെട്ടിവിവാദ പരാമർശത്തിൽ സിപിഐഎം സംസ്ഥാന സമിതിയംഗം എൻ എൻ കൃഷ്ണദാസിന് താക്കീത്. കൃഷ്ണദാസിന്റെ നിലപാട് പാർട്ടി നിലപാടിന് വിരുദ്ധമായിരുന്നു. എൻ എൻ കൃഷ്ണദാസിന്റെ പ്രതികരണങ്ങൾ പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന പ്രതീതിയുണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പെരിയ ഇരട്ടക്കൊലക്കേസിൽ പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കിയതിനെതിരെ ഏതറ്റം […]