India

രാഹുൽ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നില്ല; മല്ലികാർജുൻ ഖർഗെക്ക് കത്ത് അയച്ച് സിആർപിഎഫ്

വിദേശ യാത്രകളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോളിൽ വീഴ്ച വരുത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സിആർപിഎഫ്. അത്തരം ലംഘനങ്ങൾ അദ്ദേഹത്തെ ഗുരുതരമായ അപകടസാധ്യതകളിലേക്ക് നയിച്ചേക്കാമെന്ന് സിആർപിഎഫ് മുന്നറിയിപ്പ് നൽകി. മല്ലികാർജുൻ ഖർഗക്ക് സിആർപിഎഫ് കത്ത് അയച്ചു. സിആർപിഎഫിൻ്റെ വിവിഐപി സുരക്ഷാ മേധാവി സുനിൽ ആണ് കത്ത് അയച്ചത്. […]

India

മണിപ്പൂരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; പതിനൊന്ന് കുക്കി അക്രമകാരികൾ കൊല്ലപ്പെട്ടു

മണിപ്പൂരിൽ സി ആർ പി എഫ് സേനയുമായുള്ള ഏറ്റുമുട്ടലിൽ കുക്കി സായുധ സംഘമെന്ന് കരുതുന്ന പതിനൊന്ന് പേർ കൊല്ലപ്പെട്ടു. കലാപ ബാധിത സംസ്ഥാനത്തെ ജിരിബാം ജില്ലയിലാണ് വെടിവയ്പുണ്ടായത്. സംഭവത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞയാഴ്ച സൈറോൺ ഹ്മർ ഗ്രാമത്തിൽ മുപ്പത്തിയൊന്നുകാരിയായ […]

India

ലൈംഗികാതിക്രമ പരാതി; അർജുന അവാർഡ് ജേതാവായ സിആർപിഎഫ് ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് നീക്കും

ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സി.ആർ.പി.എഫ്. ഉന്നതോദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിടും. സി.ആർ.പി.എഫിലെ ഡി.ഐ.ജിയും ചീഫ് സ്പോർട്സ് ഓഫീസറുമായ ഖജൻ സിംഗിനെയാണ് നീക്കുന്നത്. അർജുന പുരസ്കാര ജേതാവ് കൂടിയാണ് ഇയാൾ. സി.ആർ.പി.എഫിലെ വനിതാ സേനാംഗങ്ങളാണ് ഖജൻ സിംഗിനെതിരെ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തിയ സി.ആർ.പി.എഫ്. […]

India

മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലുണ്ടായ ഏറ്റുമുട്ടലിൽ 4 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലുണ്ടായ ഏറ്റുമുട്ടലിൽ 4 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സർക്കാർ തല‍്യ്ക്ക് 36 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാക്കളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് പൊലീസ് – സിആർപിഎഫ് വിഭാഗവുമായി മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്. തെലുങ്കാനയിൽ നിന്നും മഹാരാഷ്ട്രയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. ഇവരിൽ നിന്ന് ലഘുലേഖകളും തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. […]