Keralam

പരാതിക്കാരിയെ അധിക്ഷേപിച്ചു; ഫെന്നി നൈനാനെതിരെ കേസ്

യൂത്ത് കോണ്‍ഗ്രസ് നേതാവും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സുഹൃത്തുമായ ഫെന്നി നൈനാനെതിരെ കേസ്. രാഹുലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബര്‍ ഇടത്തില്‍ അധിക്ഷേപിച്ചതിലാണ് സൈബര്‍ പോലീസ് കേസെടുത്തത്. പരാതിക്കാരിയെ അധിക്ഷേപിക്കാനെന്ന ഉദ്ദേശത്തോടെ ചാറ്റ് ഉള്‍പ്പെടെ പരസ്യമാക്കിയതിലാണ് നടപടി.