Keralam
ഡാറ്റ ചോർത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ആവശ്യപ്രകാരം; നിർണായക കത്ത് പുറത്തുവിട്ട് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് സന്ദേശമയച്ച മുഖ്യമന്ത്രിയുടെ നടപടിയിൽ, ഡാറ്റ ചോർച്ച സംബന്ധിച്ച് ഹൈക്കോടതിയുടെ രൂക്ഷവിമർശനം നിലനിൽക്കെ നിർണായക രേഖ പുറത്തുവിട്ട് കോൺഗ്രസ് പ്രചാരണസമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല. ജീവനക്കാരുടെ വ്യക്തിവിവരങ്ങളും ഔദ്യോഗിക വിവരങ്ങളും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ശ്രീറാം സാംബശിവറാവു എല്ലാ വകുപ്പുതലവൻമാർക്കും […]
