Keralam

വഞ്ചിയൂരില്‍ റോഡ് അടച്ച് സിപിഐഎം ഏരിയാ സമ്മേളനം; പാളയം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്റ്റേജ് കെട്ടി

തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് അടച്ച് സിപിഐഎം ഏരിയാ സമ്മേളനം. പാളയം ഏരിയാ സമ്മേളനത്തിനായാണ് റോഡ് അടച്ച് സ്റ്റേജ് കെട്ടിയത്. ഇതിന് പിന്നാലെ റോഡിന്റെ ഒരു വശത്ത് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വേദി കെട്ടിയത് മുതല്‍ റോഡിന്റെ ഒരു വശത്ത് കൂടിയുള്ള ഗതാഗതം തടസപ്പെട്ടു. ജില്ലാ കോടതിക്ക് സമീപമാണ് റോഡ് […]

Keralam

പോലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നുണ്ടെന്ന് ബോധിപ്പിക്കും; നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ

കണ്ണൂർ മുൻ എ ഡി എം കെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ. ഹൈക്കോടതിയിൽ നാളെ നിലപാട് അറിയിക്കും. സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പോലീസ് കേസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്ന് ബോധിപ്പിക്കുമെന്നും കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം നടത്തുമെന്നും സർക്കാർ വ്യക്തമാക്കി. നവീൻ ബാബുവിന്‍റെ […]

Keralam

കരുവന്നൂർ കേസ്; CPIM നേതാവിന് ജാമ്യം നൽകിയതിനെതിരെ ഇ. ഡി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ സിപിഐഎം നേതാവിന് ജാമ്യം നൽകിയതിനെതിരെ ഇ. ഡി.കേസിലെ പ്രതികളായ സിപിഐഎം നേതാവ് പി ആർ അരവിന്ദാക്ഷനും സി കെ ജിൽസിന്റെയും ജാമ്യത്തിനെതിരെ ഇ ഡി അപ്പീൽ നൽകും. സുപ്രീംകോടതിയെ സമീപിക്കാനാണ് ഇ ഡിയുടെ തീരുമാനം. ജാമ്യം നൽകാതിരിക്കാൻ നിലവിൽ കാരണങ്ങൾ […]

Keralam

വീടിന് തൊട്ടടുത്ത് നടക്കുന്ന സിപിഐഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍ നിന്ന് ജി സുധാകരനെ പൂര്‍ണമായി ഒഴിവാക്കി

സിപിഐഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍ നിന്ന് ജി സുധാകരനെ പൂര്‍ണമായി ഒഴിവാക്കി. ഉദ്ഘാടന വേദിയിലേക്ക് സുധാകരന് ക്ഷണം ഉണ്ടായിരുന്നില്ല. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ക്ഷണമില്ല. ജി സുധാകരന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രമാണ് വേദിയിലേക്കുള്ള ദൂരം. സമ്മേളന ദിവസങ്ങളില്‍ അദ്ദേഹം വീട്ടില്‍ തന്നെയുണ്ട്. നിലവില്‍ സിപിഐഎം ജില്ലാ […]

Keralam

‘ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ സിപിഐഎമ്മിന് എന്തിനാണ് സങ്കടം?’ ; പരിഹസിച്ച് വി ഡി സതീശന്‍

ബിജെപിക്ക് വോട്ട് കുറഞ്ഞതിന് സിപിഐഎമ്മിന് എന്തിനാണ് സങ്കടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇ ശ്രീധരന് ലഭിച്ചിരുന്നുവെന്നും ആ വോട്ടുകളില്‍ നല്ലൊരു ഭാഗം രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചു പിടിച്ചുവെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. അതെങ്ങനെയാണ് എസ്ഡിപിഐയുടെ വോട്ടാകുന്നതെന്ന് […]

Keralam

ഭരണഘടനാ വിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാൻ രാജി വെയ്ക്കേണ്ടന്ന് സി.പി.ഐ.എം

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ ഇനിയും രാജി വെയ്ക്കേണ്ടന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. തുടർ നീക്കങ്ങൾക്ക് നിയമോദേശം തേടാനും തീരുമാനം. പത്തനംതിട്ട മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് വൻ തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഭാ​ഗത്ത് നിന്നുണ്ടായത്. പ്രസംഗത്തിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. […]

Keralam

‘ഓടി നടക്കാൻ പറ്റുന്നവർ പാർട്ടിയിലേക്ക് വരട്ടെ’; അയിഷ പോറ്റി സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു

മുന്‍ എം.എല്‍.എയും ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന ട്രഷററുമായ അയിഷ പോറ്റി രാഷ്ട്രീയം വിടുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് ഒഴിവാകുന്നതെന്നും ഓടി നടക്കാൻ പറ്റുന്നവർ പാർട്ടിയിലേക്ക് വരട്ടെയെന്നും അയിഷ പോറ്റി പറഞ്ഞു. ഒന്നും ചെയ്യാൻ കഴിയാതെ കടിച്ചു തൂങ്ങുന്നത് ശരിയല്ലെന്നും അയിഷ പോറ്റി വ്യക്തമാക്കി. ഒന്നരവർഷമായി ആരോ​ഗ്യപ്രശ്നങ്ങൾ […]

Keralam

‘പാർലമെന്റ് തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സിപിഐഎം നേതാക്കൾക്ക് സമനില തെറ്റി’; വി ഡി സതീശൻ

പത്രപ്പരസ്യ വിവാദത്തിൽ പ്രതികരണവുമായി വി ഡി സതീശൻ. സിപിഐഎം വർഗീയത പ്രചരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മതപരമായ ഭിന്നിപ്പുണ്ടാക്കാൻ വേണ്ടിയുള്ള സിപിഐഎം ശ്രമം. പരസ്യം നൽകിയത് മതപരമായി ഭിന്നിപ്പുണ്ടാക്കാനുള്ള ദുരുദ്ദേശത്തോടെയാണ്. പരസ്യം നൽകിയതിന്റെ ഉത്തരവാദി മന്ത്രി എം ബി രാജേഷാണ്. പാർലമെന്റ് തെരെഞ്ഞടുപ്പ് തോൽവിക്ക് […]

Keralam

‘സിപിഐഎം പരസ്യങ്ങൾക്ക് സംഘപരിവാർ ഭാഷ, കാഫിർ സ്ക്രീൻ ഷോട്ടിന്റെ ഗ്ലോറിഫൈഡ് വെർഷൻ’; ഷാഫി പറമ്പിൽ

സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകൾ ഉയർത്തി കാട്ടി സിറാജിലും, സുപ്രഭാതത്തിലും നൽകിയ പത്രപരസ്യത്തിനെതിരെ ഷാഫി പറമ്പിൽ. സിപിഐഎം പരസ്യങ്ങൾക്ക് സംഘപരിവാർ ഭാഷയാണെന്നും വർഗീയ ഭിന്നിപ്പിനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും ഷാഫി പറഞ്ഞു. കാഫിർ സ്ക്രീൻ ഷോട്ടിന്റെ ഗ്ലോറിഫൈഡ് വെർഷൻനാണ് എൽഡിഎഫിന്റെ പുതിയ പത്രപരസ്യമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. എ കെ […]

Keralam

‘ബാബറി മസ്‌ജിദ്‌ തകർത്തത് സംഘപരിവാർ, ഒത്താശ ചെയ്‌തത്‌ കോൺഗ്രസ്’; മുഖ്യമന്ത്രി

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി. സന്ദീപിന്റെ കോൺഗ്രസ് പ്രവേശനം വലതുപക്ഷ മാധ്യമങ്ങൾ മഹത്വവത്‌കരിക്കുന്നു. ഇതുവരെ ചെയ്‌ത കാര്യങ്ങളെല്ലാം മറന്ന് ഒരാളെ മഹാത്മാവായി ചിത്രീകരിക്കുന്നു. ബാബറി മസ്‌ജിദ്‌ തകർത്തത് സംഘപരിവാർ, ഒത്താശ ചെയ്‌തത്‌ കോൺഗ്രസ്. അന്ന് മുസ്ലിം ലീഗ് കോൺഗ്രസിനൊപ്പം നിന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പാണക്കാട് പോയി […]