Keralam

ഉരുളെടുത്ത് മുണ്ടക്കൈ; ഉള്ളുലഞ്ഞ് വയനാട്; മരണം 153 ആയി; തിരച്ചില്‍ തുടരുന്നു

കല്‍പ്പറ്റ: ഉരുള്‍ പൊട്ടലുണ്ടായ വയനാട്ടില്‍ മരണം 153 ആയി. മരണസംഖ്യ നിയും ഉയരുമെന്നാണ് സൂചന. 191 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ദിനം നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പനങ്കയത്ത് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചാലിയാര്‍ […]

Keralam

പെരുവെള്ളപ്പാച്ചിലില്‍ ചൂരല്‍മല അങ്ങാടി അപ്പാടെ ഒലിച്ചുപോയി, രാത്രി ദുരന്തത്തിന്‍റെ ഞെട്ടലില്‍ വയനാട്; മരണം 41 ആയി

കല്‍പ്പറ്റ: കനത്ത മഴ പെയ്‌തെങ്കിലും രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ രാവിലെ കേള്‍ക്കുന്നത് ഉള്ളുലയ്ക്കുന്ന ദുരന്തവാര്‍ത്തയാകുമെന്ന് വയനാട്ടുകാര്‍ തീരെ പ്രതീക്ഷിച്ചില്ല. അര്‍ധരാത്രിയില്‍ ഉറക്കത്തിനിടെ ഉരുള്‍ പൊട്ടലും മലവെള്ളപ്പാച്ചിലും കവര്‍ന്നെടുത്തത് വയനാട്ടിലെ മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലെ നിരവധി ജീവനുകളെയാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കുതിച്ചെത്തിയ ചെളിയിലും വെള്ളത്തിലും ചൂരല്‍മല […]

Keralam

ഇടുക്കിയില്‍ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

ഇടുക്കി പട്ടുമലയില്‍ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷ് ആണ് മരിച്ചത്. 37 വയസാസിരുന്നു. യന്ത്രം വൃത്തിയാക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. തേയില സംസ്‌കരിക്കുന്ന യന്ത്രം രാവിലെ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ യന്ത്രം ഓണാകുകയും രാജേഷിന്റെ തല കുടുങ്ങുകയുമായിരുന്നു. ഉടന്‍ തന്നെ യന്ത്രം ഓഫ് […]

Keralam

ഡീന്‍ കുര്യാക്കോസ് എംപിയുടെ മാതാവ് റോസമ്മ കുര്യാക്കോസ് അന്തരിച്ചു

കോതമംഗലം : ഇടുക്കി എം. പി. അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ മാതാവ് പൈങ്ങോട്ടൂര്‍ ഏനാനിക്കല്‍ കുര്യാക്കോസിന്റെ ഭാര്യ റോസമ്മ കുര്യാക്കോസ് (69 ) അന്തരിച്ചു. സംസ്‌കാരം 19ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പൈങ്ങോട്ടൂര്‍, കുളപ്പുറം കാല്‍വരി ഗിരി ചര്‍ച്ചില്‍ നടക്കും. മറ്റു മക്കള്‍: ജീന്‍ കുര്യാക്കോസ്, അഡ്വ. ഷീന്‍ […]

India

കാംലിൻ സ്ഥാപകൻ സുഭാഷ് ദന്ദേക്കർക്ക് വിട; അന്ത്യം മുംബൈയിൽ, അനുസ്മരിച്ച് ബിസിനസ് ലോകം

ബാല്യകാലത്തിൻ്റെ സ്മരണയിൽ ഇന്നും തുരുമ്പെടുക്കാതെ സൂക്ഷിച്ചുവെച്ച ഒരു തകരപ്പെട്ടിയുണ്ടാകും പലർക്കും. കാംലിൻ എന്നെഴുതിയ ആ പെട്ടിയിൽ കണക്കുപാഠത്തിൻ്റെ അളവുകോലുകളും സൗഹൃദവും പ്രണയവും വിശ്വാസവും അങ്ങനെ പലതും ഒളിച്ചുവച്ച കാലം. ബ്രാൻ്ഡ് കേന്ദ്രീകൃതമല്ലാതിരുന്ന വിദ്യാഭ്യാസ ഉൽപ്പന്ന വിപണിയിൽ കാംലിൻ എന്ന ബ്രാൻ്ഡ് വരുത്തിയത് വിപ്ലവ സമാനമായ മാറ്റിയിരുന്നു. ആ കമ്പനിക്ക് […]

District News

ഈരാറ്റുപേട്ട- പാലാ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാലാ ഈരാറ്റുപേട്ട- പാലാ റോഡിൽ അമ്പാറ അമ്പലം ജംഗ്ഷൻ സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കളത്തൂക്കടവ് സ്വദേശി കുന്നപ്പള്ളിൽ എബിൻ ജോസഫ് (23) ആണ് മരിച്ചത്.  ഈരാറ്റുപേട്ട ഭാഗത്തുനിന്നും വന്ന ബൈക്ക് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ പാലാ ഭാഗത്തുനിന്നും വന്ന കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് […]

Keralam

പാലക്കാട് ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു

പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. വെള്ളിനേഴിയിലെ കന്നുകാലിഫാമിലെ ജലസംഭരണിയാണ് തകര്‍ന്നത്. പശ്ചിമ ബംഗാള്‍ സ്വദേശി ഷമാലി (30) മകന്‍ സാമി റാം ( രണ്ടു വയസ്സ്) എന്നിവരാണ് മരിച്ചത്. പശുഫാമിലെ തൊഴിലാളിയാണ് മരിച്ച യുവതി. സ്ത്രീയും കുടുംബവും പശുഫാമില്‍ തന്നെയാണ് താമസിച്ചിരുന്നത്. കാലപ്പഴക്കം […]

Local

കാണക്കാരിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഏറ്റുമാനൂർ: കാണക്കാരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാണക്കാരി ആശുപത്രിപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന കട്ടപ്പന സ്വദേശി ജയപ്രസാദ് (50) ആണ് മരിച്ചത്.  കാണക്കാരി ജംഗ്ഷനിൽ ആയിരുന്നു അപകടം. കാണക്കാരിയിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഓടിച്ചു പോകുകയായിരുന്ന ജയപ്രസാദ് മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടയിൽ […]

Keralam

സൈനിക റിക്രൂട്ട്മെന്‍റിന് പോയ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒരു മരണം

ആലപ്പുഴ: വള്ളിക്കുന്നത്തു നിന്നും സൈനിക റിക്രൂട്ട്മെന്‍റിന് പോയ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. ഇലിപ്പക്കുളം സോപാനത്തിൽ ആദിത്യനാണ് (20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന 2 യുവാക്കളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം. സൈനിക റിക്രൂട്ട്മെന്‍റിനായി ഊട്ടിയിൽ പോയ യുവാക്കൾ അവിടെ നിന്നും ആന്ധ്രയിലേക്ക് […]

Local

വട്ടുകുളത്തിൽ സെബാസ്റ്റ്യൻ വർക്കി (സിജു 48) അന്തരിച്ചു; സംസ്‌കാരം നാളെ

അതിരമ്പുഴ: വട്ടുകുളത്തിൽ സെബാസ്റ്റ്യൻ വർക്കി (സിജു 48) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3:30 തിന് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ.ഭാര്യ മിനി (ആലപ്പുഴ).