Local

വിവാഹമോചനത്തിന് നോബി തയാറായില്ല; ഷൈനിയുടെ ശബ്ദസന്ദേശം പുറത്ത്

ഏറ്റുമാനൂർ:പാറോലിക്കലിൽ യുവതിയും മക്കളായ രണ്ട് പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അടങ്ങുന്ന വാട്‌സാപ് ശബ്‌ദ സന്ദേശം പുറത്ത് വന്നിരുന്നു. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് ഷൈനി അടുത്ത സുഹൃത്തിന് അയച്ച സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. കുടുംബ പ്രശ്ന‌ങ്ങളെ തുടർന്ന് ഭർത്താവ് നോബി ലൂക്കോസുമായി […]

World

യുകെയിൽ മലയാളി പെൺകുട്ടി അന്തരിച്ചു

ലണ്ടൻ : യുകെയിലെ സ്വിണ്ടനിൽ മലയാളി പെൺകുട്ടി അന്തരിച്ചു. കോട്ടയം ഉഴവൂർ സ്വദേശികളായ കെ.സി. തോമസ്, സ്മിത ദമ്പതികളുടെ മകൾ ഐറിൻ സ്മിത തോമസ് (11) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ന്യൂറോളജിക്കല്‍ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുൻപാണ് ഐറിന്റെ കുടുംബം യുകെയിലെത്തിയത്. […]

India

270 കിലോ ഭാരം ഉയര്‍ത്തുന്നതിനിടെ ബാലന്‍സ് തെറ്റി, കഴുത്തൊടിഞ്ഞു: ദേശീയ വെയിറ്റ് ലിഫ്റ്റിങ് താരത്തിന് ദാരുണാന്ത്യം

രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയില്‍ പതിനേഴാം വയസിൽ 270 കിലോ ഭാരം ഉയർത്താന്‍ ശ്രമിച്ച പവർലിഫ്റ്റർക്ക് ദാരുണാന്ത്യം. വെയ്റ്റ് എടുപ്പിക്കാൻ ട്രെയിനർ സഹായിക്കുന്നതിനിടെ റോഡ് കൈയിൽ നിന്നും വഴുതി വീഴുകയായിരിന്നു. വീഴ്ചയിൽ ജിം ട്രെയിനറുടെ മുഖത്ത് ഇടി കിട്ടുകയും ചെയ്തു. വൈറ്റ് ലിഫ്റ്റിങ് ജൂനിയര്‍ നാഷണല്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ […]

Keralam

ഫുട്ബോൾ കളിക്കുന്നതിനിടെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു

ഇരിങ്ങാലക്കുട: അഗ്നിരക്ഷാ നിലയത്തിലെ ഫയർ & റെസ്ക്യൂ ഓഫീസർ കെ.ബി. കെവിൻ രാജ് (33) നിര്യാതനായി. ചൊവ്വാഴ്ച വൈകിട്ട് ഫുട്ബോൾ കളിക്കുന്നതിനിടെ കെവിൻ രാജ് കുഴഞ്ഞു വീണതിനെ തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ ബാബുരാജിന്‍റെയും ശ്രീദേവിയുടെയും മകനാണ്. […]

Keralam

വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരില്‍ 60 കാരനെ ചവിട്ടിക്കൊന്നു

തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ തൃശൂര്‍ താമരവെള്ളച്ചാലില്‍ ഒരാള്‍ മരിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രഭാകരന്‍ എന്നയാളാണ് മരിച്ചത്. 60 വയസ്സായിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ പ്രഭാകരനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. പീച്ചി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ താമരവെള്ളച്ചാലില്‍ വനത്തിനുള്ളില്‍ വെച്ചാണ് സംഭവമുണ്ടായത്. മകനും മരുമകനുമൊപ്പമാണ് പ്രഭാകരൻ വനത്തിൽ പോയത്. മക്കൾ നാട്ടിലെത്തി […]

Keralam

കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കോളയാട് കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു. ആലച്ചേരി സ്വദേശി ഗംഗാധരന്‍ (68) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പച്ചക്കറി തോട്ടത്തില്‍ വെച്ച് കാട്ടുതേനീച്ചയുടെ ആക്രമണത്തിന് ഇരയായത്. വീടിനടുത്തുള്ള പച്ചക്കരി തോട്ടത്തില്‍ കൃഷിജോലിയില്‍ ഏര്‍പ്പെടുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു കാട്ടു തേനീച്ചയുടെ കുത്തേറ്റത്. തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. […]

Keralam

സിനിമാ നടന്‍ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു; അന്ത്യം സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോള്‍

തൊടുപുഴ: തമിഴ് സിനിമ, സീരിയല്‍ നടനും സിപിഎം പ്രവര്‍ത്തകനുമായ കെ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു. 57 വയസ്സുണ്ട്. മൂന്നാര്‍ ഇക്കാ നഗര്‍ സ്വദേശിയാണ്. തൊടുപുഴയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ അടിമാലിയില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണം. സിപിഎം […]

India

മലയാളി നഴ്സിങ് വിദ്യാർത്ഥിനി കർണാടകയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

ബം​ഗളൂരു: കർണാടകയില്‍ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) ആണ് മരിച്ചത്. കർണാടക രാമനഗരയിലെ ദയാനന്ദ സാഗർ കോളജിൽ ഒന്നാം വർഷ ബിഎസ്‍സി നഴ്സിങ് വിദ്യാർത്ഥിനിയാണ്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ഹരോഹള്ളി […]

India

രജൗരിയിലെ 17 പേരുടെ ദുരൂഹ മരണം; എന്തുതരം വിഷബാധ? കണ്ടെത്താനാകാതെ വിദഗ്ധ സംഘം

ജമ്മു കശ്മീരിലെ രജൗരിയിൽ 17 ദുരൂഹ മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 163 ഏർപ്പെടുത്തുകയും ബദാൽ ഗ്രാമത്തെ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു. ഡിസംബർ 7 നും ജനുവരി 19 നും ഇടയിൽ മൂന്ന് കുടുംബങ്ങളിലെ 13 കുട്ടികളടക്കം 17 പേരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. വിഷബാധയേറ്റതാണ് മരണകാരണമെന്നാണ് […]

Local

ഏറ്റുമാനൂർ കാരിത്താസ് മേൽപ്പാലത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് സൊമാറ്റോ ഡെലിവറി ബോയ് മരിച്ചു

ഏറ്റുമാനൂർ: ഏറ്റുമാനൂർ കാരിത്താസ് മേൽപ്പാലത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് സൊമാറ്റോ ഡെലിവറി ബോയ് ആയ യുവാവിന്  ദാരുണാന്ത്യം. കല്ലറ സ്വദേശിയായ ദേവനന്ദൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ കൂടി ഏറ്റുമാനൂർ കാരിത്താസ് മേൽപ്പാലത്തിൽ ആയിരുന്നു അപകടം. മെഡിക്കൽ കോളേജ് ഭാഗത്തേക്ക് ഓർഡർ ഡെലിവറി ചെയ്യുന്നതിനായി പോവുകയായിരുന്നു […]