‘ഒന്‍പതാമനായാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ ധോണി ഇറങ്ങേണ്ട’; വിമര്‍ശിച്ച് ഹര്‍ഭജന്‍ സിംഗ്
ധരംശാല: ചെന്നൈയ്ക്ക് വേണ്ടി ഒന്‍പതാം നമ്പറിലാണ് ബാറ്റുചെയ്യുന്നതെങ്കില്‍ ധോണി ഇറങ്ങേണ്ട എന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഒന്‍പതാമനായി ഇറങ്ങിയ എം എസ് ധോണി നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. ഹര്‍ഷല്‍ പട്ടേലിന്‍റെ പന്തില്‍ ചെന്നൈ മുന്‍ നായകന്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. […]
