Keralam

‘ബിജെപിയുമായി ചര്‍ച്ച നടത്തി, അവര്‍ കയ്യൊഴിഞ്ഞപ്പോഴാണ് സിപിഎമ്മിലേക്ക് പോയത്’; സരിന് മറുപടിയുമായി വി ഡി സതീശന്‍

തൃശൂർ : സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടഞ്ഞ് കോണ്‍ഗ്രസ് വിട്ട പി സരിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം നേതാക്കള്‍ തനിക്കെതിരെ ഉന്നയിച്ച വാദങ്ങളാണ് ഇപ്പോള്‍ സരിന്‍ പറഞ്ഞത്. തന്നെക്കുറിച്ച് സരിന്‍ പറഞ്ഞത് മന്ത്രി എം ബി രാജേഷ് എഴുതിക്കൊടുത്ത വാചകങ്ങളാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. സിപിഎമ്മുമായി കൂടിയാലോചന […]

Keralam

‘തെരഞ്ഞെടുപ്പല്ലേ, എല്ലാ സാധ്യതകളും ഉപയോഗിക്കും’; സരിനെ തള്ളാതെ സിപിഎം

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പറ്റുന്ന എല്ലാ സാധ്യതകളെയും എല്‍ഡിഎഫ് ഉപയോഗിക്കുമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. തെരഞ്ഞെടുപ്പല്ലേ, എല്ലാ സാധ്യതകളെയും ഉപയോഗിക്കും. അതൃപ്തിയുള്ള കോണ്‍ഗ്രസുകാര്‍ക്ക് കൂടി താല്‍പ്പര്യമുള്ളയാളാകുമോ സ്ഥാനാര്‍ത്ഥിയെന്ന ചോദ്യത്തിന്, ജനങ്ങള്‍ക്ക് മൊത്തത്തില്‍ നല്ല സ്വീകാര്യതയുള്ള ആളായിരിക്കും സിപിഎം സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് ഉള്ളറകളുടെ കാവല്‍ക്കാരനാണ് സരിനെന്നും എ […]

Keralam

സര്‍ക്കാര്‍ വാക്കുപാലിച്ചു; അജിത് കുമാറിനെതിരായ നടപടി രാഷ്ട്രീയമറിയുന്നവര്‍ക്ക് മനസ്സിലാകുമെന്ന് എംവി ഗോവിന്ദന്‍

കണ്ണൂര്‍: എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റിയതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അജിത് കുമാറിനെതിരായ നടപടിക്ക് കാരണമെന്താണെന്ന് രാഷ്ട്രീയം അറിയുന്നവര്‍ക്ക് മനസ്സിലാവുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ വാക്കു പാലിച്ചുവെന്നും എഡിജിപിക്കെതിരെ നടപടി എടുത്തുവെന്നും അദ്ദേഹം പറഞ്ഞു. സിപിഐയില്‍ നിന്ന് ഒരു സമ്മര്‍ദ്ദവുമുണ്ടായിരുന്നില്ല, അന്വേഷണ […]

Keralam

‘എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിജയം’; എഡിജിപിക്കെതിരായ നടപടിയില്‍ പ്രതികരിച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നടപടി സ്വാഗതം ചെയ്യുന്നതായും എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ട കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ പറഞ്ഞതാണ് അദ്ദേഹത്തെ മാറ്റണമെന്ന്. […]

Keralam

പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; നിയമസഭയില്‍ തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി വി അന്‍വര്‍

മലപ്പുറം: നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. താന്‍ പ്രതിപക്ഷത്തിന്റെ ഭാഗമല്ല. തന്നെ ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക് മാറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനു തന്നെയാണ്. തന്നെ പ്രതിപക്ഷമാക്കാനുള്ള വ്യഗ്രത സിപിഎമ്മിനുണ്ടെങ്കില്‍ നമുക്ക് നോക്കാം എന്നും അന്‍വര്‍ പറഞ്ഞു. ഭരണപക്ഷം പുറത്താക്കിയിട്ടുണ്ടെങ്കില്‍ സ്വതന്ത്ര ബ്ലോക്കാക്കി തനിക്ക് അനുവദിക്കേണ്ടി […]

Keralam

‘വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും തള്ളിപ്പറയില്ല’; അന്‍വറിന്റെ പാര്‍ട്ടിയിലേക്ക് ഇല്ലെന്ന് കെ ടി ജലീല്‍

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയെ തള്ളി കെ ടി ജലീല്‍. അന്‍വറിന്റെ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ഇല്ലെന്നും വിയോജിപ്പ് അദ്ദേഹത്തെ അറിയിക്കുമെന്നും കെടി ജലീല്‍ പറഞ്ഞു. സിപിഎം സഹയാത്രികനായി തുടര്‍ന്നും സഹകരിക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസിനെതിരെയും അന്‍വര്‍ ഉന്നയിച്ച […]

Keralam

മാധ്യമങ്ങള്‍ എന്നെ അറ്റാക്ക് ചെയ്യേണ്ട ആവശ്യം എന്ത്?; എല്ലാവിധ ആശംസകളും; പി ശശി

കണ്ണൂര്‍: മാധ്യമങ്ങള്‍ തന്നെ അറ്റാക്ക് ചെയ്യേണ്ട ആവശ്യമെന്താണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ പി ശശി. മുഖ്യമന്ത്രിയും പാര്‍ട്ടിയും പറഞ്ഞിട്ടുണ്ട്. അതിലപ്പുറമൊന്നും വ്യക്തിപരമായി പറയാന്‍ ഇല്ലെന്ന് പി ശശി മാധ്യമങ്ങളോട് പറഞ്ഞു. തലശേരിയില്‍ കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് മാധ്യമള്‍ പ്രതികരണം തേടിയത്. ‘നിങ്ങള്‍ക്ക് […]

Keralam

സ്വര്‍ണക്കടത്തിന്റെ പങ്ക് പറ്റുന്നു, പരാതി നല്‍കാനെത്തുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ വാങ്ങി ശൃംഗരിക്കുന്നു; പി ശശിക്കെതിരായ പരാതി പുറത്തു വിട്ട് പി വി അന്‍വര്‍

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ സിപിഎമ്മിന് നല്‍കിയ പരാതി പുറത്തു വിട്ട് പി വി അന്‍വര്‍ എംഎല്‍എ. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി സര്‍ക്കാരിനെയും പാര്‍ട്ടിയേയും നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് ശശിയുടെ കഴിവും ശേഷിയും ഉപയോഗിക്കാമെന്നാണ് ശശിയെ നിയമിക്കുമ്പോള്‍ […]

Keralam

അന്‍വറിനു പിന്നില്‍ കോണ്‍ഗ്രസ്-ലീഗ്- ജമാ അത്തെ ഇസ്ലാമി കൂട്ടുമുന്നണി: എം വി ഗോവിന്ദന്‍

കണ്ണൂര്‍: പി വി അന്‍വറിനു പിന്നില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ്- ജമാ അത്തെ ഇസ്ലാമി കൂട്ടുമുന്നണിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആരൊക്കെ കൊമ്പു കുലുക്കി വന്നാലും, അതിനെയൊക്കെ അതിജീവിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നിലയില്‍ പാര്‍ട്ടി കേഡര്‍മാരും നേതാക്കന്മാരുമല്ല, അതിനെ അഭിമുഖീകരിച്ചത് കേരളത്തിലെ സാമാന്യജനതയാണ്. ഭൂരിപക്ഷ […]

Keralam

മുഖ്യമന്ത്രിക്കൊപ്പമല്ല, ഇനി ‍ജനങ്ങൾക്കൊപ്പം: കവർ ചിത്രം മാറ്റി പി വി അൻവർ

മലപ്പുറം: വിവാദങ്ങൾക്കിടെ ഫെയ്സ്ബുക്കിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവർചിത്രം നീക്കി നിലമ്പൂർ എംഎൽഎ പി വി അൻവർ. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം ജനങ്ങൾക്കൊപ്പമുള്ള ചിത്രമാണ് അൻവർ പങ്കുവച്ചത്. നേരത്തെ മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ഫോട്ടോയാണ് കവർചിത്രമായി നൽകിയിരുന്നത്. സിപിഎം സെക്രട്ടേറിയറ്റിന്റെ നിർദേശത്തെ തുടർന്ന് അൻവർ പരസ്യ […]