
Death


സൈബർ ആക്രമണം ;ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു
തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ ചെയ്‌തത്. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ആയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. സൈബർ ആക്രമണത്തെ തുടർന്നാണ് ആത്മഹത്യയെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആദിത്യ ആത്മഹത്യക്ക് ശ്രമിച്ചത്. […]

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം. മിന്നലേറ്റ് കാസര്‍കോട് ബെള്ളൂര്‍ സ്വദേശി ഗംഗാധരനും (76) വെള്ളക്കെട്ടില്‍ വീണ് മത്സ്യത്തൊഴിലാളിയായ പുതുവൈപ്പ് കോടിക്കല്‍ ദിലീപുമാണ് (51) മരിച്ചത്. പുതുവൈപ്പ് ബീച്ചിലെ വെള്ളക്കെട്ടിലാണ് ദിലീപ് വീണത്. വ്യാഴാഴ്ച വരെയുള്ള സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് മഴക്കെടുതിയിലെ ആകെ മരണം 12 […]

സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ; പകർച്ചവ്യാധിക്കെതിരേ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണങ്ങൾ വർധിക്കുന്നതായി കണക്കുകൾ. 5 മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 പേരും ഡെങ്കിപ്പനി ബാധിച്ച് 48 പേരും മരിച്ചതായാണ് കണക്കുകൾ.മേയ് മാസത്തിൽ മാത്രം സംസ്ഥാനത്ത് 8 പേർ എലിപ്പനി ബാധിച്ചും 5 പേർ ഡെങ്കിപ്പനി ബാധിച്ചും മരിച്ചു. ഈ മാസം മാത്രം ആറ് പേര്‍ മഞ്ഞപ്പിത്തം […]


കുട്ടിക്കാലം മുതൽ വിഷാദരോഗം; 29കാരിക്ക് ജീവിതം അവസാനിപ്പിക്കാൻ അനുമതി: പ്രതിഷേധം
ആംസ്റ്റർഡാം: മാനസിക ബുദ്ധിമുട്ടുകൾ അലട്ടുന്ന 29കാരിക്ക് ദയാവധത്തിന് അനുമതി നൽകി നെതർലൻഡ്. വിഷാദ രോഗത്തിൽ വലയുന്ന സോറയ ടെര്‍ ബീക്ക് എന്ന യുവതിക്കാണ് ജീവിതം അവസാനിപ്പിക്കാൻ അനുമതി ലഭിച്ചത്. വരുന്ന ആഴ്ചകളിൽ ജീവനൊടുക്കുമെന്ന് യുവതി അറിയിച്ചു. അതിനിടെ തീരുമാനത്തിനെതിരെ രൂക്ഷമായ എതിർപ്പാണ് ഉയരുന്നത്. ദയാവധം തടയണമെന്നും മരിക്കാനുള്ള തീരുമാനത്തിൽ […]

രോഹിത് വെമുലയുടെ മരണം പുനഃരന്വേഷിക്കാൻ ഉത്തരവിട്ട് തെലങ്കാന സർക്കാർ
രോഹിത് വെമുലയുടെ മരണം പുനഃരന്വേഷിക്കാൻ ഉത്തരവിട്ട് തെലങ്കാന സർക്കാർ. രോഹിത് ദളിത് വിദ്യാർത്ഥിയല്ലെന്ന പോലീസ് സമർപ്പിച്ച അന്തിമ അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് തെലങ്കാന ഡിജിപി രവി ഗുപ്ത പുനഃരന്വേഷണത്തിന് ഉത്തരവിട്ടത്. റിപ്പോർട്ട് തള്ളുന്നതിന് കോടതിയിൽ ഡിജിപി അപേക്ഷ നൽകും. അന്വേഷണത്തിൽ രോഹിതിൻ്റെ അമ്മ അതൃപ്തി അറിയിച്ചതോടെയാണ് സർക്കാരിൻ്റെ പുതിയ […]

രോഹിത് വെമുല ദളിതനല്ല, ആത്മഹത്യ അപമാനഭയം മൂലം; കേസ് അവസാനിപ്പിച്ച് തെലങ്കാന പോലീസ്
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ചതായി തെലങ്കാന പോലീസ്. ഇന്ന് ഹൈക്കോടതിയിൽ അന്വേഷണറിപ്പോർട്ട് നൽകും. രോഹിത് ദളിത് വിദ്യാർത്ഥിയല്ലെന്ന വാദമാണ് പോലീസ് അന്തിമറിപ്പോർട്ടിലും ആവർത്തിച്ചിരിക്കുന്നത്. വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സർവ്വകലാശാലയിൽ പ്രവേശനം നേടിയത്. ഇത് പുറത്തുവരുമോ എന്ന ഭയം […]

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി; ആലപ്പുഴയിലെ ഇലക്ട്രീഷ്യന്റെ മരണത്തിൽ സ്ഥിരീകരണം
ആലപ്പുഴ: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി. ആലപ്പുഴ ചെട്ടികാട് കെട്ടിട നിർമാണ ജോലിക്കിടെ ഇലക്ട്രീഷ്യൻ കുഴഞ്ഞു വീണുമരിച്ചത് സൂര്യാഘാതമേറ്റെന്ന് സ്ഥിരീകരിച്ചു. ചെട്ടികാട് പുത്തൻപുരയ്ക്കൽ സുഭാഷ് (34) ആണ് മരിച്ചത്. കുഴഞ്ഞുവീണ സുഭാഷിന് ഹൃദയാഘാതവുമുണ്ടായെന്നും പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. അതേ സമയം, പാലക്കാട്ടെ ഉഷ്ണ തരംഗത്തെ തുടർന്ന് വീടിനകത്ത് കിടന്നുറുങ്ങിയ വയോധികന് പൊള്ളലേറ്റു. പാലക്കാട് ചാലിശേരി […]

ഭര്‍ത്താവ് മരിച്ചതോടെ വീട്ടില്‍ നിന്നും പുറത്താക്കിയെന്ന പരാതിയുമായി യുവതി
തിരുവനന്തപുരം: ഭര്‍ത്താവ് മരിച്ചതോടെ വീട്ടില്‍ നിന്നും പുറത്താക്കിയെന്ന പരാതിയുമായി യുവതി. തിരുവനന്തപുരം പ്ലാവുവിളയില്‍ ശ്രീദേവിയും മക്കളുമാണ് ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഒരു വര്‍ഷം മുമ്പാണ് ശ്രീദേവിയുടെ ഭര്‍ത്താവ് അജികുമാര്‍ മരിച്ചത്. കുടുംബ വീടിനടുത്ത് നിര്‍മ്മിച്ച ചെറിയ ഷെഡ്ഡിലായിരുന്നു രോഗിയായ ശ്രീദേവിയും ഹൃദ്രോഗിയായ മകളും ഉള്‍പ്പെടുന്ന കുടുംബം താമസിച്ചിരുന്നത്. […]