Keralam

48 വർഷം നീണ്ട സിനിമാ ജീവിതം; ചിരിപ്പിച്ചും ചിന്തിപ്പിച്ചും മടക്കം

നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസൻ. ഹാസ്യത്തിനും ചിന്തയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന അദ്ദേഹത്തിന്റെ രചനകളും തന്മയത്വമുള്ള അഭിനയ ശൈലിയും മലയാളികളെ എന്നും വിസ്മയിപ്പിച്ചിട്ടുണ്ട് മലയാളിയുടെയും മലയാളി ജീവിതത്തിന്റെയും കണ്ണാടിയായിരുന്നു ശ്രീനിവാസൻ. ആകാരസൗഷ്ഠവത്തിനപ്പുറം അഭിനയമാണ് നായകന്റെ കരുത്തെന്ന് മലയാളത്തെ ബോധ്യപ്പെടുത്തിയ […]

Keralam

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തുമുറിച്ച് മരിച്ച നിലയില്‍; മരിച്ചത് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തുമുറിച്ച് മരിച്ച നിലയില്‍. വയനാട് കേണിച്ചിറ സ്വദേശി ജില്‍സന്‍ ആണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ ജയിലിലായത്. ഏഴ് മാസമായി റിമാന്‍ഡിലാണ്. ഇന്നലെ രാത്രിയാണ് ജിന്‍സണ്‍ ആത്മഹത്യ ചെയ്തത്. കത്തി കൈക്കലാക്കുകയും രാത്രിയോടെ കഴുത്ത് അറുക്കുകയുമായിരുന്നു. രാവിലെ രക്തപ്പാടുകള്‍ കണ്ടതിനെ […]

India

ഹരിയാനയിൽ ബാസ്ക്കറ്റ് ബോൾ വളയത്തിന്റെ ഇരുമ്പ് തൂൺ വീണ് 16കാരന് ദാരുണാന്ത്യം

ഹരിയാനയിലെ റോത്തക്കിൽ ബാസ്ക്കറ്റ് ബോൾ വളയത്തിന്റെ ഇരുമ്പ് തൂൺ വീണ് പതിനാറുകാരന് ദാരുണാന്ത്യം. രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ലഖാൻ മജ്‌റ ഗ്രാമത്തിലെ സ്‌പോർട്‌സ് ഗ്രൗണ്ടിലായിരുന്നു അപകടം നടന്നത്. ഹാർദിക് രതി എന്ന 16കാരനാണ് മരിച്ചത്. ​ഗ്രൗണ്ടിൽ പരിശീലനത്തിൽ ഏർപ്പെടുന്നതിനിടെയായിരുന്നു ഇരുമ്പ് […]

Keralam

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കണ്ണൂർ അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എഡിഎം കെ നവീൻ ബാബു മരിച്ചിട്ട് ഇന്ന് ഒരു വർഷം

കണ്ണൂർ: കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കണ്ണൂർ അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എഡിഎം കെ നവീൻ ബാബു മരിച്ചിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാവുകയാണ്. 2024 ഒക്ടോബർ 15ന് പുലർച്ചെയാണ് അദ്ദേഹത്തെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറിപ്പോകുന്ന എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിൽ അന്നത്തെ […]

World

മലയാളി നഴ്‌സ്‌ അയര്‍ലൻഡിൽ അന്തരിച്ചു

ഡബ്ലിൻ: അയർലൻഡിലെ വാട്ടർഫോർഡിലെ മലയാളി നഴ്സ് ശ്യാം കൃഷ്ണ‌ൻ (37) അന്തരിച്ചു. സെന്റ് പാട്രിക്ക് ഹോസ്പ്‌പിറ്റലിൽ ക്ലിനിക്കൽ നഴ്സ‌് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. ഏതാനം നാളുകളായി അർബുദബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ശ്യാം കൃഷ്ണൻ ഇന്ന് പുലർച്ചെയാണ് വിടപറഞ്ഞത്. ആലപ്പുഴ ജില്ലയിലെ ചേർത്തല തുറവൂർ കാടാട്ട് കുടുംബാംഗമാണ് ശ്യാം […]

Keralam

പത്തനംതിട്ട പാറമട അപകടത്തിൽ ഒരു മരണം; മൃതദേഹം പുറത്തെടുത്തു; മറ്റൊരാൾ ഹിറ്റാച്ചിയ്ക്കുള്ളിലെന്ന് നിഗമനം

പത്തനംതിട്ട കോന്നിയിൽ പാറമടയിലെ അപകടത്തിൽ ഒരു മരണം. പാറക്കടിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. അപകടത്തിൽപ്പെട്ട ഒരാളുടെ കാലുകൾ പാറക്കെട്ടിനിടയിൽ കണ്ടിരുന്നു. തുടർന്ന് ഇവിടെ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. അതിഥി തൊഴിലാളിയാണ് മരിച്ചത്. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചായിരുന്നു അപകടം. മറ്റൊരാൾ ഹിറ്റാച്ചിയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി നിഗമനം. […]

Keralam

എംഎസ്ഡബ്ല്യു പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

എറണാകുളം പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ പൊക്കല്‍ സ്വദേശി അക്ഷരയാണ് മരിച്ചത്. പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറുപ്പും കണ്ടെത്തി. ചേലാമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് ഈ വിദ്യാര്‍ഥി എംഎസ്ഡബ്ല്യുവിന് പഠിച്ചിരുന്നത്. രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ വീട്ടുകാരാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് […]

Keralam

ടേബിളിലെ ഗ്ലാസ്‌ പൊട്ടി കാലിൽ കൊണ്ടു; കുണ്ടറയിൽ രക്തം വാർന്ന് എൽ.കെ.ജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

രക്തം വാർന്ന് എൽ.കെ.ജി. വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥി എയ്ദൻ സുനീഷ് ആണ് മരിച്ചത്. ടേബിളിലെ ഗ്ലാസ്‌ പൊട്ടി കുട്ടിയുടെ കാലിൽ കൊണ്ട് രക്തം പോവുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഏറെ നേരം രക്തം വാർന്ന് പോയ […]

Keralam

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് തമിഴ്നാട്ടിലെ രാമേശ്വരത്തു നിന്ന് മൃതദേഹം കണ്ടെത്തിയത്. സ്റ്റെല്ലസ് ഇരയമ്മൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം 30ന് വിഴിഞ്ഞത്തു നിന്ന് പോയ വള്ളംമറിഞ്ഞാണ് അപകടം ഉണ്ടായത്. അഞ്ച് പേരായിരുന്നു ഈ മത്സ്യബന്ധന വള്ളത്തിൽ ഉണ്ടായിരുന്നത്. […]

District News

കോട്ടയം പാറക്കകടവിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു; അപകടത്തിൽപ്പെട്ടത് മീൻ പിടിക്കാൻ പോയവർ

കോട്ടയം പാറക്കകടവിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. കൊല്ലാട് സ്വദേശികളായ ജോബി വി.ജെ, അരുൺ സാം എന്നിവരാണ് മരിച്ചത്. മീൻ പിടിക്കാൻ വള്ളത്തിൽ പോയവരാണ് അപകടത്തിൽപ്പെട്ടത്. ഒരാൾ രക്ഷപ്പെട്ടു. ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയായിരുന്നു അപകടം. വെള്ളം കയറിയ പാടത്തിന് നടുവിലൂടെ വള്ളത്തിൽ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്നം​ഗ സംഘമാണ് […]