
ചെങ്കോലും കിരീടവും അഴിപ്പിച്ച് പച്ചയായ മനുഷ്യാവസ്ഥകളെ നോക്കിക്കാണുന്ന ഭൂതക്കണ്ണാടിയായ സിനിമകള്‍; ഓര്‍മകളില്‍ ലോഹിതദാസ്
തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന എ കെ ലോഹിതദാസ് വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 16 വര്‍ഷം. പച്ചയായ മനുഷ്യരും അവരുടെ ജീവിതവുമാണ് ലോഹിതദാസ് ചിത്രങ്ങളെ സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കിയത്. സര്‍ഗാത്മകതയുടെ ആഴവും പരപ്പുമുള്ള കഥകളും കഥാപാത്രങ്ങളുമാണ് ലോഹിതദാസ് സിനിമകളുടെ പ്രത്യേകത. അതിഭാവുകത്വമില്ലാതെ അവ സാധാരണക്കാരോട് സംവദിച്ചു. ഉള്ളുപൊള്ളുന്ന വൈകാരികതയായിരുന്നു അവയുടെ മര്‍മ്മം. സിബി മലയിലിന്റെ […]