Keralam

സംസ്ഥാനത്ത് സൈബർ തട്ടിപ്പിന് അറുതിയില്ല; കൊച്ചി സ്വദേശികൾക്ക് നഷ്ടമായത് 3 കോടിയോളം രൂപ

കേരളത്തിൽ സൈബർ തട്ടിപ്പിന് അറുതിയില്ല. കൊച്ചിയിൽ ഒരാഴ്ചയ്ക്കിടെ വ്യാജ ട്രേഡിങ് ആപ്പിലൂടെ നഷ്ടമായത് 3 കോടിയോളം രൂപ. പരിവാഹൻ ആപ്പിന്റെ മറവിലും തട്ടിപ്പ് വ്യാപകമാണെന്ന് കണക്കുകൾ പറയുന്നു. ഓൺലൈൻ തട്ടിപ്പിൽ മലയാളികൾ ഇനിയും പാഠം പഠിച്ചിട്ടില്ല. കഴിഞ്ഞ തവണ 100 കോടിയോളമാണ് കേരളത്തിൽ നിന്ന് മാത്രം സൈബർ കൊള്ളക്കാർ […]

Keralam

സൈബര്‍ അധിക്ഷേപ പരാതി: സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യം തേടി

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ സൈബറിടത്തില്‍ അധിക്ഷേപിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. യുവതിയുടെ ഐഡന്റിറ്റി താന്‍ ബോധപൂര്‍വം പരസ്യപ്പെടുത്തിയിട്ടില്ലെന്നാണ് സന്ദീപ് വാര്യരുടെ വാദം. യുവതി നല്‍കിയ സൈബര്‍ അധിക്ഷേപ പരാതിയെ തുടര്‍ന്നെടുത്ത […]

Keralam

കെ ജെ ഷൈനെതിരായ സൈബർ ആക്രമണം; വീഡിയോ എഡിറ്റ് ചെയ്ത മെമ്മറി കാർഡ് ഹാജരാക്കി കെ എം ഷാജഹാൻ

സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബർ ആക്രമണത്തിൽ രണ്ടാം പ്രതി കെ എം ഷാജഹാൻ ചോദ്യം ചെയ്യലിന് ഹാജരായി. ആലുവയിലെ സൈബർ സ്റ്റേഷനിലാണ് ഒരു മണിയോടെ ഷാജഹാൻ ഹാജരായത്. വീഡിയോ എഡിറ്റ് ചെയ്ത മെമ്മറി കാർഡ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കി.പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഒരു കത്തും […]

Uncategorized

കെ ജെ ഷൈൻ നൽകിയ അധിക്ഷേപ പരാതി; കോൺഗ്രസ് നേതാവിന്റെ വീട്ടിൽ പോലീസ് പരിശോധന, മൊബൈൽ പിടിച്ചെടുത്തു

സിപിഐഎം നേതാവ് കെ ജെ ഷൈൻ നൽകിയ അധിക്ഷേപ പരാതിയിൽ പ്രതിയായ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി അന്വേഷണ സംഘം. നാളെ ഹാജരകാനാണ് നിർദേശം. ഗോപാലകൃഷ്ണന്റെ വീട്ടിലെ പരിശോധനയ്ക്ക് ശേഷമാണ് നോട്ടീസ് നൽകിയത്. പരിശോധനയിൽ ഫോൺ പിടിച്ചെടുത്തു. സൈബർ ആക്രമണത്തിൽ അന്വേഷണ സംഘത്തിന് […]

Keralam

കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണം; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

സിപിഐഎം വനിതാ നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. കെ ജെ ഷൈൻ, വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ എന്നിവർ നൽകിയ സൈബർ ആക്രമണ പരാതിയിലാണ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് കെ […]

Keralam

‘രാഹുലിനെതിരായ നടപടിയിൽ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നു’; വി.ഡി.സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ നടപടിയിൽ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുവരെ സ്വീകരിച്ച നടപടികളെല്ലാം ശരിയാണെന്നും വിഷയത്തിൽ കൂട്ടായ തീരുമാനമാണ് എടുത്തതെന്നും വി.ഡി. സതീശൻ പറഞ്ഞു. നടപടിയിൽ എ ഗ്രൂപ്പ് നേതാക്കൾക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇരകളാരും രേഖാമൂലം പരാതി നൽകാതിരുന്നിട്ടും […]

Keralam

വ്യത്യസ്ത രീതിയിൽ സൈബർ ആക്രമണം നടക്കുന്നു, നിരവധി നിരപരാധികൾ ഇരയാകുന്നുണ്ട്; പോലീസിൽ പരാതി നൽകി ടി സിദ്ദിഖ്

തനിക്കും കുടുംബത്തിനുമെതിരെ വ്യത്യസ്ത രീതിയിൽ സൈബർ ആക്രമണം നടക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎൽഎ. ഈ രീതി ശരിയല്ല. പലരും പരാതി നൽകി. രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും സൈബർ ആക്രമണം നടത്തുന്നത് ആശാസ്യമല്ലെന്നും ടി സിദ്ദിഖ് പറഞ്ഞു. സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പോലീസ് […]

Keralam

‘സൈബർ ആക്രമണം നടത്തുന്നവരുടേത് വൃത്തികെട്ട സംസ്കാരം, ചെറുത്തു നിൽക്കാൻ പോലീസിനാകുന്നില്ല’; കെ.മുരളീധരൻ

സൈബർ ആക്രമണം നടത്തുവരുടേത് വൃത്തികെട്ട സംസ്കാരമെന്ന് കെ മുരളീധരൻ  സൈബറാക്രമണങ്ങളെ ചെറുത്തു നിൽക്കാൻ പോലീസിനാകുന്നില്ല. രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങൾ പോലും സൈബർ ആക്രമണത്തിന് വിധേയമാകുന്നു. സിപിഐഎമ്മിനെതിരെ സൈബർ ആക്രമണമുണ്ടായാൽ മാത്രം നടപടിയെടുക്കുന്നുവെന്നും കെ മുരളീധരൻ വിമർശിച്ചു. സംസ്കാരത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്.പാർട്ടിക്കുള്ളിലെ തെമ്മാടി കൂട്ടമാണ് ആഭ്യന്തര വിഷയങ്ങളിൽ […]

Keralam

ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. അടുത്ത കുറച്ച് ദിവസങ്ങളിൽ, സൈബർ തട്ടിപ്പുകാർക്ക് നിങ്ങളുടെ വാട്സ് ആപ്പിലേക്ക് പുതുവത്സരാശംസ അയക്കാൻ കഴിയും, അതിൽ ഒരു പുതിയ എ.പി.കെ ഫയൽ തരം മാൽവെയറിലേക്കുള്ള ലിങ്ക് അടങ്ങിയിരിക്കാം. നിങ്ങളുടെ പേരിൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് പുതുവത്സരാശംസകൾ അയക്കാം. നിങ്ങൾക്ക് […]

India

ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇ-മെയില്‍ സന്ദേശം ലഭിച്ചോ?; കെണിയില്‍ വീഴരുതെന്ന് മുന്നറിയിപ്പ്, എന്താണ് ഫിഷിങ്?

മുംബൈ: ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആരെങ്കിലും ഇ-മെയില്‍ അയച്ചിട്ടുണ്ടോ? ഇത്തരം ഇ-മെയിലുകളില്‍ വീഴരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ആദായനികുതി വകുപ്പില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന വ്യാജ ഇ-മെയിലുകളാണിതെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കണ്ടെത്തി. ഇ-പാന്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു ഫിഷിങ് […]