Keralam

തിളച്ച വെള്ളം ദേഹത്തു വീണ് 4 വയസുകാരിക്ക് ​ദാരുണാന്ത്യം

കണ്ണൂർ: തിളച്ച വെള്ളം ദേഹത്തു വീണ് ചികിത്സയിലായിരുന്ന 4 വയസുകാരി മരിച്ചു. പാനൂർ തൂവത്തുകുന്നിലെ അബ്ദുല്ല- സുമയത്ത് ദമ്പതികളുടെ മകൾ സെയ്ഫ ആയിഷയാണ് മരിച്ചത്. കഴിഞ്ഞ 13നാണ് കുട്ടിയുടെ കാലിൽ തിളച്ച വെള്ളം അബദ്ധത്തിൽ വീണത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. എൽകെജി വിദ്യാർഥിനിയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് […]

World

അമേരിക്കയിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു

ന്യൂയോർക്ക്: അമേരിക്കയിലെ ഡാലസിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു.സ്പ്രിങ് ക്രീക്ക്- പാർക്കർ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിക്ടർ വർഗ്ഗീസ് (സുനിൽ- 45), ഭാര്യ ഖുശ്ബു വർഗ്ഗീസ് എന്നിവരാണ് മരിച്ചത്. പ്ലേനോ മെഡിക്കൽ സിറ്റി തീവ്രപരിചരണ വിഭാഗത്തിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം […]

Keralam

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി ഒരാൾ മരിച്ചു

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മരണം. കഞ്ചിക്കോട് സ്വദേശി ബി സുരേഷ്(50) ആണ് മരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇഡ്ഡലി തീറ്റ മത്സരത്തിനിടെ ആണ് സംഭവം. കൂടുതൽ ഇഡ്ഡലി കഴിക്കാൻ ശ്രമിക്കുന്നതിടെ  തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. കഞ്ചിക്കോട് ഭാ​ഗത്ത് യുവാക്കളുടെ കുട്ടായ്മയായിരുന്നു […]

District News

കോട്ടയം മഞ്ഞാമറ്റത്ത്; ബൈക്കുകൾ കൂട്ടിയിടിച്ച് പിതാവിന് ദാരുണാന്ത്യം

കോട്ടയം: മകളെ ജോലിക്കു വിടാനായി പോകുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് പിതാവ് മരിച്ചു. അരുവിക്കുഴി വരിക്കമാക്കൽ സെബാസ്റ്റ്യൻ ജെയിംസ് (55) ആണ് മരിച്ചത്.  മഞ്ഞാമറ്റം- മണൽ റോഡിൽ രണ്ടുവഴിയിൽ വച്ചാണ് അപകടം. ഒപ്പം ബൈക്കിൽ യാത്ര ചെയ്ത മകൾ മെറിൻ (24) ​ഗുരുതരമായി പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. […]

India

സിക്കിമിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു; 4 സൈനികർക്ക് വീരമൃത്യു

സിക്കിമിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. കിഴക്കൻ സിക്കിമിലെ പക്യോങ്ങിൽ ആണ് അപകടം. സംഭവത്തിൽ 4 സൈനികർക്ക് വീരമൃത്യു. ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ രംഗ്ലി ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജലൂക്ക് ആർമി ക്യാമ്പിൽ നിന്ന് ദലപ്ചന്ദിലേക്ക് റോഡ് മാർഗം പോകുകയായിരുന്ന സൈനിക വാഹനമാണ് 300 അടി താഴ്ചയിലെ കൊക്കയിലേക്ക് […]

Health

തൃശൂരില്‍ എച്ച് 1 എന്‍ വണ്‍ 1 ബാധിച്ച് 62 കാരി മരിച്ചു

തൃശൂര്‍: തൃശൂരില്‍ എച്ച് 1 എന്‍ വണ്‍ 1 ബാധിച്ച് 62 കാരി മരിച്ചു. എറവ് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വീണ്ടം എച്ച്1 എൻ 1 പടരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. മലപ്പുറം ജില്ലയിലെ വണ്ടൂർ, പെരിന്തൽമണ്ണ, കുറ്റിപ്പുറം, […]

District News

കോട്ടയം ആപ്പാൻചിറയിൽ 6 വയസുകാരൻ കുളത്തിൽ വീണു മരിച്ചു

കോട്ടയം: ആപ്പാൻചിറയിൽ ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് 6 വയസുകാരൻ മരിച്ചു. ആലപ്പുഴ സ്വദേശി ബെന്നി ആന്‍റണി (6) ആണ് മരിച്ചത്.ആപ്പാൻചിറയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുട്ടി. ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.

District News

റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി; എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോട്ടയം: റമ്പൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലാ മീനച്ചിൽ സ്വദേശികളായ സുനിൽ ലാലിന്റേയും ശാലിനിയുടേയും മകൻ ബദരീനാഥാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.30 നായിരുന്നു സംഭവം. റമ്പൂട്ടാൻ പഴം പൊളിച്ച് നൽകുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുരു കുടുങ്ങുകയായിരുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് […]

Keralam

‘കേരളത്തിന്റെ മാപ്പുണ്ട്‌.., നിലമ്പൂരിന്റെ മാപ്പുണ്ട്‌.., ഇനിയും വേണോ മാപ്പ്‌…’; ഐപിഎസ് അസോസിയേഷനെ പരിഹസിച്ച് പി വി അൻവർ

മലപ്പുറം: ജില്ലാ പോലീസ് മേധാവിക്കെതിരായ അപകീർത്തി പരാമർശത്തിൽ മാപ്പുപറയണമെന്ന പോലീസ് അസോസിയേഷന്റെ ആവശ്യത്തിൽ പരിഹാസവുമായി പിവി അൻവർ എംഎൽഎ. ഫെയ്സ്ബുക്ക് പേജിൽ കേരളത്തിൻ്റെയും മലപ്പുറം ജില്ലയുടേയും നിലമ്പൂരിൻ്റെയും മാപ്പ് ഇട്ടുകൊണ്ടാണ് അൻവറിന്റെ പരിഹാസം. കേരളത്തിന്റെ മാപ്പുണ്ട്‌.. മലപ്പുറം ജില്ലയുടെ മാപ്പുണ്ട്‌.. നിലമ്പൂരിന്റെ മാപ്പുണ്ട്‌.. ഇനിയും വേണോ മാപ്പ്‌… അൻവർ […]

Keralam

ദുരന്തഭൂമിയില്‍ സന്നദ്ധ സേവകന്‍ കുഴഞ്ഞു വീണു മരിച്ചു

മേപ്പാടി ( വയനാട്): ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്നദ്ധസേവകനായി പ്രവര്‍ത്തിച്ച വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു. ചൂരല്‍മല സ്വദേശി കുഞ്ഞുമുഹമ്മദ് (61) ആണ് മരിച്ചത്. ചൂരല്‍മലയില്‍ നിന്ന് ബന്ധുവീട്ടിലേക്ക് ഇയാള്‍ താമസം മാറിയിരുന്നു. ഡ്രൈവര്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ദുരന്തമുണ്ടായശേഷം ചൂരല്‍മലയിലെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ടായിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെ ഛര്‍ദ്ദിയോടെ […]