Keralam

‘പാര്‍ട്ടി ജനങ്ങളുടേതാണെന്ന ബോധ്യം വേണം, തിരുത്തേണ്ട പ്രവണതകള്‍ തിരുത്തണം’; തോമസ് ഐസക്ക്

ആലപ്പുഴ: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം നേതൃത്വത്തിനെ വിമര്‍ശിച്ച് മുന്‍മന്ത്രി ഡോ. തോമസ് ഐസക്ക്. പാര്‍ട്ടി ജനങ്ങളുടേതാണെന്ന ബോധ്യം വേണം. തിരുത്തേണ്ട തെറ്റുകള്‍ തിരുത്തണം. ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വൈകിയത് തിരിച്ചടിയായോ എന്ന് പരിശോധിക്കണമെന്നും തോമസ് ഐസക്ക് പറഞ്ഞു. ജനങ്ങളോട് തുറന്ന മനസ്സോടെ സംവദിച്ചു പോകണം. അവരുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും, […]

Local

പാലാ നഗരസഭാ കൗൺസിലറും സിപിഎം പാർലമെന്ററി പാർട്ടി ലീഡറുമായ അഡ്വ. ബിനു പുളിക്കക്കണ്ടത്തെ സിപിഎം പുറത്താക്കി

പാലാ: പാലാ നഗരസഭാ കൗൺസിലറും സിപിഎം പാർലമെന്ററി പാർട്ടി ലീഡറുമായ അഡ്വ ബിനു പുളിക്കക്കണ്ടത്തെ സിപിഎം പുറത്താക്കി. തുടർച്ചയായ അച്ചടക്കലംഘനം കണക്കിലെടുത്ത് നടപടിയെന്ന് സിപിഎം പാലാ ഏരിയ കമ്മറ്റിയുടെ തീരുമാനം ജില്ലാ കമ്മറ്റി അംഗീകരിക്കുകയായിരുന്നു. ജോസ് കെ മാണിയ്ക്ക് രാജ്യസഭാ സീറ്റ് നല്കിയ പാർട്ടിയുടെ നിലപാടിനെതിരെ ബിനു രംഗത്ത് […]

Keralam

‘തോല്‍വിക്ക് കാരണം പിണറായിയുടെ ധാര്‍ഷ്ട്യം, മുഖ്യമന്ത്രി മാറാതെ തിരിച്ചു വരവ് എളുപ്പമല്ല’; സിപിഐ യോഗങ്ങളില്‍ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരെ സിപിഐ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലും ആലപ്പുഴ ജില്ലാ കൗണ്‍സില്‍ യോഗത്തിലും രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പെരുമാറ്റമാണ് ഇടതുമുന്നണിയുടെ പരാജയത്തിന് കാരണമെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും മുഖ്യമന്ത്രി ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റം […]

India

തെലങ്കാനയിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം

ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം. നിലവിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച സീറ്റൊഴികെ ബാക്കി 16 സീറ്റുകളിലും കോൺഗ്രസിലെ സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കാനാണ് തീരുമാനം. സിപിഎം മത്സരിക്കുന്ന ഭോംഗിർ മണ്ഡലത്തിനെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. തെലങ്കാന മുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ രേവന്ത് റെഡിയുമായി സിപിഎം നേതാക്കൾ […]

Keralam

കലാശക്കൊട്ടിനിടെ ആക്രമണം; എംഎൽഎ ഉൾപ്പടെ 150 യുഡിഎഫ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

കൊല്ലം: കരുനാഗപ്പള്ളിയിൽ കൊട്ടിക്കലാശത്തിനിടെയുണ്ടായ ആക്രമണത്തിൽ സി.ആർ.മഹേഷ് എംഎൽഎ അടക്കമുള്ളവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 150 യുഡിഎഫ് പ്രവർത്തകർക്കെതിരെയും കേസെടുത്തു. കലാശക്കൊട്ടിനിടെ സിപിഎം സംസ്ഥാന സമിതി അംഗം സുസൻ കോടിയെ ആക്രമിച്ചെന്ന പരാതിയിലാണ് കേസ്. കൊന്നുകളെയടാ എന്ന ആക്രോശത്തോടെ യുഡിഎഫ് പ്രവർത്തകൻ കമ്പി വടി കൊണ്ട് തല ലക്ഷ്യമാക്കി സൂസനെ ആക്രമിച്ചെന്നും […]

Keralam

വോട്ടിനായി ബിജെപി പണം നല്‍കുന്നു, പൂരം വിവാദവും തിരിച്ച് വിടാന്‍ ശ്രമം നടത്തി;വി എസ് സുനില്‍ കുമാര്‍

തൃശ്ശൂര്‍: തൃശ്ശുൂരില്‍ ത്രികോണ മത്സരമുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാര്‍. മണ്ഡലത്തില്‍ ബിജെപി അടക്കമുള്ളവര്‍ രാഷ്ട്രീയ ധാര്‍മ്മികത ഇല്ലാത്ത പ്രവര്‍ത്തനം നടത്തുകയാണ്. വ്യാജ പ്രചാരണം ഇരുമുന്നണികളില്‍ നിന്നുമുണ്ടാകുന്നുണ്ട്. ഒളരി ശിവരാമപുരം കോളനിയില്‍ ബിജെപി പണം നല്‍കുന്നു. പൂരം വിവാദവും തനിക്കെതിരെ തിരിച്ച് വിടാന്‍ ശ്രമം നടത്തിയെന്നും […]

Keralam

കളര്‍ഫുള്ളായി കൊട്ടിക്കലാശം, പരസ്യപ്രചാരണം അവസാനിച്ചു, സംസ്ഥാനം മറ്റന്നാള്‍ പോളിങ് ബൂത്തിലേക്ക്

ഒരു മാസത്തോളം നീണ്ട പരസ്യപ്രചാരണച്ചൂടിന് ആവേശകരമായ കൊട്ടിക്കലാശം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകര്‍ ആവേശകരമായ റോഡ് ഷോ നടത്തി അവസാന മണിക്കൂറിലെ പ്രചാരണം കളര്‍ഫുള്ളാക്കി. വൈകിട്ട് ആറുമണിയോടെയാണ് പരസ്യപ്രചാരണത്തിന് അവസാനം കുറിച്ചത്. നാളെ നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. മറ്റെന്നാള്‍ രാവിലെ ഏഴു മുതല്‍ സംസ്ഥാനം പോളിങ് […]

India

മോദിയുടെ രാജസ്ഥാൻ പ്രസംഗം വിവാദത്തിൽ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി കോൺഗ്രസും സിപിഎമ്മും

ന്യൂഡൽ‌ഹി: രാജ്യത്തിന്‍റെ സ്വത്ത് കോൺഗ്രസ് മുസ്ലീംങ്ങൾക്കു നൽകുന്നെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജസ്ഥാൻ പ്രസംഗം വിവാദത്തിൽ. മോദിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസുമടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. രാജ്യത്തെ സ്വത്തിൻ്റെ ആദ്യ അവകാശികൾ ന്യൂനപക്ഷമാണെന്ന് 2006ൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അഭിപ്രായം കൂടി […]

India

തൃശൂരിലെ സിപിഎം ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനു പിന്നിൽ‌ രാഷ്ട്രീയ വേട്ടയാടൽ: സീതറാം യെച്ചൂരി

ന്യൂഡൽഹി: തൃശൂരിൽ സിപിഎമ്മിന്‍റെ ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചതിനു പിന്നിൽ രാഷ്ട്രീയ വേട്ടയാടലെന്നു സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി. ബാങ്ക് അക്കൗണ്ട് വിവരങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാർട്ടിക്ക് വെളിപ്പെടുത്താത്ത അക്കൗണ്ടില്ല. അക്കൗണ്ട് മരവിപ്പിച്ചതിന്‍റെ കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ‌ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് […]

Keralam

കോൺഗ്രസ് നേതാവ് വെള്ളനാട് ശശി സിപിഎമ്മിലേക്ക്; ജില്ലാ പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : പ്രമുഖ കോൺഗ്രസ് നേതാവും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ വെള്ളനാട് ശശി കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക്. വെള്ളനാട് ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ ശശി ജില്ലാ പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവച്ചാണ് സിപിഎം പ്രവേശനത്തിന് ഒരുങ്ങുന്നത്. തിരുവനന്തപുരം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവാണ് പാർട്ടി വിടുന്നത്. […]