Keralam

‘ബ്രാഹ്മണര്‍ക്ക് ബ്രാഹ്മണ സ്ത്രീയില്‍ മക്കള്‍ ഉണ്ടാകുന്നതിനെ പറ്റിയല്ല, കൂടുതല്‍ ഒന്നും പറയുന്നില്ല’; വിവാദ പരാമര്‍ശവുമായി എംവി ഗോവിന്ദന്‍

തൊടുപുഴ: ഇടുക്കി ജില്ലാ സമ്മേളനത്തില്‍ വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബ്രാഹ്മണന്റെ കുട്ടികള്‍ ഉണ്ടാകുന്നത് അഭിമാനമെന്ന് സനാതന ധര്‍മ വക്താക്കള്‍ വിശ്വസിക്കുന്നതായും അത് ബ്രാഹ്മണര്‍ക്ക് ബ്രാഹ്മണ സ്ത്രിയില്‍ ഉണ്ടാകുന്നതിനെപ്പറ്റിയല്ലെന്നും അതിനെപ്പറ്റി കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അത് മഹത്തരമാണെന്നും പറയുന്നതാണ് ആര്‍ഷഭാരത സംസ്‌കാരം. […]

India

പ്രായപരിധി മാനദണ്ഡം: പിണറായിക്ക് ഇളവു നല്‍കുന്നതില്‍ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസില്‍; പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി: പാര്‍ട്ടി ഭാരവാഹിത്വത്തിലെ പ്രായപരിധി മാനദണ്ഡത്തില്‍ പിണറായി വിജയന് ഇളവ് നല്‍കണമോ എന്ന കാര്യം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സിപിഎം കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. 75കഴിഞ്ഞ പിണറായിക്ക് കഴിഞ്ഞ തവണ ഇളവ് നല്‍കിയത് മുഖ്യമന്ത്രിയായതിനാലാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. 24ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് […]

Keralam

മകന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, പാര്‍ട്ടി നല്‍കിയത് വലിയ പിന്തുണ: യു പ്രതിഭ

ആലപ്പുഴ : തന്റെ മകന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴും വിശ്വാസമെന്ന് യു പ്രതിഭ എംഎല്‍എ. മകനുള്‍പ്പെട്ട കഞ്ചാവ് കേസുമായി ബന്ധപ്പെട്ട സംഭവത്തില്‍ വിശദീകരണം നല്‍കുകയായിരുന്നു അവര്‍. ചില മാധ്യമങ്ങള്‍ പ്രത്യേക അജണ്ടയോടെ വാര്‍ത്ത നല്‍കി. മകന്റെ ലഹരിക്കേസിലില്‍ പാര്‍ട്ടിയെ ആരും വലിച്ചിഴയ്‌ക്കേണ്ട. വലിയ വേട്ടയാടലാണ് തനിക്കെതിരെ നടന്നതെന്നും […]

Keralam

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വിപി അനിലിനെ തെരഞ്ഞെടുത്തു

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വിപി അനിലിനെ തെരഞ്ഞെടുത്തു. ജില്ലാ സമ്മേളനം പുതിയ സെക്രട്ടറിയെ ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു. 38 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ജില്ലാ കമ്മറ്റിയില്‍ യുവാക്കാള്‍ക്കും വനിതകള്‍ക്കും വന്‍തോതില്‍ പ്രാതിനിധ്യമുണ്ട്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് എന്‍ ആദിലും പുതിയ കമ്മിറ്റിയില്‍ ഉണ്ട്. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള […]

Keralam

‘മിണ്ടാതിരിക്കാന്‍ പറയാന്‍ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ല’; വിമര്‍ശനം കരുതിക്കൂട്ടി അപമാനിക്കാന്‍ : ജി സുധാകരന്‍

ആലപ്പുഴ: വായില്‍ തോന്നിയത് പറയുന്ന ആളല്ല താനെന്നും, മിണ്ടാതിരിക്കാന്‍ പറയാന്‍ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ലെന്നും മുന്‍മന്ത്രി ജി സുധാകരന്‍. താന്‍ വിശ്രമിക്കുകയൊന്നുമല്ല. അങ്ങനെ പറയാന്‍ പത്തനംതിട്ടയിലെ ആ സുഹൃത്തിന് ആവശ്യമില്ല. അതാരാണെന്ന് താന്‍ അന്വേഷിച്ചിട്ടില്ല. എന്നാല്‍ അത് തന്നെ കേരളം മൊത്തം അപമാനിക്കാന്‍ വേണ്ടിയുള്ള ആക്ഷേപമാണെന്ന് ജി സുധാകരന്‍ […]

Keralam

നടുറോഡില്‍ സിപിഎം സമ്മേളനം: വഴി തടഞ്ഞത് കോടതിയലക്ഷ്യം, കേസ് എടുത്തോ?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ വഴി തടഞ്ഞ് നടുറോഡില്‍ സിപിഎം ഏരിയാ സമ്മേളനം നടത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി, സമ്മേളനം കോടതിയലക്ഷ്യമാണെന്നും കേസ് എടുത്തോയെന്നും ഹൈക്കോടതി ചോദിച്ചു. ഇത്തരം യോഗങ്ങള്‍ക്കെതിരെ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും കോാടതി വിശദീകരണം തേടി. പൊതുജനത്തെ ബുദ്ധിമുട്ടിച്ച് സമ്മേളനം നടത്താന്‍ അനുമതി നല്‍കിയത് […]

Keralam

സിപിഎം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്

തിരുവനന്തപുരം: സിപിഎം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്. രാവിലെ 11 മണിക്ക് ബിജെപി നേതാക്കൾ മധുവിന്‍റെ വീട്ടിലെത്തി ഔദ്യോഗികമായി പാർട്ടിയിലേക്ക് ക്ഷണിക്കുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ ഓഫിസ് അറിയിച്ചു. ഇന്നലെ (ഡിസംബര്‍ 02) രാത്രി മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് […]

Keralam

വയനാട് ദുരന്തസഹായത്തില്‍ കേന്ദ്രത്തിന്റെത് വിപരീത നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: വയനാട് ദുരന്തസഹായത്തില്‍ കേന്ദ്രത്തിന്റെത് വിപരീത നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി മൂന്ന് മാസം കഴിഞ്ഞിട്ടും ധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇത്രയൊന്നും ദുരന്തമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ധനസഹായം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എംവി […]

Keralam

‘ഗൂഢാലോചന’ സെക്രട്ടേറിയറ്റില്‍ ആവര്‍ത്തിച്ച് ഇപി; ‘തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു’

തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം ആത്മകഥയുടെ ഭാഗങ്ങള്‍ പുറത്തു വന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് ഇപി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആവര്‍ത്തിച്ചു. തന്നെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. താന്‍ എഴുതിയ കാര്യങ്ങളല്ല പുറത്തു വന്നത്. ഇത് പുറത്തു വന്നതില്‍ വസ്തുതാപരമായ അന്വേഷണം വേണം, എവിടെ നിന്ന്, എങ്ങനെ മാധ്യമങ്ങൾക്ക് ലഭിച്ചു […]

Keralam

പുറത്തുവന്നത് തന്റെ ആത്മകഥയിലെ ഭാഗങ്ങളല്ല, പിന്നില്‍ തത്പരകക്ഷികളുടെ ഗൂഢാലോചന; പോലീസ് മേധാവിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

തന്റെ ആത്മകഥയെന്ന പേരില്‍ മാധ്യമങ്ങളിലൂടെ ചില ഭാഗങ്ങള്‍ പുറത്തുവന്നതിനെതിരെ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിനു പരാതി നല്‍കി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. ചേലക്കരയിലും വയനാട്ടിലും ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന ദിവസമുണ്ടായ ഈ വിവാദം ആസൂത്രിത ഗൂഢാലോചനയാണെന്ന് ഷെയ്ഖ് ദര്‍വേഷ് സാഹിബിനു നല്കിയ പരാതിയില്‍ അദ്ദേഹം […]