
കള്ളപ്പരാതിയില്‍ ദളിത് യുവതിക്കെതിരെ പൊലീസിന്റെ ക്രൂരത: പിണറായി സര്‍ക്കാരിന്റെ ദളിത് വിരുദ്ധതയുടെ തെളിവെന്ന് ബിന്ദു കൃഷ്ണ
വ്യാജ മോഷണ കേസില്‍പെടുത്തി ദളിത് യുവതിയെ പൊലീസ് മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരൂര്‍ക്കടപൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും. സമരക്കാര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. പോലീസ് പിന്തിരിഞ്ഞതോടെ സമരക്കാരില്‍ ചിലര്‍ പൊലീസ് സ്റ്റേഷന്റെ മതില്‍ ചാടിക്കടന്നു. […]