Keralam

നെയ്യാറ്റിന്‍കരയില്‍ വയോധികയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വൃദ്ധയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെണ്‍പകല്‍ സ്വദേശി സരസ്വതി (80) യാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇന്നു രാവിലെയാണ് വൃദ്ധയുടെ മൃതദേഹം നാട്ടുകാര്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. വൃദ്ധ വീട്ടില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബന്ധുക്കളുമായി […]

Keralam

തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ സിമന്‍റ് തൂൺ ഇളകി വീണ് 4 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ സിമന്‍റ് തൂണ് ഇളകി ദേഹത്തു വീണ് 4 വയസുകാരന് ദാരുണാന്ത്യം. രാജേഷ്- ചിഞ്ചു ദമ്പതിമാരുടെ മകൻ ഋതിക്(4) ആണ് മരിച്ചത്. കുട്ടിയുടെ അച്ഛന് സുഖമില്ലാത്തതിനാൽ മാതാപിതാക്കൾ രണ്ടുപേരും ആശുപത്രിയിലായിരുന്നു. കുട്ടിയെ സമീപത്തെ ബന്ധുവിന്‍റെ വീട്ടിൽ ഏൽപ്പിച്ചായിരുന്നു ഇരുവരും പോയത്. ഈ സമയത്താണ് അപകടമുണ്ടായത്. […]

Keralam

നീലിമല ‍കയറുന്നതിനിടെ നെഞ്ചുവേദന: ശബരിമല ഡ്യൂട്ടിക്കു പോയ സിപിഒ മരിച്ചു

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കു പോയ പോലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ തിരുവനന്തപുരം വെള്ളനാട് പുതുമംഗലം എജെ നിവാസിൽ അമൽ ജോസാണ്(28) മരിച്ചത്. ശബരിമല മാസപൂജയോടനുബന്ധിച്ച് ഡ്യൂട്ടിക്കു പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. നീലിമല വഴി മലകയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. തുടർന്ന് പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]

Keralam

തിളച്ച വെള്ളം ദേഹത്തു വീണ് 4 വയസുകാരിക്ക് ​ദാരുണാന്ത്യം

കണ്ണൂർ: തിളച്ച വെള്ളം ദേഹത്തു വീണ് ചികിത്സയിലായിരുന്ന 4 വയസുകാരി മരിച്ചു. പാനൂർ തൂവത്തുകുന്നിലെ അബ്ദുല്ല- സുമയത്ത് ദമ്പതികളുടെ മകൾ സെയ്ഫ ആയിഷയാണ് മരിച്ചത്. കഴിഞ്ഞ 13നാണ് കുട്ടിയുടെ കാലിൽ തിളച്ച വെള്ളം അബദ്ധത്തിൽ വീണത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. എൽകെജി വിദ്യാർഥിനിയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് […]

World

അമേരിക്കയിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു

ന്യൂയോർക്ക്: അമേരിക്കയിലെ ഡാലസിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു.സ്പ്രിങ് ക്രീക്ക്- പാർക്കർ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിക്ടർ വർഗ്ഗീസ് (സുനിൽ- 45), ഭാര്യ ഖുശ്ബു വർഗ്ഗീസ് എന്നിവരാണ് മരിച്ചത്. പ്ലേനോ മെഡിക്കൽ സിറ്റി തീവ്രപരിചരണ വിഭാഗത്തിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം […]

Keralam

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി ഒരാൾ മരിച്ചു

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മരണം. കഞ്ചിക്കോട് സ്വദേശി ബി സുരേഷ്(50) ആണ് മരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇഡ്ഡലി തീറ്റ മത്സരത്തിനിടെ ആണ് സംഭവം. കൂടുതൽ ഇഡ്ഡലി കഴിക്കാൻ ശ്രമിക്കുന്നതിടെ  തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. കഞ്ചിക്കോട് ഭാ​ഗത്ത് യുവാക്കളുടെ കുട്ടായ്മയായിരുന്നു […]

District News

കോട്ടയം മഞ്ഞാമറ്റത്ത്; ബൈക്കുകൾ കൂട്ടിയിടിച്ച് പിതാവിന് ദാരുണാന്ത്യം

കോട്ടയം: മകളെ ജോലിക്കു വിടാനായി പോകുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് പിതാവ് മരിച്ചു. അരുവിക്കുഴി വരിക്കമാക്കൽ സെബാസ്റ്റ്യൻ ജെയിംസ് (55) ആണ് മരിച്ചത്.  മഞ്ഞാമറ്റം- മണൽ റോഡിൽ രണ്ടുവഴിയിൽ വച്ചാണ് അപകടം. ഒപ്പം ബൈക്കിൽ യാത്ര ചെയ്ത മകൾ മെറിൻ (24) ​ഗുരുതരമായി പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. […]

India

സിക്കിമിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു; 4 സൈനികർക്ക് വീരമൃത്യു

സിക്കിമിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. കിഴക്കൻ സിക്കിമിലെ പക്യോങ്ങിൽ ആണ് അപകടം. സംഭവത്തിൽ 4 സൈനികർക്ക് വീരമൃത്യു. ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ രംഗ്ലി ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജലൂക്ക് ആർമി ക്യാമ്പിൽ നിന്ന് ദലപ്ചന്ദിലേക്ക് റോഡ് മാർഗം പോകുകയായിരുന്ന സൈനിക വാഹനമാണ് 300 അടി താഴ്ചയിലെ കൊക്കയിലേക്ക് […]

Health

തൃശൂരില്‍ എച്ച് 1 എന്‍ വണ്‍ 1 ബാധിച്ച് 62 കാരി മരിച്ചു

തൃശൂര്‍: തൃശൂരില്‍ എച്ച് 1 എന്‍ വണ്‍ 1 ബാധിച്ച് 62 കാരി മരിച്ചു. എറവ് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വീണ്ടം എച്ച്1 എൻ 1 പടരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. മലപ്പുറം ജില്ലയിലെ വണ്ടൂർ, പെരിന്തൽമണ്ണ, കുറ്റിപ്പുറം, […]

District News

കോട്ടയം ആപ്പാൻചിറയിൽ 6 വയസുകാരൻ കുളത്തിൽ വീണു മരിച്ചു

കോട്ടയം: ആപ്പാൻചിറയിൽ ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് 6 വയസുകാരൻ മരിച്ചു. ആലപ്പുഴ സ്വദേശി ബെന്നി ആന്‍റണി (6) ആണ് മരിച്ചത്.ആപ്പാൻചിറയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുട്ടി. ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.