Keralam

അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരായ ഉത്തരവ്; ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം

അനധികൃത ഫ്ലക്സ് ബോർഡുകൾക്കും കൊടിമരങ്ങൾക്കും എതിരായ ഉത്തരവിൽ ഹൈക്കോടതി ജഡ്ജിക്ക് നേരെ സൈബർ ആക്രമണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന് എതിരെയാണ് സൈബർ ആക്രമണം.രാഷ്ട്രീയപ്പാർട്ടികളുടെയടക്കം അനധികൃത ഫ്ലക്സ് ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൈബർ പോരാളികൾ സൈബർ ആക്രമണം നടത്തുന്നത്. […]

Keralam

ഇരയായത് ഡോക്ടര്‍മാര്‍ മുതല്‍ ഐടി പ്രൊഫഷണലുകള്‍ വരെ; പത്തുമാസത്തിനിടെ സംസ്ഥാനത്ത് നടന്നത് 635 കോടിയുടെ സൈബര്‍ തട്ടിപ്പ്, വീണ്ടെടുത്തത് 87 കോടി മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്നത് 635 കോടി രൂപ. ഒക്ടോബര്‍ 28 വരെയുള്ള കണക്കനുസരിച്ച് ഓണ്‍ലൈന്‍ ട്രേഡിങ്, തൊഴില്‍ വാഗ്ദാനം തുടങ്ങി വിവിധ പേരുകളില്‍ നടത്തിയ തട്ടിപ്പില്‍ കര്‍ഷകര്‍ മുതല്‍ ഐടി പ്രൊഫഷണലുകള്‍ വരെ വീണതായി കേരള പോലീസിന്റെ സൈബര്‍ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ […]

Keralam

ഓണ്‍ലൈന്‍ ജോലി നല്‍കി തട്ടിപ്പ്; മണി മ്യൂള്‍ കുറ്റകൃത്യങ്ങളില്‍ മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള തൊഴില്‍ പരസ്യങ്ങള്‍ കണ്ട് സമീപിക്കുന്നവരെ ഓണ്‍ലൈന്‍ ജോലി നല്‍കി കുടുക്കാന്‍ തട്ടിപ്പുസംഘങ്ങള്‍ ഇറങ്ങുന്നതായി പോലീസ് മുന്നറിയിപ്പ്. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടുമുള്ളവരെയാണ് തട്ടിപ്പിന് ഇരയാക്കുന്നത്. തട്ടിപ്പുകാര്‍ കൈമാറുന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിനല്‍കിയാല്‍ നിശ്ചിതശതമാനം തുക ലഭിക്കുമെന്നതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പുകാരുടെ […]

Keralam

യുവതീയുവാക്കളുടെ ബാങ്ക് അക്കൗണ്ട് ലക്ഷ്യം വെച്ച് തട്ടിപ്പ് സംഘം, പുതിയ കബളിപ്പിക്കല്‍ രീതി; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുസംഘം യുവതീയുവാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ ലക്ഷ്യം വെയ്ക്കുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങളില്‍ പാര്‍ട്ട് ടൈം/ ഓണ്‍ലൈന്‍ ജോലികള്‍ തിരയുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സൈബര്‍ തട്ടിപ്പുസംഘങ്ങളുടെ വലയില്‍ അകപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടും ഉള്ളവര്‍ക്ക് ജോലി നല്‍കുന്നതാണ് തട്ടിപ്പു […]

Keralam

മനാഫിനെതിരായ വാർത്താസമ്മേളനം : അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം ശക്തം

കോഴിക്കോട് : ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം ശക്തം. കഴിഞ്ഞ ദിവസം ലോറി ഉടമ മനാഫിനെതിരെ നടത്തിയ വാർത്ത സമ്മേളനത്തിന് ശേഷമാണ് സൈബർ ആക്രമണം രൂക്ഷമായത്. മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് കഴിഞ്ഞ ദിവസം അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ മാധ്യമങ്ങളോട് […]

General

ഗൂഗിള്‍ ക്രോമില്‍ സൈബര്‍ ആക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോമില്‍ സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. മൊബൈലിലോ ലാപ്‌ടോപ്പിലോ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്നാണ് കേന്ദ്രത്തിന് കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്ട് ഇന്‍) ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ ക്രോമില്‍ ഒന്നിലധികം സുരക്ഷാ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഉപയോക്താക്കള്‍ക്ക് […]

Keralam

സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി

സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി. സൈബർ ആക്രമണങ്ങളെ നിയമപരമായി നേരിടുമെന്ന് ഡബ്ല്യുസിസി പറഞ്ഞു. പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകർക്കുക എന്നത് പുരുഷാധിപത്യത്തിന്റെ പ്രവണതയാണെന്നും ഡബ്ല്യുസിസി പറയുന്നു. ഹേമ കമ്മറ്റി റിപ്പോർട്ട് ഉണ്ടാക്കിയ ചലനങ്ങളാണ് സൈബർ ആക്രമണങ്ങൾക്ക് കാരണം. ഇതിനായി വ്യാജ […]

Keralam

കൊറിയർ സർവീസിന്റെ പേരിൽ വ്യാജ കോളുകൾ; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: ഫെഡെക്സ് കൊറിയർ സർവീസിൽ നിന്നാണ് എന്ന വ്യാജേന വരുന്ന ഫോൺ, വീഡിയോ കോളുകൾ തട്ടിപ്പാണെന്നു വ്യക്തമാക്കി കേരള പോലീസ്. ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോ​ഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് അരങ്ങേറുന്നതായും പോലീസ്. വ്യാജ ഐഡി ഉപയോ​ഗിച്ച് പോലീസാണെന്നു ധരിപ്പിച്ചായിരിക്കും തട്ടിപ്പെന്നും മുന്നറിയിപ്പിലുണ്ട്. […]

Technology

ടെലഗ്രാമില്‍ വിഡിയോ തുറന്നാല്‍ അപകടം ;എന്താണ് ‘ഈവിള്‍ വിഡിയോ’?

ന്യൂഡല്‍ഹി: ടെലഗ്രാമില്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന വലിയ അപകടങ്ങളുണ്ടെന്ന മുന്നറിയിപ്പുമായി സൈബര്‍സുരക്ഷാ സ്ഥാപനമായ ഇസെറ്റിലെ ഗവേഷകര്‍. ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയുടെ സഹായത്തോടെ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുന്നതയാണ് റിപ്പോര്‍ട്ട്. ടെലഗ്രാമിലെ പേഴ്സണല്‍ മെസേജായോ ഗ്രൂപ്പുകളിലോ ആയിരിക്കും ഈ വിഡിയോ ഫയലുകള്‍ വരിക. വിഡിയോ പ്ലേ ചെയ്യുന്നതിനായി […]

Keralam

‘അമ്മയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു’: സൈബർ ആക്രമണത്തിൽ പരാതിയുമായി അർജുന്റെ കുടുംബം

കോഴിക്കോട്: സൈബർ ആക്രമണത്തിൽ പരാതി നൽകി മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം. അമ്മയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകൾക്കെതിരെയാണ് ചേവായൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വാർത്താ സമ്മേളനത്തിനിടെ നടത്തിയ പരാമർശങ്ങളാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണമാണ് നടക്കുന്നതെന്നും അമ്മയുടെ സഹോദരിയുടെ […]