Keralam

‘ഇത് ഇവിടത്തെ വിഷയം, പാര്‍ട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല, സര്‍ക്കാര്‍ കൈകാര്യം ചെയ്യട്ടെ’; ശബരിമല യുവതീപ്രവേശനത്തില്‍ എംഎ ബേബി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വ്യക്തമായ നിലപാട് പറയാതെ ഒഴിഞ്ഞുമാറി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കേണ്ടതുണ്ടെങ്കില്‍, സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ഉചിതമായ വിധത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും. ഈ വിഷയത്തില്‍ പാര്‍ട്ടിയോട് സുപ്രീംകോടതി നിലപാട് ചോദിച്ചിട്ടില്ല. ഇത് ഇവിടത്തെ വിഷയമാണ്. […]

Keralam

‘സര്‍ക്കാരിന്റെ അതേ നിലപാട് ആകും പാര്‍ട്ടിക്ക് എന്നില്ല; സമയം വരട്ടെ, ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സിപിഎം നിലപാട് പറയേണ്ടപ്പോള്‍ പറയും’ എംവി ഗോവിന്ദന്‍

പാലക്കാട്: ശബരിമല യുവതീപ്രവേശ വിഷയം പാര്‍ട്ടിയും സര്‍ക്കാരും ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ട കാര്യമെന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സുപ്രീം കോടതിയുടെ ബെഞ്ച് പോലും രൂപീകരിച്ചിട്ടില്ല. അത് രൂപീകരിക്കട്ടെ, ആ വിഷയം അപ്പോള്‍ കൈകാര്യം ചെയ്യാമെന്ന് ഗോവിന്ദന്‍ പറഞ്ഞു. ഈ വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് പറയേണ്ട സമയത്ത് പറയും. […]

Keralam

അവാര്‍ഡുകള്‍ക്ക് വേണ്ടിയല്ല ഞങ്ങള്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

കല്‍പ്പറ്റ: അവാര്‍ഡുകള്‍ക്ക് വേണ്ടിയല്ല ഞങ്ങള്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിഎസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട്, അവാര്‍ഡ് സ്വീകരിക്കുന്നതില്‍ പാര്‍ട്ടി നിലപാടിനൊപ്പമെന്ന കുടുംബത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. എംവി ഗോവിന്ദന്റെ വാക്കുകള്‍ ഇങ്ങനെ: ‘ഞങ്ങള്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള […]

Keralam

‘ഞങ്ങള്‍ക്കെല്ലാം സന്തോഷം’; വിഎസിന്റെ പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ സ്വാഗതം ചെയ്ത് സിപിഎം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കിയതിനെ സ്വാഗതം ചെയ്ത് സിപിഎം. അംഗീകാരത്തില്‍ കുടുംബത്തിനൊപ്പം പാര്‍ട്ടിക്കും സന്തോഷമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വി എസും മമ്മൂട്ടിയും ഉള്‍പ്പെടെ എട്ടു മലയാളികള്‍ക്കാണ് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ‘മുമ്പ് പാര്‍ട്ടി […]

Keralam

സിപിഎം നേതാവും മുൻ എംഎൽഎയുമായ ഐഷാ പോറ്റി കോൺഗ്രസില്‍, കൊട്ടാരക്കരയില്‍ മത്സരിച്ചേക്കും

തിരുവനന്തപുരം: സിപിഎം നേതാവും കൊട്ടാരക്കര മുൻ എംഎൽഎയുമായ അഡ്വ. ഐഷാ പോറ്റി കോൺഗ്രസില്‍. തിരുവനന്തപുരം ലോക്‌ഭവനിനു മുന്നില്‍ കെപിസിസി സംഘടിപ്പിച്ച രാപ്പകല്‍ സമരത്തിലാണ് ഐഷാ പോറ്റി എത്തിയതും കോണ്‍ഗ്രസ് ഷാളണിഞ്ഞ് പാര്‍ട്ടിക്കൊപ്പം ചേര്‍ന്നതും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഐഷാ പോറ്റിയെ സ്വീകരിച്ചു. കോണ്‍ഗ്രസ് മെമ്പര്‍ ഷിപ്പ് കെപിസിസി […]

Keralam

പോറ്റിയെ കേറ്റിയേ ഹിന്ദു വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; ‘ബിജെപിയും പ്രചാരണത്തിന് ഉപയോഗിച്ചു’

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള ഇതിവൃത്തമാക്കി രചിച്ച,  ‘പോറ്റിയെ കേറ്റിയേ.. സ്വര്‍ണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു. ഈ പാട്ട് വികാരം വ്രണപ്പെടുന്നതായിട്ട് കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് തോന്നിയതായി ഒരു അഭിപ്രായം കേട്ടിട്ടുണ്ടോ? വിശ്വാസികളുടെ ഭാഗത്തുനിന്ന് […]

India

എസ്‌ഐആര്‍: കേരളത്തിലെ ഹര്‍ജികള്‍ പ്രത്യേകമായി പരിഗണിക്കും; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്

ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍   നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. കേരളത്തിലെ ഹര്‍ജികള്‍ പ്രത്യേകമായി പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, എസ്വിഎന്‍ ഭട്ടി, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കേരളത്തില്‍ അടുത്തമാസം […]

Keralam

ഗൗരിയമ്മയുടെ രാഷ്ട്രീയമാറ്റം വേദനിപ്പിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സാമ്പത്തികവും സാമൂഹികവുമായി ഉയര്‍ന്ന നിലയില്‍ കഴിയാവുന്ന ജീവിത സാഹചര്യങ്ങളുണ്ടായിട്ടും അവ വേണ്ടെന്നുവച്ച് ജനസേവനത്തിനായി പ്രക്ഷുബ്ദമായ വഴികള്‍ തെരഞ്ഞെടുത്തവരാണ് ഗൗരിയമ്മയും അരുണാ റോയിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുവരുടെയും ജീവിതങ്ങള്‍ തമ്മില്‍ ഇത്തരത്തില്‍ സമാനതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെആര്‍ ഗൗരിയമ്മ ഫൗണ്ടേഷന്റെ ഗൗരിയമ്മ പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തകയും ഫെഡറേഷന്‍ […]

Keralam

‘പിഎം ശ്രീ’ കേരളത്തിലെ സര്‍ക്കാര്‍ നടപ്പിലാക്കില്ല, എംഎ ബേബി തന്നെ അതു പറഞ്ഞിട്ടുണ്ട്: ബിനോയ് വിശ്വം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ നിലപാട് കടുപ്പിച്ച് സിപിഐ. വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കാനുള്ള കുറുക്കു വഴിയാണ് ദേശീയ വിദ്യാഭ്യാസ നയ (എന്‍ഇപി) മെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആ എന്‍ഇപിയുമായി ബന്ധിതമാണ് പിഎം ശ്രീ പദ്ധതിയെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി […]

Keralam

പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകയുടെ വീടിന് നേരെ ആക്രമണം

പേരാമ്പ്ര കല്ലോട് സിപിഐഎം പ്രവര്‍ത്തകയുടെ വീടിന് നേരെ ആക്രമണമെന്ന് പരാതി. സിപിഐഎം പ്രവര്‍ത്തക ശ്രീകല സുകുമാരന്റെ വീടിന് നേരെ വെള്ളിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് ശ്രീകലയുടെ വീടിന് നേരെ ആക്രമണമുണ്ടായതെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിതശ്രമത്തിന്റെ ഭാഗമായാണ് […]